1 min read

നിര്യാതയായി: വര്‍ക്കല ജനാര്‍ദ്ദനപുരം തൊടിയില്‍ വീട്ടില്‍ പരേതനായ വി.ശിവരാമന്‍നായരുടെ സഹധര്‍മ്മിണി തങ്കമണിയമ്മ(84) നിര്യാതയായി.

വര്‍ക്കല: വര്‍ക്കല ജനാര്‍ദ്ദനപുരം തൊടിയില്‍ വീട്ടില്‍ പരേതനായ വി.ശിവരാമന്‍നായരുടെ സഹധര്‍മ്മിണി ശ്രീമതി തങ്കമണിയമ്മ(84) 2024 ഏപ്രില്‍ 27 ശനിയാഴ്ച രാവിലെ 10 മണിക്ക് നിര്യാതയായി. സംസ്‌കാര ചടങ്ങുകള്‍ സ്വവസതിയില്‍ നടന്നു. സഞ്ചയനം മെയ് 2 വ്യാഴാഴ്ച രാവിലെ 8ന് സ്വവസതിയില്‍. മക്കള്‍: എസ്.വേലപ്പന്‍ നായര്‍, എസ്.പ്രസാദ്, റ്റി.സീതാദേവി, റ്റി.സന്ധ്യാദേവി, റ്റി.സിന്ധു, റ്റി.സീന, എസ്.ഷിബു, എസ്.ഉണ്ണികൃഷ്ണന്‍, ടി.സംഗീത. മരുമക്കള്‍: ജി.വസന്ത, ആര്‍.വസന്ത, ജി.രവികുമാര്‍, എം.രവികുമര്‍, ഗോപാലകൃഷ്ണന്‍, സന്തോഷ് , സുനന്ദ, ബിജുകുമാര്‍

1 min read

ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ ഗൈനക്കോളജി സർജറി ക്യാമ്പ് സംഘടിപ്പിക്കുന്നു.

ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ ഗൈനക്കോളജി സർജറി ക്യാമ്പ് സംഘടിപ്പിക്കുന്നു. 2024 ഏപ്രിൽ 22 മുതൽ 26 വരെ ഡോ . മീനാകുമാരി ,ഡോ. ജെസ്ന ഹാഷിം , ഡോ രോഹിണി എൽ എന്നിവരുടെ നേതൃത്വത്തിലുള്ള മികച്ച മെഡിക്കൽ ടീം ക്യാമ്പിന് നേതൃത്വം നൽകും. യൂട്രസ് നീക്കം ചെയ്യൽ,പ്രസവം നിർത്തൽ , ഗർഭാശയ അണ്ഡാശയ മുഴകൾ നീക്കം ചെയ്യൽ കൂടാതെ മാസമുറവൈകല്യങ്ങൾ, എൻഡോമെട്രയോസിസ്, അമിത രക്തസ്രാവം,അമിത വേദനയുള്ള ആർത്തവം,വന്ധ്യത, ഗർഭാശയം പുറത്തേക്ക് തള്ളി വരിക, വെളളപോക്ക് […]

1 min read

മുതിർന്ന മാദ്ധ്യമ പ്രവർത്തകനും കവിയും എഴുത്തുകാരനുമായ കാപ്പിൽ സുരേഷ് ഡി.എസ് അന്തരിച്ചു

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രക്തസമ്മർദത്തെ തുടർന്ന് കഴിഞ്ഞ മാർച്ച് 30ന് പാരിപ്പള്ളി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു . തലച്ചോറിൽ രക്തസ്രാവം കണ്ടെത്തിയതിനെ തുടർന്ന് അടിയന്തിര ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കേരള കൗമുദി, ദേശാഭിമാനി, ചന്ദ്രിക, തേജസ്സ്, സുപ്രഭാതം ഉൾപ്പെടെയുള്ള പ്രമുഖ മാധ്യമങ്ങളിൽ ലേഖകനായി കാപ്പിൽ സുരേഷ് ലേഖകനായി ദീർഘനാൾ പ്രവർത്തിച്ചിട്ടുണ്ട്. ഇടവ ഗ്രാമപഞ്ചായത്ത് മുൻ അംഗവും കാപ്പിൽ പബ്ലിക് ലൈബ്രറിയിലെ ലൈബ്രേറിയനും വർക്കല താലൂക്ക് പ്രസ് […]

