1 min read

ശിവഗിരി തീർത്ഥാടനം : അഞ്ച് സ്‌കൂളുകൾക്ക് പ്രാദേശിക അവധി

വർക്കല : 91മത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് ഡിസംബർ 30 മുതൽ 2024 ജനുവരി ഒന്ന് വരെ ശിവഗിരിയിൽ ഔദ്യോഗിക സേവനമനുഷ്ഠിക്കുന്ന പോലീസുകാർക്കും, മറ്റ് വകുപ്പ് ഉദ്യോഗസ്ഥർക്കും വോളണ്ടിയർമാർക്കും താമസിക്കുന്നതിനുള്ള സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി അഞ്ച് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ ഇൻചാർജ് അനിൽ ജോസ്.ജെ പ്രാദേശിക അവധി പ്രഖ്യാപിച്ചു. വർക്കല ഗവ.മോഡൽ എച്ച്.എസ്, വർക്കല ഗവ.എൽ.പി.എസ്, ഞെക്കാട് ഗവ.എച്ച്.എസ്.എസ്, ചെറുന്നിയൂർ ഗവ.എച്ച്.എസ്, വർക്കല എസ്.വി പുരം ഗവ.എൽ.പി.എസ് എന്നീ സ്‌കൂളുകൾക്കാണ് അവധി നൽകിയത്.

1 min read

91 മത് ശിവഗിരി തീർത്ഥാടനം :എക്സിബിഷൻ ഒരുക്കി KSEBL

91 മത്ശിവഗിരി തീർത്ഥാടനത്തോട് അനുബന്ധിച്ച് KSEBL ഒരുക്കിയ എക്സിബിഷൻ പവലിയന്റെ ഉദ്ഘാടനം വർക്കല എം.എൽ.എ. അഡ്വ: വി.ജോയി നിർവഹിച്ചു. എക്സിബിഷൻ സ്റ്റാളുകളുടെ ഉദ്ഘാടനം ശിവഗിരി തീർത്ഥാടന കമ്മിറ്റി സെക്രട്ടറി ഋതംബരാനന്ദ സ്വാമികൾ ദീപം തെളിച്ച് നിർവഹിച്ചു. തുടർന്ന് വർക്കല മുൻസിപ്പൽ ചെയർമാൻ കെ എം ലാജിയുടെ അദ്ധ്യക്ഷതയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ശിവഗിരി വാർഡ് കൗൺസിലർ രാജി ആർ., എക്സിബിഷൻ കമ്മിറ്റി ചെയർമാൻ ഡോ.എം. ജയരാജു, ലൈറ്റ് ആന്‍ഡ് സൗണ്ട് കമ്മിറ്റി ചെയര്‍മാന്‍ മണിരാജ് എന്നിവർ ആശംസകൾ […]

1 min read

ശിവഗിരി തീർത്ഥാടനം: മൃഗസംരക്ഷണ വകുപ്പിന്റെ പവലിയൻ മന്ത്രി ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.

ശിവഗിരി: 91 മത് തീർത്ഥാടനത്തോടനുബന്ധിച്ച് ശിവഗിരി ടണൽ വ്യൂവിൽ സംഘടിപ്പിച്ചിരിക്കുന്ന കാർഷിക വ്യാവസായിക വിപണന മേളയോട് അനുബന്ധിച്ച് ഒരുക്കിയിരിക്കുന്ന മൃഗസംരക്ഷണ വകുപ്പിന്റെപവലിയൻ സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ശ്രീമതി ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ശ്രീനാരായണ ധർമ്മസംഘം പ്രസിഡൻറ് സ്വാമി സച്ചിദാനന്ദ, തീർത്ഥാടന സെക്രട്ടറി സ്വാമി റിതംഭരാനന്ദ, സ്വാമി ബോധിതീർഥ, അഡ്വ: വി ജോയ് എംഎൽഎ, മുനിസിപ്പൽ ചെയർമാൻ കെ എം ലാ ജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്മിതാ സുന്ദരേശൻ, ഡോ: കൃഷ്ണകുമാർ, അരുൺകുമാർ, […]

1 min read

ആധുനിക കേരളത്തിന് തറക്കല്ലിട്ട മഹാത്മാവാണ് ശ്രീനാരായണഗുരുദേവൻ : മന്ത്രി എം. ബി. രാജേഷ്

