1 min read

ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ അന്താരാഷ്ട്ര ഹൈപ്പർടെൻഷൻ ദിനം ആചരിച്ചു

മേയ് 17 -അന്താരാഷ്ട്ര ഹൈപ്പർടെൻഷൻ ദിനം ആചരിച്ചു ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ അന്താരാഷ്ട്ര ഹൈപ്പർടെൻഷൻ ദിനം ആചരിച്ചു. രാവിലെ 8:00 മണിക്ക് മൈതാനം ജംഗ്ഷനിൽ നിന്നും പുത്തൻചന്ത വരെയാണ് വാക്കത്തോൺ സംഘടിപ്പിച്ചത്. “നമ്മുടെ രക്തസമ്മർദ്ദം കൃത്യമായി പരിശോധിക്കുക, അത് നിയന്ത്രിക്കുക, കൂടുതൽ കാലം ജീവിക്കുക ” എന്ന ആശയം ഉയർത്തിയാണ് വാക്കത്തോൺ സംഘടിപ്പിച്ചത്. വാക്കത്തോണിന്റെ ഫ്ലാഗ് ഓഫ് കർമ്മം  ആശുപത്രി സെക്രട്ടറി ശ്രീമദ് സ്വാമി ഋതംബരാനന്ദ  നിർവ്വഹിച്ചു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഷാജി എസ് സ്വാഗതം […]

1 min read

വെൺകുളം കണ്ണാംപറമ്പ് ശ്രീഗോകുലത്തിൽ പ്രഭാകരൻ നായരുടെ ഭാര്യ ബീന (53)നിര്യാതയായി.

വെൺകുളം കണ്ണാംപറമ്പ് ശ്രീഗോകുലത്തിൽ പ്രഭാകരൻ നായരുടെ ഭാര്യ ബീന (53)നിര്യാതയായി. പരേതയുടെ അന്ത്യോപചാര ചടങ്ങുകൾ ഇന്ന് (14/05/2024)രാത്രി 8 മണിയ്ക്ക് സ്വവസതിയിൽ നടക്കുന്നതാണ്. സഹോദരി: ജയകുമാരിസഹോദരൻ: പരേതനായ അനില്‍കുമാര്‍(കുട്ടപ്പന്‍, മാന്തറ കാവുവിള വീട്)മക്കള്‍ പ്രവീണ്‍, പ്രണവ്മരുമകള്‍ : അർച്ചന

1 min read

വർക്കല ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ അന്താരാഷ്ട്ര നേഴ്സസ് ദിനം ആചരിച്ചു

വർക്കല ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ അന്താരാഷ്ട്ര നേഴ്സസ് ദിനം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. നമ്മുടെ നേഴ്സുമാർ നമ്മുടെ ഭാവി എന്ന സന്ദേശം ഉയർത്തി ഹോസ്പിറ്റൽ അങ്കണത്തിൽ നടന്ന സെമിനാറിൽ ഹോസ്പിറ്റൽ സെക്രട്ടറി ഋതംഭരാനന്ദ സ്വാമികൾ അധ്യക്ഷത വഹിച്ചു. യോഗത്തിൻ്റെ ഉദ്ഘാടനം ഡോ: സലീനഷാ (ജോയിൻറ് ഡയറക്ടർ, നഴ്സിംഗ് എജ്യൂക്കേഷൻ) നിർവ്വഹിച്ചു. ശ്രീമതി. ബീന ബി (മെമ്പർ. കേരള നഴ്സിംഗ് കൗൺസിൽ) സ്വാഗതവും, ഡോ:നിഷാദ് .S.K ( മെഡിക്കൽ ഡയറക്ടർ ) മുഖ്യ പ്രഭാഷണവും നടത്തി. […]

1 min read

ജഗതിയിലെ ബധിര മൂക വിദ്യാലയത്തിൽ നിന്നും എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+കരസ്ഥമാക്കിയ വർക്കല  സ്വദേശിനി ശിവാനിയെ വീട്ടിലെത്തി അഡ്വ വി ജോയ് എംഎല്‍എ അനുമോദിച്ചു

തിരുവനന്തപുരം ജഗതിയിലെ ബധിര മൂക വിദ്യാലയത്തിൽ നിന്നും എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+കരസ്ഥമാക്കിയ വർക്കല വടശ്ശേരിക്കോണം സ്വദേശിനി ശിവാനിയെ വീട്ടിലെത്തി അനുമോദിച്ചു

