1 min read

തെരുവ് വിളക്കുകളാൽ പ്രകാശഭരിതമായി കരമന-പ്രാവച്ചമ്പലം റോഡ്

പ്രവർത്തനോദ്ഘാടനം മന്ത്രി പി. എ മുഹമ്മദ്‌ റിയാസ് നിർവഹിച്ചു കേരളത്തിന്റെ പശ്ചാത്തല വികസന മേഖലയിൽ സാങ്കേതികവിദ്യയുടെ സാധ്യത ഉപയോഗിച്ച് മുന്നോട്ടുപോകാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കരമന-കളിയിക്കാവിള ദേശീയപാതയിൽ, കരമന മുതൽ പ്രാവച്ചമ്പലം വരെ മീഡിയനുകളിൽ സ്ഥാപിച്ച ആധുനിക തെരുവ് വിളക്കുകളുടെ പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പാപ്പനംകോട് ജംഗ്ഷനിൽ നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷനായിരുന്നു. കരമന -കളിയിക്കാവിള ദേശീയപാത കൂടുതൽ സ്മാർട്ട് […]

1 min read

ഇടവ ഗ്രാമ പഞ്ചായത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 11 ലക്ഷം രൂപ നല്‍കി

വയനാടിന്റെ പുനരധിവാസത്തിനായി ഇടവ ഗ്രാമപഞ്ചായത്തിന്റെ വകയായി 11 ലക്ഷം രൂപയുടെ ചെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ ബാലിക്ക് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. വൈസ് പ്രസിഡൻറ് ശുഭ ആർ എസ് കുമാർ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹർഷാദ് സാബു, ഇടവ ഗ്രാമ പഞ്ചായത്ത് പത്താം വാർഡ് മെമ്പർ ജെസ്സി എന്നിവർ മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയാണ് തുക കൈമാറിയത്.

1 min read

നെടുമങ്ങാട് താലൂക്കിൽ മൂന്ന് കെ സ്റ്റോറുകൾ കൂടി

അരുവിക്കര മണ്ഡലത്തിലെ കെ സ്റ്റോറുകൾ ജി. സ്റ്റീഫൻ എം. എൽ. എ ഉദ്ഘാടനം ചെയ്തു സർക്കാർ പൊതുവിതരണ സംവിധാനത്തെ കൂടുതൽ ജനസൗഹൃദമാക്കുകയെന്ന ലക്ഷ്യത്തോടെ നെടുമങ്ങാട് താലൂക്കിൽ മൂന്ന് കെ-സ്‌റ്റോറുകൾ കൂടി പ്രവർത്തനം തുടങ്ങി. അരുവിക്കര നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന വെള്ളനാട് ഗ്രാമപഞ്ചായത്തിലെ 42ആം നമ്പർ റേഷൻകട, ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്തിലെ കുളപ്പടയിലുള്ള 280 നമ്പർ റേഷൻകട, കുര്യാത്തിയിലുള്ള 330 നമ്പർ റേഷൻകട എന്നിവയാണ് കെ-സ്റ്റോറുകളായി മാറിയത്. മൂന്ന് കെ-സ്‌റ്റോറുകളുടെയും ഉദ്ഘാടനം ജി.സ്റ്റീഫൻ എം.എൽ.എ നിർവഹിച്ചു. ജനങ്ങൾക്ക് ആവശ്യമുള്ള സാധനങ്ങളും […]

1 min read

അൾട്ടിമേറ്റ് ഗ്രൂപ്പ്‌ ഇന്റർ- സ്കൂൾ ഫുട്ബോൾ ടൂർണമെന്റിൽ ശാന്തിഗിരി വിദ്യാഭവൻ സീനിയർ സെക്കന്ററി സ്കൂളിന് തിളക്കമാർന്ന വിജയം