1 min read

മഹാസമാധി പരിസരത്തു ഉദ്യാനം സജ്ജമാക്കുന്നതിനു തുടക്കം കുറിച്ചു

ശിവഗിരി : മഹാസമാധി പരിസരത്തു ഉദ്യാനം സജ്ജമാക്കുന്നതിനു തുടക്കം കുറിച്ചു. ശിവഗിരി മഠവും സ്മൈല്‍ കോട്ടയവും ചേര്‍ന്നാണു പദ്ധതി നടപ്പാക്കുക. ഒന്നാംഘട്ടമായി ശിവഗിരിയിലെത്തിച്ച പൂച്ചെടികള്‍ സ്വാമി വിശാലാനന്ദ, സ്വാമി വീരേശ്വരാനന്ദ, പ്രദീപ് ലാല്‍, മായ പ്രദീപ്, ബെന്‍സിലാല്‍ എന്നിവര്‍ ചേര്‍ന്ന് ധര്‍മ്മസംഘം ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദക്കു കൈമാറി. ചിത്രം :- ശിവഗിരി സമാധി പരിസരത്തു ഉദ്യാനം സജ്ജമാക്കുന്നതിന്‍റെ ഭാഗമായി സ്മൈല്‍ കോട്ടയം എത്തിച്ച പൂച്ചെടികള്‍ സ്വാമി വിശാലാനന്ദ, സ്വാമി വീരേശ്വരാനന്ദ, പ്രദീപ് ലാല്‍, മായാ പ്രദീപ്, […]

1 min read

ശിവഗിരി ശ്രീ നാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ ലോകാരോഗ്യ ദിനം ആചരിച്ചു

ശിവഗിരി ശ്രീ നാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ ലോകാരോഗ്യ ദിനം ആചരിച്ചു ആരോഗ്യ സംരക്ഷണത്തെ ക്കുറിച്ചു പൊതു ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടിശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലും എൻ സി സി 1 കേരള ബറ്റാലിയനും സംയുക്തമായി വിവിധ പരിപാടികളോടെ ലോകാരോഗ്യ ദിനം ആചരിച്ചു .രാവിലെ 8 30ന് വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്നും ആരംഭിച്ച വാക്കത്തോണിന്റെ ഫ്ലാഗ് ഓഫ് NCC 1 കേരള ബറ്റാലിയൻ കമാൻഡിങ് ഓഫീസർ കേണൽ സുനിൽ എസ് പാട്ടിൽ നിർവഹിച്ചു […]

1 min read

യുദ്ധം ചെയ്യാൻ റഷ്യയിലേക്ക് മനുഷ്യക്കടത്ത്‌ : അടൂർ പ്രകാശിന്റെ ഇടപെടലിൽ പ്രിൻസ് സെബാസ്റ്റ്യൻ ഡൽഹിയിലെത്തി.

യുദ്ധം ചെയ്യാൻ റഷ്യയിലേക്ക് മനുഷ്യക്കടത്ത്‌ : അടൂർ പ്രകാശിന്റെ ഇടപെടലിൽ പ്രിൻസ് സെബാസ്റ്റ്യൻ ഡൽഹിയിലെത്തി. തിരുവനന്തപുരം : റിക്രൂട്ട്മെന്റ് ഏജന്റ്മാരുടെ തട്ടിപ്പിന് ഇരയായി റഷ്യയിൽ അകപ്പെട്ട അഞ്ചുതെങ്ങ് സ്വദേശി പ്രിന്റ് സെബാസ്റ്റ്യൻ ഡൽഹിയിലെത്തി. ആറ്റിങ്ങൽ എംപി അടൂർ പ്രകാശിന്റെ ഇടപെടലിലൂടെയാണ് ഇന്ത്യൻ എംബസി സെബാസ്റ്റ്യനെ ഡൽഹിയിൽ എത്തിച്ചത്. സോഷ്യൽ മീഡിയയിലെ ഒരു പരസ്യം കണ്ടാണ് ഏജന്റ് വഴി ഇയാൾ റഷ്യയിൽ എത്തുന്നത്. ഭാഷയറിയാതെ ചില കരാറുകളിൽ ഒപ്പുവച്ച പ്രിൻസിനെ റഷ്യൻ ആർമിയുടെ ക്യാമ്പുകളിലേക്ക് അയക്കുകയായിരുന്നു. പിന്നീട് ഇയാളെക്കുറിച്ച് […]