1 min read

വർക്കല ഇടവ റെയിൽവെ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി വീട്ടമ്മ മരിച്ചു

ഇടവ ശ്രീയേറ്റ് സംസം വീട്ടിൽ നിസാമുദ്ദീന്റെ ഭാര്യ സോണിയ (60) ആണ് മരിച്ചത്. കൊല്ലം – കന്യാകുമാരി മെമു ട്രെയിൻ തട്ടിയാണ് മരണം. ഉച്ചയ്ക്ക് 12:20 ഓടെയായിരുന്നു അപകടം അപകടം നടന്ന ഉടനെവർക്കല ശ്രീനാരായണ മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

1 min read

(SPC) സ്റ്റുഡന്റ് പോലീസ് കേഡറ്റ് വർക്കല സബ്ഡിവിഷൻ പാസ്സിംഗ് ഔട്ട് പരേഡ് ബുധനാഴ്ച വൈകിട്ട് 4.30 ന് ഇടവ സ്കൂളിൽ(MRMKMMHSS) വെച്ച് നടക്കും.

(SPC) സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി – തിരുവനന്തപുരം റൂറൽ വർക്കല സബ്ഡിവിഷൻ പാസ്സിംഗ് ഔട്ട് പരേഡ് 2024 മെയ് 08 ബുധൻ വൈകിട്ട് 4.30 ന് MRMKMMHSS ഇടവയില്‍ വെച്ച് നടക്കും.

1 min read

വർക്കല പുന്നമൂട് റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ തട്ടി കിളിമാനൂർ പറണ്ടക്കുഴി സ്വദേശിയായ യുവാവ് മരിച്ചു.

വർക്കലയിൽ ട്രെയിൻ തട്ടി കിളിമാനൂർ പറണ്ടക്കുഴി സ്വദേശിയായ യുവാവ് മരിച്ചു തട്ടത്തുമല പറണ്ടക്കുഴി തടത്തരികത്ത് വീട്ടിൽ ഹരിശങ്കർ ആണ് മരിച്ചത്.കഴിഞ്ഞ ദിവസം രാത്രി 9.20 ഓടെയായിരുന്നു അപകടം. തിരുവനന്തപുരത്തു നിന്നും കൊല്ലത്തേക്ക് പോയ മെമു ട്രെയിൻ തട്ടിയായിരുന്നു അപകടം.ഗുരുതര പരിക്കേറ്റ യുവാവിനെ വർക്കല ഫയർഫോഴ്‌സ് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല പിതാവ്: ജയകുമാർ .മാതാവ്: അജിതകുമാരി.സഹോദരൻ: ജയശങ്കർ ( കേരള പോലീസ്) വിദേശത്തായിരുന്ന ഹരിശങ്കർ എട്ടുമാസം മുമ്പാണ് നാട്ടിൽ വന്നത്

1 min read

വർക്കലയിൽ ആലിയിറക്കം ഏണിക്കൽ ബീച്ചില്‍ പ്ലസ് ടു വിദ്യാർത്ഥിയെ തിരയിൽപ്പെട്ട് കാണാതായി

ചെറുന്നിയൂർ അമ്പിളിചന്ത സ്വദേശി അശ്വിൻ(17) നെയാണ് കാണാതായത് . കടൽ തീരത്ത് ഫുഡ് ബോൾ കളി കഴിഞ്ഞു കടലിൽ കുളിക്കുന്നതിനിടെ വൈകിട്ട് 6 മണിയോടെ ആലിയിറക്കം ഏണിക്കൽ ബീച്ചിലാണ് അപകടം സംഭവിച്ചത് . ലൈഫ് ഗാർഡുകളും ഫയർ ഫോഴ്‌സും ടൂറിസം പൊലീസും തിരച്ചിൽ തുടരുന്നുചെറുന്നിയൂർ അമ്പിളിച്ചന്ത ശിവശക്തിയിൽ സുനിൽ-മായ ദമ്പതിമാരുടെ മകനാണ് അശ്വിൻ. BPM സ്കൂളിൽ പ്ലസ് ടു പരീക്ഷ എഴുതി ഫലം കാത്തിരിക്കുകയായിരുന്നു ദയവായി ശ്രദ്ധിക്കുക❗❗❗❗❗❗പുതുക്കിയ ജാഗ്രത നിർദേശം അതിതീവ്ര തിരമാലകൾക്ക് സാധ്യത ജില്ലയിലെ തീരദേശ […]

