1 min read

തദ്ദേശ തിരഞ്ഞെടുപ്പ് : വോട്ടിങ് മെഷീനുകൾ വിതരണ കേന്ദ്രങ്ങളിലേക്ക്

തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പിനുളള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ തയ്യാറായി. ആദ്യഘട്ട പരിശോധന കഴിഞ്ഞ് പ്രവർത്തന സജ്ജമായ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ ജില്ലയിലെ വെയർ ഹൗസുകളിൽ നിന്ന് വിതരണകേന്ദ്രങ്ങളിലേക്കെത്തിത്തുടങ്ങി. കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ അനു കുമാരി നെയ്യാറ്റിൻകര മുൻസിപ്പാലിറ്റി എ.ആർ.ഒ കെ.പ്രദീപിന് മെഷീൻ നൽകി വിതരണോദ്ഘാടനം നിർവഹിച്ചു. വട്ടിയൂർക്കാവ് ഇടയപ്പള്ളി കളക്ടറേറ്റ് വെയർ ഹൗസുകളിൽ സൂക്ഷിച്ചിട്ടുള്ള ഇ വി എമ്മുകളുടെ വിതരണം ഇന്ന് (30.11.2025) പൂർത്തിയാകും.നെയ്യാറ്റിൻകര മുൻസിപ്പാലിറ്റിയിലേക്കും കിളിമാനൂർ, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തുകളിലേക്കുമുള്ള വോട്ടിങ് യന്ത്രങ്ങളാണ് […]

1 min read

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ വോട്ടെണ്ണൽ കേന്ദ്രങ്ങളായി

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ കോർപ്പറേഷൻ, മുനിസിപ്പാലിറ്റി, ബ്ലോക്ക് പഞ്ചായത്ത് തലത്തിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ പട്ടിക തയ്യാറായി. പോളിങ് സ്റ്റേഷനുകളിലേക്കുള്ള സാധനസാമഗ്രികളുടെ വിതരണവും തിരഞ്ഞെടുപ്പിന് ശേഷം അവ സ്വീകരിക്കുന്നതും ഈ കേന്ദ്രങ്ങളിലാണ്. കോർപ്പറേഷൻ തലത്തിൽ നാലും മുനിസിപ്പാലിറ്റികൾക്ക് ആറും ബ്ലോക്ക് പഞ്ചായത്ത് ഗ്രാമ പഞ്ചായത്തുകൾക്കായി 11 കേന്ദ്രങ്ങളുമാണ് അനുവദിച്ചിട്ടുള്ളത്. കോർപ്പറേഷൻ തലത്തിൽ സർവോദയ വിദ്യാലയത്തിൽ മൂന്നു കേന്ദ്രങ്ങളും മാർതിയോഫിലിക്സ് ട്രെയിനിങ് കോളേജിൽ ഒരു കേന്ദ്രവുമുണ്ട്. മുനിസിപ്പാലിറ്റി തലത്തിൽ നെയ്യാറ്റിൻകര ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലും മഞ്ച […]

1 min read

വെട്ടുകാട് തിരുനാൾ: ഇന്ന് ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി

വെട്ടുകാട് മാദ്രെ ദേവൂസ് ദേവാലയത്തിലെ തിരുനാൾ പ്രമാണിച്ച് ഇന്ന് (14.11.25) തിരുവനന്തപുരം, നെയ്യാറ്റിൻകര താലൂക്കുകളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഉച്ചയ്ക്ക് ശേഷം ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. കാട്ടാക്കട താലൂക്കിൽ ഉൾപ്പെടുന്ന അമ്പൂരി, വാഴച്ചാൽ, കള്ളിക്കാട്, ഒറ്റശേഖരമംഗലം, കീഴാറ്റൂർ, കുളത്തുമ്മൽ, മാറനല്ലൂർ, മലയിൻകീഴ്, വിളവൂർക്കൽ, വിളപ്പിൽ എന്നീ വില്ലേജ് പരിധിയിൽ വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി ബാധകമായിരിക്കും. മുൻ നിശ്ചയിച്ച പ്രകാരമുള്ള പൊതുപരീക്ഷകൾക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല. തിരഞ്ഞെടുപ്പ് ഡ്യൂട്ടികൾക്കായി നിയോഗിച്ചിട്ടുള്ള […]

1 min read

പാലോട് നന്ദിയോട് പടക്കനിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം

തിരുവനന്തപുരം പാലോട് പടക്കനിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. നന്ദിയോട് പേരയം താളിക്കുന്നിലെ ആൻ ഫയർ വർക്സിലായിരുന്നു സംഭവം സംഭവം. ഷീബ, അജിത, മഞ്ജു എന്നിവര്‍ക്കാണ് പരിക്കേറ്റത്. മൂവരും പടക്ക നിര്‍മ്മാണശാലയിലെ തൊഴിലാളികളാണെന്നാണ് സൂചന. ഇതില്‍ ഷീബയുടെ നില ഗുരുതരമാണ്. പടക്കം കെട്ടുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. മൂന്നു പേരെയും മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അജിത് കുമാർ എന്നയാളുടേതാണ് പടക്ക നിർമാണ ശാല. പാലോട് പൊലീസ് സ്ഥലത്തെത്തി.