ശിവഗിരി : ആധുനിക കേരളത്തിന് തറക്കല്ലിട്ട മഹാത്മാവാണ് ശ്രീനാരായണഗുരുദേവനെ എന്നും, ഗുരുദേവന്‍ ആയിരുന്നു കുമാരനാശാനെ കാലത്തിന് സംഭാവന ചെയ്തതെന്നും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ് അഭിപ്രായപ്പെട്ടു. ശിവഗിരി തീര്‍ത്ഥാടനത്തിന്‍റെ ഭാഗമായി ആശാന്‍ ദേഹവിയോഗ ശതാബ്ദി ആചരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ശ്രീനാരായണഗുരുവുമായുള്ള കൂടിക്കാഴ്ചയാണ് മഹാകവി കുമാരനാശാനെ പാകപ്പെടുത്തിയത്. ചെറിയ കവിതകള്‍ രചിച്ചു നടന്ന വേളയില്‍ ഗുരുവിന്‍റെ അനുഗ്രഹമായിരുന്നു അടിമുടി മാറ്റിയത്. ശ്രീനാരായണഗുരു തന്നെ എപ്രകാരമാണ് സ്വാധീനിച്ചതെന്ന് ആശാന്‍ രേഖപ്പെടുത്തിയിരുന്നു. ഗുരുവിനെ ദൈവമായിട്ടാണ് ആശാന്‍ […]

1 min read

അപരത്വ ബോധമാണ് സംഘർഷങ്ങൾക്ക് കാരണം. ഡോ.ജി മോഹൻ ഗോപാൽ

ശിവഗിരി: ലോകത്തെ വിടെയുമുണ്ടാകുന്ന സംഘർഷങ്ങൾക്ക് കാരണം മറ്റുള്ളവരെ കൂടെയുള്ളവരായി കാണാതെ അപരന്മാരായി കാണുന്നതിൽ നിന്നു ഉടലെടുക്കുന്നതാ ണുന്ന് നാഷണൽ ജുഡീഷ്യൽ അക്കാദമി (സുപ്രീം കോടതി )യുടെ മുൻ ഡയറക്ടർ ഡോ.ജി മോഹൻ ഗോപാൽ അഭിപ്രായപ്പെട്ടു. എല്ലാ മതങ്ങളും ശരിയാണ് ഒന്ന് ഒന്നിനോട് പൊരുതിയാൽ ഒന്നും ജയിക്കിന്നില്ലന്ന് ഗുരുവചനം പാലിച്ചാൽ മത വൈര്യയും സംഘർഷവും ഇല്ലാതാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 91-മത് ശിവഗിരി തീർത്ഥാടനത്തോട് അനുബന്ധിച്ച് ശിവഗിരിയിൽ നടന്ന ഗുരുധർമ്മപ്രചരണ സഭ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീനാരായണ […]

1 min read

ശിവഗിരി തീർത്ഥാടനം:കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ പവലിയൻ ഉദ്ഘാടനം ചെയ്തു.

ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് ശിവഗിരി ടണൽ വ്യൂവിൽ സംഘടിപ്പിച്ചിരിക്കുന്ന കാർഷിക വ്യാവസായിക വിപണന മേളയോട് അനുബന്ധിച്ച് ഒരുക്കിയിരിക്കുന്ന കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ പവലിയൻ ശ്രീനാരായണ ധർമ്മസംഘം പ്രസിഡൻറ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് സെക്രട്ടറി സ്വാമി ശുഭാഗാ നന്ദ, തീർത്ഥാടന സെക്രട്ടറി സ്വാമി റിധംഭ രാനന്ദ ,മുനിസിപ്പൽ ചെയർമാൻ കെ എം ലാ ജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്മിതാ സുന്ദരേശൻ, ഇലകമൺ പഞ്ചായത്ത് പ്രസിഡണ്ട് സൂര്യ , പ്രേമവല്ലി,എക്സിബിഷൻ കമ്മിറ്റി […]

1 min read

ശിവഗിരി തീർത്ഥാടനം: നാളികേര വികസന ബോർഡിൻറെ പവലിയൻ ഉദ്ഘാടനം ചെയ്തു.

ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് ശിവഗിരി ടണൽ വ്യൂവിൽ സംഘടിപ്പിച്ചിരിക്കുന്ന കാർഷിക വ്യാവസായിക വിപണന മേളയോട് അനുബന്ധിച്ച് ഒരുക്കിയിരിക്കുന്ന നാളികേര വികസന ബോർഡിൻറെ പവലിയൻ ശ്രീനാരായണ ധർമ്മസംഘം പ്രസിഡൻറ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് സെക്രട്ടറി സ്വാമി ശുഭാഗാ നന്ദ, തീർത്ഥാടന സെക്രട്ടറി സ്വാമി റിധംഭ രാനന്ദ ,മുനിസിപ്പൽ ചെയർമാൻ കെ എം ലാ ജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്മിതാ സുന്ദരേശൻ, പ്രതിഭ അശോകൻ, സുനി ലീ,എക്സിബിഷൻ കമ്മിറ്റി ചെയർമാൻ ഡോ: എം […]

1 min read

ശിവഗിരിയില്‍ അന്നദാന പന്തല്‍ ഉയരുന്നു

ശിവഗിരി: തീര്‍ത്ഥാടക ലക്ഷങ്ങള്‍ക്ക് ഗുരുപൂജാ പ്രസാദം നല്‍കുന്നതിനുള്ള അന്നദാന പന്തലിന്‍റെ പണികള്‍ അവസാനഘട്ടത്തിലായി. ആഴ്ചകളായി ഒട്ടേറെ ജോലിക്കാര്‍ വിശ്രമ രഹിതമായി പന്തല്‍ നിര്‍മ്മാണ ജോലിയില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നു. ഇവിടെ നിന്നും ഭക്ഷണം സ്വീകരിക്കുക എന്നത് ഓരോ ഭക്തന്‍റേയും വിശ്വാസത്തിന്‍റെ ഭാഗം കൂടിയാണ്.

1 min read

ജാതികള്‍ തമ്മിലും മതങ്ങള്‍ തമ്മിലും മത്സരം ഇല്ലാതാകണം; എല്ലാമതത്വങ്ങളും എല്ലാവരും അറിയണമെന്ന് ഡോ. ജി മോഹന്‍ ഗോപാല്‍

ജാതികള്‍ തമ്മിലും മതങ്ങള്‍ തമ്മിലും മത്സരം ഇല്ലാതിരിക്കണം. എല്ലാമതത്വങ്ങളും എല്ലാവരും അറിയണം. ഇതാകണം ഇന്ത്യയുടെ ആവശ്യമെന്ന് നാഷണല്‍ ജൂഡീഷ്യറി അക്കാദമി മുന്‍ ഡയറക്ടര്‍ ഡോ. ജി മോഹന്‍ ഗോപാല്‍ അഭിപ്രായപ്പെട്ടു. ശ്രീനാരായണ ഗുരുദേവന്‍റെ ഇക്കാര്യത്തിലുള്ള ഉപദേശവും ഈ വിധമായിരുന്നുവെന്നും മോഹന്‍ ഗോപാല്‍ പറഞ്ഞു. ശിവഗിരി തീര്‍ത്ഥാടനത്തിന്‍റെ ഭാഗമായി നടന്ന ഗുരുധര്‍മ്മപ്രചരണ സഭാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുരുദേവന്‍റെ മുന്നില്‍ ഒരു ജാതി മാത്രമേയുള്ളൂ. സമുദായങ്ങള്‍ പലപേരില്‍ ഉണ്ടാകാം. പക്ഷേ ഒരേ വിധത്തില്‍ ജനിക്കുന്ന മനുഷ്യരെല്ലാം ഒരു […]

1 min read

ശിവഗിരി തീര്‍ത്ഥാടനം ഗുരുപൂജാ ഉല്‍പ്പന്ന സമര്‍പ്പണം തുടരുന്നു

തീര്‍ത്ഥാടന കാലത്ത് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ശിവഗിരിയില്‍ എത്തിച്ചേരുന്ന ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ക്കായി തയ്യാറാക്കുന്ന ഗുരുപൂജാ പ്രസാദം അന്നദാനത്തിനുള്ള കാര്‍ഷിക വിളകളും പലവ്യജ്ഞനങ്ങളും വിവിധ ജില്ലകളില്‍ നിന്നും ഭക്തര്‍ എത്തിച്ചു തുടങ്ങി. ഗുരുധര്‍മ്മ പ്രചരണസഭ കോട്ടയം ജില്ലാക്കമ്മിറ്റി നാഗമ്പടം ക്ഷേത്രത്തില്‍ നിന്നും ആലപ്പുഴ ജില്ലാക്കമ്മിറ്റി വിശ്വഗാജി മഠത്തില്‍ നിന്നുമാണ് ഉല്‍പ്പന്നങ്ങളുമായി തിരിച്ചത്. ശിവഗിരിയില്‍ ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ശിവഗിരി മഠം പി.ആര്‍.ഒ., ഇ.എം. സോമനാഥന്‍, ഗുരുധര്‍മ്മ പ്രചരണസഭാ വൈസ്പ്രസിഡന്‍റ് അനില്‍ തടാലില്‍, […]

error: Content is protected !!