പോത്തൻകോട്. ശാന്തിഗിരി വിദ്യാഭവൻ സീനിയർ സെക്കണ്ടറി സ്കൂൾ ആതിഥ്യമരുളിയ അൾട്ടിമേറ്റ് ഇന്റർ സ്കൂൾ ഫുട്ബോൾ മത്സരങ്ങൾ ശനിയാഴ്ച സമാപിച്ചു.  പോത്തൻകോട് : ശാന്തിഗിരി വിദ്യാഭവൻ സീനിയർ സെക്കന്ററി സ്കൂൾ ആതിഥ്യമരുളിയഅൾട്ടിമേറ്റ് ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണമെന്റ് ശനിയാഴ്ച സമാപിച്ചു. തിരുവനന്തപുരം ജില്ലയിലെ 23 സ്കൂളുകൾ പങ്കെടുത്ത മത്സരത്തിൽ സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ഫസ്റ്റ് റണ്ണർ അപ്പ് ,സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ സെക്കന്റ്‌ റണ്ണർ അപ്പ്, സബ് ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ സെക്കന്റ്‌ റണ്ണർ അപ്പ് എന്നീ സ്ഥാനങ്ങൾ ശാന്തിഗിരി വിദ്യാഭവൻ […]

1 min read

മീഡിയ ഓറഞ്ച് ചാനലിന്റെ ഔദ്യോഗിക വാർത്താ ന്യൂസ് പോർട്ടലിന്റെ  ഉദ്ഘാടനം കേരളം സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനും ചലച്ചിത്ര നടനും പ്രേം കുമാർ നിർവഹിച്ചു.

മീഡിയ ഓറഞ്ച് ചാനലിന്റെ ഔദ്യോഗിക വാർത്താ ന്യൂസ് പോർട്ടലിന്റെ ഉദ്ഘാടനം കേരളം സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനും ചലച്ചിത്ര നടനുമായ പ്രേം കുമാർ നിർവഹിച്ചു.I&PRD ഡി ജില്ലാ ഇൻഫോർമേഷൻ ഓഫീസർ ബിൻസിലാൽ മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ കെഎംജെഎ സംസ്ഥാന ജില്ലാ ഭാരവാഹികളും ജില്ലയിലെ വിവിധ മാധ്യമ പ്രവർത്തകരും പങ്കെടുത്തു. വിശിഷ്ട വ്യക്തികളെ ചടങ്ങിൽ ആദരിച്ചു.

1 min read

മാനവ സേവ വെൽഫയർ സൊസൈറ്റിയുടെ മാധ്യമ പുരസ്‌കാരം കെ.എം.ജെ.എ. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്‌ യാസിർ ഷറഫുദീനു

മാനവസേവ വെൽഫയർ സൊസൈറ്റിയുടെ മാധ്യമ പുരസ്‌കാരം കേരള പത്രപ്രവർത്തക അസോസിയേഷൻ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്‌ യാസിർ ഷറഫുദീന്. ഇന്ന് വൈകിട്ട് ആറ്റിങ്ങൽ പൊയ്ക‌മുക്ക് തിപ്പട്ടി ഓഡിറ്റോറിയത്തിൽ വച്ചു നടന്ന മാനവസേവ വാർഷികാഘോഷത്തിൽ വെച്ച് സിനിമതാരം സലിംകുമാർ പുരസ്‌കാരം കൈമാറി. അതേ സമയം ഇക്കൊല്ലത്തെ മാനവസേവ വെൽഫയർ സൊസൈറ്റിയുടെ ഭരത് ഗോപി പുരസ്കാരം ഏറ്റുവാങ്ങി. സലിംകുമാർ . കേരള ഭക്ഷ്യ വകുപ്പ് സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിൽ വാർഷികാഘോഷം ഉദ്ഘാടനം നിർവ്വഹിച്ചു. എംഎൽഎ വി ശശി, ഗോകുലം […]

1 min read

കേരള പോലീസ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

ലോഗോ പ്രകാശനം ചെയ്തു കേരള പോലീസ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ 38-മത് ജില്ലാ സമ്മേളനത്തിന്റെ ലോഗോ പ്രകാശനം തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീമതി കിരൺ നാരായണൻ ഐപിഎസ് നിർവഹിച്ചു. കേരള പോലീസ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ല പ്രസിഡൻ്റ് വിജു .റ്റി, സെക്രട്ടറി വിനു ജി വി, സ്വാഗതസംഘം ജനറൽ കൺവീനർ ശംഭുരാജ് എന്നിവർ പങ്കെടുത്തു.