1 min read

ശിവഗിരി: ശ്രീനാരായണ ധര്‍മ്മമീമാംസാപരിഷത്ത്നാടാകെ പരിഷത്തുകള്‍ക്ക് തുടക്കം കുറിച്ചു

ശിവഗിരി: ശ്രീനാരായണഗുരുദേവന്‍ ശിവഗിരിയില്‍ ശാരദാദേവിയെ പ്രതിഷ്ഠിച്ചതിന്‍റെ വാര്‍ഷികം വിജ്ഞാന പ്രദമായ ശ്രീനാരായണധര്‍മ്മമീമാംസ പഠന ശിബിരമായി ഏപ്രില്‍ 21, 22, 23 തീയതികളില്‍ ശിവഗിരിയില്‍ നടക്കും. ധര്‍മ്മമീമാംസാ പരിഷത്തില്‍ ഗുരുദേവ കൃതികളും മറ്റ് ആധ്യാത്മിക വിഷയങ്ങളും അധികരിച്ച് ശിവഗിരിയിലെ സംന്യാസിമാരും മറ്റ് പ്രമുഖ പണ്ഡിതന്മാരും പഠന ക്ലാസ്സുകള്‍ നയിക്കും. ശിവഗിരി പരിഷത്തിന്‍റെ മുന്നോടിയായി സംസ്ഥാനത്തിനകത്തും പുറത്തും ഗുരുധര്‍മ്മപ്രചരണ സഭയുടെ ആഭിമുഖ്യത്തില്‍ പരിഷത്തുകള്‍ ഉണ്ടാകും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍, ഇടുക്കി തുടങ്ങിയ ജില്ലകളില്‍ സഭ ജില്ലാ […]

1 min read

ശ്രീ നാരായണ കോളേജ് ശിവഗിരി വർക്കല അവധിക്കാല സപ്ത ദിന ഇന്റേൺഷിപ്

വർക്കല : ശിവഗിരി ശ്രീ നാരായണ കോളേജ് വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കോളേജ് IQAC നേതൃത്വം നൽകുന്ന റിസർച്ച് ക്ലസ്റ്റർ ഹൈ സ്കൂൾ വിദ്യാർഥികൾക്കായി അവധിക്കാല സപ്ത ദിന ശാസ്ത്ര-സാഹിത്യ ഇന്റേൺഷിപ് സംഘടിപ്പിക്കുന്നു. കുട്ടികളിൽ ഗവേഷണ അഭിരുചി വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഈ പരിപാടി തികച്ചും സൗജന്യമാണ്. പരിചയ സമ്പന്നരായ അധ്യാപകരുടെ മേൽനോട്ടത്തിൽ വിവിധ ശാസ്ത്ര സാഹിത്യ മേഖലകളെയും സാമ്പത്തിക സാമൂഹിക വിഷയങ്ങളെയും രസകരമായി കുട്ടികളെ പരിചയ പെടുത്തുന്ന ഈ പരിപാടിയിൽ താങ്കളുടെ കുട്ടിക്കും […]

1 min read

വര്‍ക്കലയില്‍ കടലിൽ കുളിക്കാനിറങ്ങിയ എംബിബിഎസ് വിദ്യാര്‍ഥിയെ തിരയില്‍ പെട്ട് കാണാതായി.

വര്‍ക്കലയില്‍ കടലിൽ കുളിക്കാനിറങ്ങിയ യുവാവിനെ തിരയില്‍ പെട്ട് കാണാതായി. പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥി കൊല്ലം ജില്ലയിലെ അഞ്ചൽ സ്വദേശി അഖിലിനെ (21 )യാണ് കാണാതായത്. ഇന്ന്‌ വൈകുന്നേരം 6.30 മണിയോടു കൂടി വർക്കല പാപനാശം തീരത്തു മറ്റൊരു സുഹൃത്തുമായി കുളിക്കാനിറങ്ങിയ യുവാവിനെയാണ് കാണാതെയായത്. ലൈഫ് ഗാര്‍ഡ്കളുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഫയർഫോഴ്സിന്റെയും വർക്കല പോലീസിൻറെയും നേതൃത്വത്തിലുള്ള സംഘം ഇപ്പോൾ കടലില്‍ തിരച്ചിൽ നടത്തുകയാണ്. അഞ്ചുതെങ്ങിൽ നിന്നും മുതലപ്പൊഴിയിൽ നിന്നുമുള്ള സംഘം […]

error: Content is protected !!