തിരുവനന്തപുരം
തിരുവനന്തപുരം
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ഉപദേശക സമിതി അംഗങ്ങളായി ജസ്റ്റിസ് രാജേന്ദ്ര ബാബു, കെ മുരളീധരൻ, കെ ജി ബാബുരാജൻ, എ വി അനൂപ്, എന്നിവർ ചുമതലയേറ്റു
ശിവഗിരി: ജസ്റ്റിസ് രാജേന്ദ്ര ബാബു, കെ മുരളീധരൻ, കെ ജി ബാബുരാജൻ, എ വി അനൂപ്,എന്നിവർ ഗുരുദേവ മഹാസമാധിയിൽ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി ചൊല്ലിക്കൊടുത്ത സത്യപ്രതിജ്ഞാ വാചകം ഏറ്റുചൊല്ലി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ഉപദേശക സമിതി അംഗങ്ങളായി ചുമതല എൽക്കുന്നു. ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമി , ട്രഷറര്‍ ശാരദാനന്ദ സ്വാമി , സൂക്ഷ്മാനന്ദ സ്വാമി വീരേശ്വരാനന്ദ സ്വാമി എന്നിവർ സമീപം
സംസ്ഥാനത്ത് രണ്ട് വര്‍ഷത്തിനുള്ളില്‍ നല്‍കിയത് 18 ലക്ഷം ശുദ്ധജല കണക്ഷനുകള്‍ : മന്തി റോഷി അഗസ്റ്റിന്‍
സംസ്ഥാനത്ത് രണ്ട് വര്‍ഷത്തിനുള്ളില്‍ നല്‍കിയത് 18 ലക്ഷം ശുദ്ധജല കണക്ഷനുകള്‍ : മന്തി റോഷി അഗസ്റ്റിന്‍ വെമ്പായം, പനവൂര്‍, പുല്ലമ്പാറ പഞ്ചായത്തുകള്‍ക്കുള്ള സമഗ്ര കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക് സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ 18 ലക്ഷം ശുദ്ധജല കണക്ഷനുകള്‍ നല്‍കാന്‍ സാധിച്ചെന്ന് ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിന്‍. ജലജീവന്‍ മിഷന്റെ വെമ്പായം, പനവൂര്‍, പുല്ലമ്പാറ പഞ്ചായത്തുകള്‍ക്ക് വേണ്ടിയുള്ള സമഗ്ര ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ എല്ലാ വീടുകളിലും ശുദ്ധജലം […]
യൂണിയനുകളുമായുള്ള തർക്കത്തിൽ വാട്ടർ അതോറിറ്റി എംഡി സ്ഥാനമൊഴിയുന്നു എന്ന വാർത്തകൾ വസ്തുതാവിരുദ്ധവും പ്രതിഷേധാർഹവും – കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ – lNTUC ജനറൽ സെക്രട്ടറി പി ബിജു
വാട്ടർ അതോറിറ്റിയെ തകർക്കരുത് ഐ എൻ റ്റി യു സി യൂണിയനുകളുമായുള്ള തർക്കത്തിൽ വാട്ടർ അതോറിറ്റി മാനേജിംഗ് ഡയറക്ടർ സ്ഥാനമൊഴിയുന്നു എന്ന തരത്തിൽ വരുന്ന വാർത്തകൾ വസ്തുതാവിരുദ്ധവും പ്രതിഷേധാർഹവുമാണെന്നും, ഇത്തരത്തിൽ പ്രചരിപ്പിക്കുന്ന വാർത്തകൾ ജീവനക്കാരുടെ ഐക്യത്തേയും സ്ഥാപനത്തെയും തകർക്കുവാനെ ഉതകുകയുള്ളു എന്ന് കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ – ഐ എൻ റ്റി യു സി ജനറൽ സെക്രട്ടറി പി ബിജു പറഞ്ഞു. കേരള വാട്ടർ അതോറിറ്റിയെ മറ്റൊരു KSRTC ആക്കുവാനുള്ള ചിലരുടെ ഗൂഢനീക്കമായും സംശയിക്കേണ്ടിയിരിക്കുന്നു. […]