1 min read

സ്രാങ്കുമാർക്ക് പരിശീലനം

തിരുവനന്തപുരം ജില്ലയിൽ മത്സ്യബന്ധനയാനങ്ങളിൽ പണിയെടുക്കുന്ന സ്രാങ്കുമാർക്കായി ഫിഷറീസ് വകുപ്പ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. എട്ടാം ക്ലാസ് വരെയെങ്കിലും പഠിച്ചിട്ടുള്ള 21നും 55 വയസിനും ഇടയിൽ പ്രായമുള്ള മത്സ്യത്തൊഴിലാളികൾക്ക് അപേക്ഷിക്കാം. രജിസ്റ്റർ ചെയ്ത മത്സ്യബന്ധന യാനങ്ങളിൽ സ്രാങ്ക് / എഞ്ചിൻ ഡ്രൈവർ ആയി രണ്ട് വർഷത്തേയോ അല്ലെങ്കിൽ ഡെക്ക് ഹാൻഡ് ആയി അഞ്ച് വർഷത്തേയോ പ്രവർത്തി പരിചയം ഉള്ളവർക്കും അപേക്ഷിക്കാം. താത്പര്യമുള്ളവർ ജൂൺ 30 വൈകിട്ട് അഞ്ചിന് മുൻപായി വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷ, അതത് മത്സ്യഭവനുകളിൽ സമർപ്പിക്കണമെന്ന് ഫിഷറീസ് […]

1 min read

കുവൈറ്റ്‌ തീപിടിത്തത്തില്‍ മരിച്ചവരിൽ വർക്കല ഇടവ സ്വദേശിയും

കുവൈത്ത്: വർക്കല കുരയ്ക്കണ്ണി വാലത്തിൽ വീട്ടിൽ തങ്കപ്പൻ നായരുടെ മകൻ, ഇടവ പാറയിൽ കാട്ടുവിളയിൽ ശ്രീജേഷ്( 34) കുവൈറ്റിൽ ഉണ്ടായ തീപിടുത്തത്തിൽ മരണപ്പെട്ടു. കുവൈത്ത്: വർക്കല കുരയ്ക്കണ്ണി വാലത്തിൽ വീട്ടിൽ തങ്കപ്പൻ നായരുടെ മകൻ, ഇടവ പാറയിൽ കാട്ടുവിളയിൽ ശ്രീജേഷ്( 34) കുവൈറ്റിൽ ഉണ്ടായ തീപിടുത്തത്തിൽ മരണപ്പെട്ടു. മൃതദേഹം നാളെ ( 14 .6. 2024 )നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും രാവിലെ 8:30ന് സഹോദരി ആരതി ഏറ്റുവാങ്ങുകയും സഹോദരി ഭർത്താവിന്റെ കെടാകുളത്ത് ഉള്ള (ചെമ്പകശ്ശേരി സ്കൂളിന് സമീപം) […]

1 min read

ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ച് സെന്‍സ് വര്‍ക്കലയും യു കെ എഫും

വർക്കല : സാംസ്കാരിക സംഘടന സെന്‍സ് വര്‍ക്കലയും പാരിപ്പള്ളി യു കെ എഫ് എന്‍ജിനീയറിങ് കോളേജും സംയുക്തമായി സംഘടിപ്പിച്ച ഉന്നത വിജയം നേടിയ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള ആദരിക്കല്‍ ചടങ്ങ് ശ്രദ്ധേയമായി. വര്‍ക്കല പുന്നമൂട് ഹൃഷികേശ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിന്‍റെ ഉദ്ഘാടനം വര്‍ക്കല മുന്‍സിപ്പലാലിറ്റി ചെയര്‍മാന്‍ കെ. എം. ലാജി നിര്‍വഹിച്ചു. യു കെ എഫ് ഡീന്‍ അക്കാഡമിക്കും സാംസ്കാരിക സംഘടന സെന്‍സിന്‍റെ പ്രസിഡന്‍റും കൂടിയായ ഡോ. ജയരാജു മാധവന്‍ അധ്യക്ഷത വഹിച്ചു. ഇക്കഴിഞ്ഞ പ്ലസ് […]

error: Content is protected !!