1 min read

തിരുവോണം ബംപര്‍ 25 കോടി ജേതാവിനെ ധനകാര്യമന്ത്രി ആദരിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ തിരുവോണം ബംപര്‍ നറുക്കെടുപ്പിലും ഇതര പ്രതിദിന നറുക്കെടുപ്പുകളിലുമായി സമ്മാനാര്‍ഹരായവരെ ഭാഗ്യക്കുറി ഡയറക്ടറേറ്റ്‌ ആദരിച്ചു. തിരുവനന്തപുരം മാസ്‌കറ്റ്‌ ഹോട്ടല്‍ സിംഫണി ഹാളില്‍ നടന്ന ചടങ്ങില്‍ ധനകാര്യമന്ത്രി കെ.എന്‍.ബാലഗോപാല്‍ ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്‌തു. 25 കോടി രൂപയുടെ തിരുവോണം ബംപര്‍ സമ്മാനം നേടിയ ആലപ്പുഴ സ്വദേശി എസ്സ്‌. ശരത്തിനെ ധനമന്ത്രി പൊന്നാടയും ഫലകവും നൽകി ആദരിച്ചു. ഇതോടൊപ്പം തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിന്നായെത്തിയ 17 സമ്മാനാര്‍ഹരെയും ധനമന്ത്രി ആദരിച്ചു. വി.കെ. പ്രശാന്ത്‌ എംഎല്‍എ, ഭാഗ്യക്കുറി ഡയറക്ടര്‍ […]

1 min read

ആറ്റിങ്ങൽ പ്രസ്സ് ക്ലബ്ബ് ഭാരവാഹികളെ തെരഞ്ഞെടുത്തു

ആറ്റിങ്ങൽ : കേരളപ്പിറവി ദിനത്തിൽ ആറ്റിങ്ങലിനു ഇരട്ടി മധുരം. ആറ്റിങ്ങൽ പ്രസ്സ് ക്ലബ്ബ് ഭാരവാഹികളെ തെരഞ്ഞെടുത്തു. 2025 നവംബർ ഒന്ന് മുതൽ പ്രസ്സ് ക്ലബ് പ്രവർത്തനം സജീവമാക്കുന്നതിന്റെ ഭാഗമായി കൂടിയ യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. പ്രസിഡന്റ്‌ : ബൈജു മോഹൻ (കേരള കൗമുദി )സെക്രട്ടറി : ഷിബു ബി ആർ (എ സി വി ന്യൂസ് )ട്രഷറർ : അഭിലാഷ് ( ന്യൂസ്‌ 18 കേരള )വൈസ് പ്രസിഡന്റ്‌ : ദീപു ആറ്റിങ്ങൽ (ഭാരത് വിഷൻ […]

1 min read

ജി.നന്ദകുമാർ സ്മാരക പുരസ്കാരം മാധ്യമപ്രവർത്തകൻ സജാദ് ഷാജഹാന്

ജി.നന്ദകുമാർ സ്മാരക പുരസ്കാരം മാധ്യമപ്രവർത്തകൻ സജാദ് ഷാജഹാന് തിരുവനന്തപുരം: മലയാള മനോരമ പോത്തൻകോട് പ്രാദേശിക ലേഖകനായിരിക്കേ അകാലത്തിൽ നമ്മെ വിട്ടു പോയ മാധ്യമപ്രവർത്തകൻ ജി.നന്ദകുമാറിൻ്റെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ ജി.നന്ദകുമാർ സ്മാരക പുരസ്കാരം മാധ്യമം ദിനപത്രത്തിൻ്റെ പ്രാദേശിക ലേഖകനായ സജാദ് ഷാജഹാന്.കൊയ്ത്തൂർക്കോണം ബ്രദേഴ്സ് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പുരസ്‌കാരം നൽകുന്നത്. നവംബർ 2 ഞായറാഴ്ച വൈകുന്നേരം കൊയ്ത്തൂർക്കോണത്ത് നടക്കുന്ന മൂന്നാം വിദ്യാഭ്യാസ അവാർഡ് സംഗമത്തിൽ വച്ച് അവാർഡ് വിതരണം ചെയ്യും. പ്രശാന്തൻ കാണി ഐ.പി.എസ് പുരസ്കാരം നൽകുമെന്ന് സംഘാടകരായ പിരപ്പൻകോട് […]

1 min read

മുദാക്കൽ ഗ്രാമപഞ്ചായത്തിലെ ഇടയ്ക്കോട് ഗവ. എൽപി സ്കൂളിൽ പുതുതായി നിർമ്മിച്ച വർണ്ണക്കൂടാരം വി.ശശി എംഎൽഎ ഉദ്ഘാടനം ചെയ്തു.

