1 min read

കാപ്പില്‍: കരാർ കഴിഞ്ഞ് മാസങ്ങളായി പ്രവർത്തനം നിലച്ചു കിടന്ന കാപ്പിൽ റയിൽവേ സ്റ്റേഷൻ ടിക്കറ്റ് കൗണ്ടറിന് പുതു ജീവൻ നല്‍കി കാപ്പിൽ വാട്സ് ആപ്പ് ഗ്രൂപ്

തിരുവനന്തപുരം ജില്ലയിലെ തീരദേശ അതിർത്തി പങ്കിടുന്ന ഇടവ ഗ്രാമ പഞ്ചായത്തിന്റെ പരിധിയില്‍ ഉള്‍പ്പെട്ട കാപ്പിലിന്റെ സാമൂഹ്യ സാംസ്ക്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിറ സാന്നിദ്ധ്യമായ കാപ്പിൽ വാട്സ് ആപ്പ് ഗ്രൂപ്പ് ടിക്കറ്റ് കൗണ്ടറിൻ്റെ കരാർ ഏറ്റെടുക്കുകയായിരുന്നു. കാപ്പില്‍ റെയിൽവേ സ്റ്റേഷൻല്‍ നടന്ന ടിക്കറ്റ് കൗണ്ടറിൻ്റെ പ്രവർത്തനോദ്ഘാടനം മോട്ടിവേഷണൽ സ്പീക്കറും വർക്കല റയിൽവേ സ്റ്റേഷൻ സൂപ്രണ്ടുമായ C പ്രസന്നകുമാർ നിർവ്വഹിച്ചു. ഇന്ത്യൻ റയിൽവേസംവിധാനത്തിൽ അത്യന്തം അപൂർവ്വമായിരിക്കാം ഒരു റയിൽവേ സ്റ്റേഷൻ  തന്നെ ഒരു സംഘടന ഏറ്റെടുത്ത് നടത്തുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.. […]

1 min read

തേരി മേരി ചിത്രം മാർച്ചിൽ വർക്കലയിൽ ചിത്രീകരണം ആരംഭിക്കുന്നു

ടെക്സാസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ അംജിത് S. K, സമീർ ചെമ്പയിൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന തേരി മേരി (ഒരു beach कहानी)എന്ന ചിത്രം മാർച്ചിൽ വർക്കലയിൽ ചിത്രീകരണം ആരംഭിക്കുന്നു. ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഹണി റോസ്, അന്ന രാജൻ (ലിച്ചി )എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് നവാഗതയായ ആരതി ഗായത്രി ദേവിയാണ്. മറ്റ് പ്രമുഖ താരങ്ങളോടൊപ്പം ഓഡിഷൻ വഴി തിരഞ്ഞെടുത്ത അനേകം പുതുമുഖങ്ങളും ഈ സിനിമയിലൂടെ വെള്ളിത്തിരയിലേക് […]

1 min read

സ്വപ്നക്കൂട് പദ്ധതി : ഭിന്നശേഷിക്കാരനായ ഏഴാം ക്ലാസ് വിദ്യാർത്ഥിക്ക് വീട് പണിത് നൽകി

വർക്കല:കിളിമാനൂർ പനപ്പാംകുന്നിലെ ഭിന്നശേഷിക്കാരനായ ഏഴാം ക്ലാസ് വിദ്യാർത്ഥിക്ക് വീട് പണിത് നൽകുന്ന സ്വപ്നക്കൂട് പദ്ധതിയിലേക്ക് ശിവഗിരി ശ്രീനാരായണ കോളേജിലെ എൻ.എസ്.എസ് യൂണിറ്റ് സമാഹരിച്ച ഒരു ലക്ഷം രൂപ കിളിമാനൂർ കെ.ആർ.ടി.എയ്ക്ക് കൈമാറി.എസ്.എൻ.ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം അജി.എസ്.ആർ.എം ഉദ്ഘാടനം ചെയ്തു.എസ്.എൻ.ട്രസ്റ്റ് മാനേജുമെന്റ്,കോളേജിലെ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയുടെ ഭാഗമായ റൈസിംഗ് സ്റ്റാർ ക്രിക്കറ്റ് ക്ലബ്ബ്, അദ്ധ്യാപകർ, അനദ്ധ്യാപകർ എന്നിവരുടെ സഹകരണത്തോടെ കിളിമാനൂർ കെ.ആർ.ടി.എയുടെ ആഭിമുഖ്യത്തിലാണ് സ്വപ്നക്കൂട് ഒരുങ്ങുന്നത്. എൻ . എസ് .എസ് വോളന്റിയർമാർ നൽകി വരുന്ന നിർമ്മാണ സേവന […]