തിരുവനന്തപുരത്ത് പതിനേഴ്കാരിയെ പട്ടാപ്പകൽ കടന്ന് പിടിച്ച കേസിൽ ബീഹാർ സ്വദേശിക്ക് പത്ത് വർഷം കഠിന തടവും നാൽപ്പ്തിനായിരം രൂപ പിഴയും
പതിനേഴ്കാരിയെ പട്ടാപ്പകൽ കടന്ന് പിടിച്ച കേസിൽ ബീഹാർ സ്വദേശിക്ക് പത്ത് വർഷം കഠിന തടവും നാൽപ്പ്തിനായിരം രൂപ പിഴയും തിരുവനന്തപുരം: പതിനേഴ്കാരിയായ സ്കൂൾ വിദ്യാർത്ഥിനിയെ കടന്ന് പിടിച്ച്ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ ബിഹാർ സ്വദേശിയായ പ്രതി സംജയിനെ(20) പത്ത് വർഷം കഠിനതടവും നാൽപ്പതിനായിരം രൂപ പിഴയ്ക്കുംതിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി ആർ. രേഖയാണ് ശിക്ഷിച്ചത്. പിഴ തുക അടച്ചില്ലെങ്കിൽ എട്ട് മാസം കൂടുതൽ തടവ് അനുഭവിക്കണം. 2022 ജൂൺ ഏഴിന് ഉച്ചക്ക് നന്തൻക്കോട് കെസ്റ്റൻ റോഡിൽ വെച്ചാണ്കേസിനാസ്പദമായ സംഭവം […]
അക്ഷയ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ അപേക്ഷ ക്ഷണിച്ചു
അക്ഷയ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ അപേക്ഷ ക്ഷണിച്ചു സംസ്ഥാന ഐ.ടി. മിഷന്റെ വിവരസാങ്കേതികവിദ്യാ സംരംഭമായ അക്ഷയ പദ്ധതിയില്‍ തിരുവനന്തപുരം ജില്ലയില്‍ പുതിയതും, ഒഴിവു വന്നതുമായ പതിമൂന്ന് ലൊക്കേഷനുകളിലേക്ക് സംരംഭകരെ തെരഞ്ഞെടുക്കുന്നതിനായുള്ള അപേക്ഷ ക്ഷണിച്ചു. വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തിലെ നെല്ലിവിള, അഴൂര്‍ ഗ്രാമപഞ്ചായത്തിലെ പെരുങ്ങുഴി, ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്തിലെ മണ്ണാത്തിമൂല, വെമ്പായം ഗ്രാമപഞ്ചായത്തിലെ വെട്ടുപാറ, വഴക്കാട്, കല്ലിയൂര്‍ ഗ്രാമപഞ്ചായത്തിലെ കാക്കാമൂല, വിളപ്പില്‍ ഗ്രാമപഞ്ചായത്തിലെ പുളിയറക്കോണം, ആര്യന്‍കോട് ഗ്രാമപഞ്ചായത്തിലെ ആര്യന്‍കോട്, കുറ്റിയായണിക്കാട്, കള്ളിക്കാട് ഗ്രാമപഞ്ചായത്തിലെ നാല്‍പ്പറക്കുഴി, കല്ലറ ഗ്രാമപഞ്ചായത്തിലെ കൊടിതൂക്കിയകുന്ന്, കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്തിലെ പേഴുംമൂട്, […]
വലിയവിള 620-നമ്പർ എൻ എസ് എസ് കരയോഗത്തിൻ്റെ വാർഷിക പൊതുയോഗവും,മുതിർന്ന കരയോഗാംഗങ്ങളെ ആദരിക്കലും നടന്നു
വാർഷിക പൊതുയോഗവും,മുതിർന്ന കരയോഗാംഗങ്ങളെ ആദരിക്കലും തിരുമല: വലിയവിള 620-നമ്പർ എൻ എസ് എസ് കരയോഗത്തിൻ്റെ 91-മത് വാർഷിക പൊതുയോഗവും,80 വയസ്സ് തികഞ്ഞ 71 മുതിർന്ന കരയോഗാംഗങ്ങളെ പൊന്നാടയണിയിച്ച് മെമൻ്റൊ നൽകി ആദരിക്കൽ ചടങ്ങും കരയോഗം പ്രസിഡന്റ് ശ്രീ വി സുകുമാരൻ നായരുടെ അദ്ധ്വക്ഷതയിൽ എൻ എസ് എസ് വൈസ്പ്രസിഡന്റ് ശ്രീ എം സംഗീത് കുമാർ ഭദ്രദീപം കത്തിച്ച് ഉൽഘാടനം ചെയ്തു. തുടർന്ന് എൻ എസ് എസ് വൈസ് പ്രസിഡന്റായി ഐകകണ്ഠേന തിരഞ്ഞെടുക്കപ്പെട്ടതിൽ അഭിനന്ദിച്ച് ആദരണീയനായ ശ്രീ എം […]