ഇടയ്ക്കോട് എൽ പി സ്കൂളിൽ വർണ്ണക്കൂടാരം മുദാക്കൽ ഗ്രാമപഞ്ചായത്തിലെ ഇടയ്ക്കോട് ഗവ. എൽപി സ്കൂളിൽ പുതുതായി നിർമ്മിച്ച വർണ്ണക്കൂടാരം വി.ശശി എംഎൽഎ ഉദ്ഘാടനം ചെയ്തു. വർണ്ണക്കൂടാരം പോലെയുള്ള ഇടങ്ങൾ കുഞ്ഞുങ്ങളുടെ മികവ് വർദ്ധിപ്പിക്കുന്നതിനുള്ള സൗകര്യം ഒരുക്കുമെന്ന് എംഎൽഎ പറഞ്ഞു. 10 ലക്ഷം രൂപ വിനിയോഗിച്ചാണ് സ്കൂളിൽ വർണ്ണക്കൂടാരം ഒരുക്കിയത്. കുഞ്ഞുങ്ങളുടെ വ്യത്യസ്ത വൈദഗ്ധ്യങ്ങൾ വികസിപ്പിക്കുന്നതിനായി 13 ഇടങ്ങളായാണ് വർണ്ണകൂടാരം ഒരുക്കിയിട്ടുള്ളത്. ഭാഷാവികാസയിടം, ഗണിതയിടം, വരയിടം, കുഞ്ഞരങ്ങ്, ആട്ടവും പാട്ടും, ശാസ്ത്രാനുഭവയിടം, ഹരിതോദ്യാനം, പഞ്ചേന്ദ്രിയാനുഭവയിടം, നിർമ്മാണയിടം, കരകൗശലയിടം, ഇ-ഇടം, […]

1 min read

ഡോ. ദേവിൻ പ്രഭാകറിന് സാൽവേഷൻ ആർമിയുടെ ആദരവ്

തിരുവനന്തപുരം: ക്വാളിഫൈഡ് പ്രൈവറ്റ് മെഡിക്കൽ പ്രാക്ടീഷണേഴ്സ് അസോസിയേഷന്‍ ( ക്യുപി‌എം‌പി‌എ) സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡോ. ദേവിൻ പ്രഭാകറിന് സാൽവേഷൻ ആർമി ഇന്ത്യ സൗത്ത് വെസ്റ്റേൺ ടെറിട്ടറിയുടെ ആദരവ്. ഞായറാഴ്ച കവടിയാർ സാൽവേഷൻ ആർമി കമ്മീഷണർ പി.ഇ. ജോർജ് മെമ്മോറിയൽ ചർച്ചിൽ നടന്ന ചടങ്ങിലാണ്ഡോക്ടറെ ആദരിച്ചത്. സാൽവേഷൻ ആർമി ഇന്ത്യ സൗത്ത് വെസ്റ്റേൺ ടെറിട്ടറി ചീഫ് സെക്രട്ടറി ലഫ്റ്റനൻ്റ് കേണൽ ജേക്കബ് ജെ. ജോസഫ് ആദരവ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ആരോഗ്യമേഖലയിലെ മികവിന് സ്വകാര്യ ആശുപത്രികൾ വലിയ […]

1 min read

ശ്രീ പദ്മനാഭ നാട്യ കലാക്ഷേത്രയുടെ ലോഗോ പ്രകാശനവും വെബ്സൈറ്റിന്റെ ഉദ്ഘാടനവും നടന്നു

ലോഗോ പ്രകാശനം ചെയ്തു തിരുവനന്തപുരം : ശ്രീ പദ്മനാഭ നാട്യ കലാക്ഷേത്രയുടെ ലോഗോ പ്രകാശനവും വെബ്സൈറ്റിന്റെഉദ്ഘാടനവും കരിക്കകം ശ്രീ ചാമുണ്ഡി ദേവി ക്ഷേത്ര സന്നിധിയിൽ വച്ച് നടന്നു. 24ന് രാവിലെ 10:30നും 11:00 മണിക്കും ഇടയിലുള്ള ശുഭ മുഹൂർത്തത്തിൽ ക്ഷേത്ര മേൽശാന്തി ബ്രഹ്മശ്രീ ശ്രീകൃഷ്ണരു മനോജ്‌ ശ്രീ പദ്മനാഭ നാട്യ കലാക്ഷേത്രയുടെ ലോഗോ പ്രകാശന കർമ്മം നിർവ്വഹിച്ചു. ശ്രീ പദ്മനാഭ നാട്യ കലാക്ഷേത്രയുടെ വെബ്സൈറ്റിന്റെ ഉദ്ഘാടനം കരിക്കകം ശ്രീ ചാമുണ്ഡി ദേവി ക്ഷേത്ര ട്രസ്റ്റ്‌ പ്രസിഡന്റ് പ്രതാപചന്ദ്രൻ […]

error: Content is protected !!