1 min read

വർക്കല മിനി സിവിൽ സ്റ്റേഷന്റെ രണ്ടാം ഘട്ടം തുറന്നു : നാല് വില്ലേജ് ഓഫീസുകൾ കൂടി സ്മാർട്ടായി

വർക്കല മിനി സിവിൽ സ്റ്റേഷനിൽ നിർമാണം പൂർത്തിയായ ബഹുനില മന്ദിരത്തിന്റെയും വർക്കല നിയോജക മണ്ഡലത്തിലെ നാല് സ്മാർട്ട് വില്ലേജ് ഓഫീസുകളുടെയും ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ നിര്‍വഹിച്ചു. കേരളത്തിലെ എല്ലാ വില്ലേജ് ഓഫീസുകളെയും ഘട്ടം ഘട്ടമായി സ്മാർട്ടാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. എല്ലാവർക്കും ഭൂമിയെന്ന ആശയം പ്രാവർത്തികമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ഓരോ കുടുംബങ്ങൾക്കും റവന്യൂ കാർഡ് സംവിധാനം നിലവിൽ വരുന്നതോടെ റവന്യൂ വകുപ്പ് സമ്പൂർണ്ണമായും സ്മാർട്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. നാല് കോടി 42 ലക്ഷം […]

1 min read

സെൻസ് വർക്കലയുടെ സ്നേഹാദരവ്

വർക്കല: സാംസ്കാരിക സംഘടനയായ സെൻസ് വർക്കല ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനിയേഴ്സ് ഇന്ത്യയുടെ “എമിനെൻ്റ് എൻജിനീയേഴ്സ് അവാർഡ് ജേതാവ്” ഡോ: എം ജയരാജുവിന് സ്നേഹാദരവ് നൽകി. വർക്കല പുന്നമുട് ഹൃഷികേശക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന ആദരിക്കൽ ചടങ്ങ് വർക്കല മുനിസിപ്പൽ ചെയർമാൻ കെ എം ലാജി ഉദ്ഘാടനം ചെയ്തു. കെ കെ രവീന്ദ്രനാഥ്, അയിരൂർ സുജാതൻ ഷോണി ജി ചിറവിള,മകം വിജയൻ, വർക്കല സബേശൻ,വിക്രം കെ നായർ, ബാബുജി, ബാബുരാജ്, സൈജുരാജ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

1 min read

വര്‍ക്കല മിനി സിവില്‍ സ്റ്റേഷന്‍: രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനം നാളെ

വര്‍ക്കല : മിനി സിവില്‍ സ്റ്റേഷനില്‍ നിര്‍മാണം പൂര്‍ത്തിയായ ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം നാളെ വൈകുന്നേരം 04.30 ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ നിര്‍വഹിക്കും. രണ്ടാം ഘട്ടമായി നിര്‍മിച്ച രണ്ടും മൂന്നും നിലകളാണ് ഇതോടെ പ്രവർത്തനക്ഷമമാകുന്നത്. സബ് ആര്‍.ടി.ഒ, അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫ് കോ- ഓപ്പറേറ്റീവ് സൊസൈറ്റീസ്, ചൈല്‍ഡ് ഡെവലപ്‌മെന്റ് പ്രൊജക്ട് ഓഫീസ്, ജി.എസ്.ടി ഓഡിറ്റിംഗ്, കയര്‍ ഇന്‍സ്‌പെക്ഷന്‍, ഫുഡ് ആന്‍ഡ് സേഫ്റ്റി, അസിസ്റ്റന്റ് ലേബര്‍ ഓഫീസ് തുടങ്ങി ഏഴ് സര്‍ക്കാര്‍ ഓഫീസുകളാണ് ഇവിടെ പ്രവര്‍ത്തനം […]

1 min read

യുഡിഎഫിന്റെ നേതൃത്വത്തിൽ വർക്കലയിൽ ഇന്ന്‌ വിചാരണ സദസ്സ് സംഘടിപ്പിക്കും …

പിണറായി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ യുഡിഎഫ് സംസ്ഥാന വ്യാപകമായി 140 നിയോജകമണ്ഡലങ്ങളിൽ നടത്തിവരുന്ന കുറ്റവിചാരണ സദസ്സിന്റെ ഭാഗമായിട്ടാണ് വർക്കല നിയോജക മണ്ഡലത്തിൽ വിചാരണ സദസ്സ് സംഘടിപ്പിക്കുന്നതെന്ന് വർക്കല താലൂക്ക് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ യുഡിഎഫ് നേതാക്കൾ പറഞ്ഞു …. ജനുവരി 8 വൈകുന്നേരം 3 മണിക്ക് മൈതാനം മുനിസിപ്പൽ പാർക്കിൽ സംഘടിപ്പിക്കുന്ന വിചാരണ സദസ് കെപിസിസി മുൻ പ്രസിഡൻറ് കെ മുരളീധരൻ എംപി ഉദ്ഘാടനം ചെയ്യും. എംപിമാരായ ശശി തരൂർ അടൂർ പ്രകാശ് ഡിസിസി പ്രസിഡൻറ് പാലോട് രവി […]