ജല ലഭ്യതക്കനുസരിച്ച് ജലവിനിയോഗവും ആസൂത്രണവും ആവശ്യം :
മന്ത്രി റോഷി അഗസ്റ്റിൻ
ജല ലഭ്യതക്കനുസരിച്ച് ജലവിനിയോഗവും ആസൂത്രണവും ആവശ്യം :മന്ത്രി റോഷി അഗസ്റ്റിൻ തിരുവനന്തപുര: സംസ്ഥാനത്തിന്റെ ജല ലഭ്യതക്ക് അനുസരിച്ചു ജലവിനിയോഗവും ഇത് സംബന്ധിച്ചുള്ള പദ്ധതി ആസൂത്രണവും ആവശ്യമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ഈ ദിശയിലുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് രാജ്യത്താദ്യമായി കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിൽ ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ ജലബജറ്റ് തയ്യാറാക്കാൻ തുടക്കമിട്ടത്. ഇതിന്റെ അടിസ്ഥാനത്തിൽ ഒരു പ്രദേശത്ത് ലഭിക്കുന്ന ജലം നഷ്ടപ്പെടാതെ പൂർണമായും പ്രയോജനപ്പെടുത്താനായാൽ നമ്മുടെ സംസ്ഥാനത്തിന്റെ മിക്ക ഇടങ്ങളിലും ആവശ്യമായ ജലം […]
ആനത്തലവട്ടം ആനന്ദൻ (86) അന്തരിച്ചു.
ആനത്തലവട്ടം അന്തരിച്ചു മുതിർന്ന സി പി എം, ട്രേഡ് യൂനിയൻ നേതാവ് ആനത്തലവട്ടം ആനന്ദൻ (86) അന്തരിച്ചു. തിരുവനന്തപുരം മെഡി.കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഒരാഴ്ചയായി ചികിത്സയിലായിരുന്നു.1937 ഏപ്രിൽ 22ന് തിരുവനന്തപുരം ജില്ലയിലെ വർക്കല ചിലക്കൂരിൽ കേടുവിളാകത്ത് വിളയിൽ നാരായണിയുടെയും വി.കൃഷ്ണന്റെയും മകനായി ജനനം. 1954ൽ ഒരണ കൂടുതൽ കൂലിക്കു വേണ്ടി നടന്ന കയർ തൊഴിലാളി പണിമുടക്ക് ആനന്ദന് രാഷ്ട്രീയത്തിലേക്കും സാമൂഹിക പ്രവർത്തനത്തിലേക്കും വഴിതുറന്നു. വർക്കല വിളഭാഗം കേന്ദ്രീകരിച്ച് 1950 ൽ രൂപപ്പെട്ട ട്രാവൻകൂർ കയർ വർക്കേഴ്സ് […]
ഒക്ടോബര്‍ 09 സഹകരണ മേഖല സംരക്ഷണ ദിനമായി ആചരിക്കും: എസ്ഡിപിഐ
ഒക്ടോബര്‍ 09 സഹകരണ മേഖല സംരക്ഷണ ദിനമായി ആചരിക്കും: എസ്ഡിപിഐ തിരുവനന്തപുരം: ഒക്ടോബര്‍ 09 തിങ്കള്‍ സഹകരണ മേഖല സംരക്ഷണ ദിനമായി ആചരിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മാഈല്‍. സഹകരണ മേഖല മാഫിയ മുക്തമാക്കുക, നിക്ഷേപ സുരക്ഷ ഉറപ്പുവരുത്തുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് പാര്‍ട്ടി സംസ്ഥാന വ്യാപകമായി പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. കേരളത്തിന്റെ ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയില്‍ സഹകരണ മേഖലയുടെ പങ്ക് വലുതാണ്. സാധാരണക്കാരുടെ ആശ്രയമായിരുന്ന സഹകരണ മേഖല ഇന്ന് അഴിമതിയുടെയും കൊള്ളയുടെയും ഒളിത്താവളമായി മാറിയിരിക്കുന്നു. […]