1 min read

ശ്രീനാരായണ തീര്‍ത്ഥര്‍ സ്വാമികള്‍ഗുരുദേവന്‍റെ അപ്പോസ്തലന്‍ എന്ന് സച്ചിദാനന്ദ സ്വാമി

ശ്രീനാരായണ തീര്‍ത്ഥര്‍ സ്വാമികള്‍ഗുരുദേവന്‍റെ അപ്പോസ്തലന്‍ എന്ന് സച്ചിദാനന്ദ സ്വാമി ശിവഗിരി : ശ്രീനാരായണഗുരുദേവന്‍റെ ജീവിതവും ദര്‍ശനവും പ്രചരിപ്പിക്കുന്നതില്‍ ക്രിസ്തുദേവന്‍റെ അപ്പോസ്തലന്‍മാരെപ്പോലെ വര്‍ത്തിച്ച മഹാപുരുഷനാണ്  ശ്രീനാരായണതീര്‍ത്ഥര്‍ സ്വാമികളെന്ന് ശിവഗിരിമഠം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി പറഞ്ഞു.തീര്‍ത്ഥര്‍ സ്വാമികളുടെ സമാധിദിനം ആചരിച്ചു കൊണ്ട് അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു സ്വാമി.  ശിവഗിരിമഠത്തിന്‍റെ സെക്രട്ടറി, ജനറല്‍ സെക്രട്ടറി, പ്രസിഡന്‍റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു സ്വാമി.  എസ്.എന്‍.ഡി.പി. യോഗത്തിന്‍റെ ഡയറക്ടറായും, വിവിധ യൂണിയനുകളുടേയും ശാഖകളുടേയും പ്രസിഡന്‍റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ജനതയെ സന്‍മാര്‍ഗ്ഗനിരതവും ശുചിത്വപൂര്‍ണവുമായ ജിവിതത്തിലേക്കു നയിക്കുന്നതിനു വേണ്ടി […]

1 min read

ശ്രീനാരായണ ഗുരുദേവനെയും ഗുരുദേവകൃതികളെയും ബാല്യത്തില്‍ തന്നെ അറിയുവാനും ഉള്‍ക്കൊളളുവാനും കുട്ടികള്‍ക്ക് അവസരം സൃഷ്ടിക്കണമെന്ന് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് അംഗവും ഗുരുധര്‍മ്മ പ്രചരണസഭ സെക്രട്ടറിയുമായ സ്വാമി അസംഗാനന്ദഗിരി അഭിപ്രായപ്പെട്ടു.

ശിവഗിരി:  കോട്ടയം ആര്‍പ്പുക്കര വടക്കും ഭാഗം വില്ലൂന്നി എസ് എന്‍ ഡി പി ശാഖാ യോഗത്തില്‍ നിന്നും ശിവഗിരിയില്‍ എത്തിയ വിദ്യാര്‍ത്ഥികള്‍ക്കായി ശാരദാമഠത്തില്‍ പഠനക്ലാസ് നയിക്കുകയായിരുന്നു സ്വാമി. പുലര്‍ച്ചെയും സായാഹ്നത്തിലും ദൈവദശകം ഉള്‍പ്പെടെയുളള പ്രാര്‍ത്ഥനകള്‍ ഉരുവിടാൻ മുതിര്‍ന്നവര്‍ തയ്യാറാകുമ്പോള്‍ കുട്ടികളെയും ഒപ്പം ചേര്‍ക്കണമെന്നും സ്വാമി പറഞ്ഞു. ശിവഗിരിമഠം പി. ആര്‍. ഒ. ഇ. എം. സോമനാഥന്‍, ശാഖായോഗം പ്രസിഡന്‍ന്‍റ് ജിജിമോള്‍ ഇല്ലിത്തറ, സെക്രട്ടറി ദേവദാസ് കുന്നേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ശാഖാഭരണസമിതിയംഗങ്ങളായ യു. വി. കുഞ്ഞുമോന്‍, രജിത് തോപ്പില്‍ , […]

error: Content is protected !!