1 min read

ശിവഗിരി തീര്‍ത്ഥാടനം : തീര്‍ത്ഥാടക ഘോഷയാത്ര ഏറെ ശ്രദ്ധിക്കപ്പെട്ടു

ശിവഗിരി തീര്‍ത്ഥാടനത്തിലെ പ്രധാന ഇനമായ തീര്‍ത്ഥാടക ഘോഷയാത്ര ഏറെ ശ്രദ്ധിക്കപ്പെട്ടു. ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ നിന്നുള്ള പതിനായിരക്ക ണക്കിന് തീര്‍ത്ഥാടകര്‍ ‘ഓം നമോ നാരായണ’ മന്ത്രം ഉരു വിട്ടുകൊണ്ട് പുഷ്പം സമര്‍പ്പിച്ചു വീഥികളിലൂടെ ഘോഷയാത്രയില്‍ അണിനിരന്നു. സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നും വിവിധ ഗുരുദേവ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലും സംസ്ഥാനങ്ങളില്‍ നിന്നുമുള്ള തീര്‍ത്ഥാടകര്‍ക്ക് പുറമേ യു.എ.ഇ., ബഹറിന്‍, കുവൈറ്റ് എന്നിവിടങ്ങളില്‍ നിന്നും പല വിദേശ രാജ്യങ്ങളില്‍ നിന്നും തീര്‍ത്ഥാടകരെത്തി. അലങ്കരിച്ച ഗുരുദേവ റിക്ഷയ്ക്ക് പതിനായിരങ്ങള്‍ അകമ്പടി സേവിച്ചു. പര്‍ണ്ണശാലയിലും ശാരദാമഠത്തിലും […]

1 min read

ശിവഗിരി തീര്‍ത്ഥാടനം: ശിവഗിരിയിലും ചെമ്പഴന്തിയിലും പി.ആര്‍.ഡി വികസന ഫോട്ടോ പ്രദര്‍ശനം തുടങ്ങി

ശിവഗിരി തീര്‍ത്ഥാടനം: ശിവഗിരിയിലും ചെമ്പഴന്തിയിലും പി.ആര്‍.ഡി വികസന ഫോട്ടോ പ്രദര്‍ശനം തുടങ്ങി തൊണ്ണൂറ്റിയൊന്നാമത് ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് വര്‍ക്കല ശിവഗിരിയിലും ചെമ്പഴന്തി ഗുരുകുലത്തിലും ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിക്കുന്ന വികസന ഫോട്ടോ പ്രദര്‍ശനം തുടങ്ങി. ചെമ്പഴന്തിയിലെ പ്രദര്‍ശനം കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചെമ്പഴന്തി ഗുരുകുലത്തില്‍ 16 കോടിയുടെ വിവിധ പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയെന്ന് എം.എല്‍.എ പറഞ്ഞു. ഇതിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയായിട്ടുണ്ട്. ശ്രീനാരായണ ഗുരുവിന്റെ ജീവചരിത്രം അടയാളപ്പെടുത്തുന്ന ഡിജിറ്റല്‍ മ്യൂസിയം രണ്ടാം ഘട്ടമായി […]

1 min read

ശിവഗിരി തീർത്ഥാടനം കാലഘട്ടത്തിൻറെ ആവശ്യമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ

ശിവഗിരി: ശിവഗിരി തീർത്ഥാടനം കാലഘട്ടത്തിൻറെ ആവശ്യമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ആദ്യമായി ശിവഗിരി സമാധിയിൽ പുഷ്പാർച്ചന നടത്തിയതിന് ശേഷം ശുചിത്വം ആരോഗ്യം വിദ്യാഭ്യാസം എന്ന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. പുരാവസ്തു രജിസ്ട്രേഷൻ വകുപ്പ് മന്ത്രിയായി ചാർജെടുത്ത ശേഷം ആദ്യമായി ശിവ ശിവഗിരി തീർത്ഥാടന സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിഞ്ഞത് മഹാഭാഗ്യം ആണെന്ന് അദ്ദേഹം പറഞ്ഞു. കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ: മോഹൻ കുന്നുമ്മേൽ അധ്യക്ഷത വഹിച്ചു.കാസർഗോഡ് ബംഗളം ശ്രീനാരായണഗുരു […]

error: Content is protected !!