1 min read

ശിവഗിരി തീര്‍ത്ഥാടനം : ആലുവാ സര്‍വ്വമത സമ്മേളനം ശതാബ്ദി സമ്മേളനം നടത്തി

ശിവഗിരി: ശ്രീനാരായണ ഗുരുദേവന്‍റെ ഏകലോക സന്ദേശം മറ്റെന്തിനേക്കാളുമുപരി ഇന്നത്തെ കാലഘട്ടത്തിനാവശ്യമാണ്. മനുഷ്യ ജീവിതത്തില്‍ ഭേദചിന്തകളെ കൊണ്ട് നീറുന്ന സമൂഹത്തിന് സമാശ്വാസം പകരുവാന്‍ മനുഷ്യത്വ ദര്‍ശനം കൊണ്ടേ സാധിക്കൂ. ഗുരുദേവന്‍ മതത്തിനുപരി മനുഷ്യനെ സ്നേഹിച്ച മഹാത്മാവാണ് എന്ന് ശിവഗിരി മഠം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി അഭിപ്രായപ്പെട്ടു. ശിവഗിരി തീര്‍ത്ഥാടനത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച ആലുവാ സര്‍വ്വമത സമ്മേളനം ശതാബ്ദി സമ്മേളനത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു സ്വാമി. ഗുരുവിന്‍റെ സന്ദേശം ഉള്‍ക്കൊണ്ട് ഒരു വിശ്വപൗരനായി മാറിയ മഹത് വ്യക്തിയാണ് മുന്‍ രാഷ്ട്രപതി രാംനാഥ് […]

1 min read

ശിവഗിരിയിൽ പോലീസിന്റെ സ്റ്റാൾ

ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി തിരുവനന്തപുരം റൂറൽ പോലീസ് കൺസ്യൂമർ സ്റ്റോറിന്റെ ആഭിമുഖ്യത്തിൽ സ്റ്റാൾ ആരംഭിച്ചു. വർക്കല നാരായണഗുരുകുലവും തിരുവനന്തപുരം മൈത്രി ബുക്സും പ്രസിദ്ധീകരിച്ചിട്ടുള്ള ശ്രീനാരായണ ഗുരുദേവ കൃതികളും വ്യാഖ്യാനങ്ങളും പോലീസ് സ്റ്റാളിൽ നിന്നും മികച്ച വിലക്കുറവിൽ വാങ്ങാവുന്നതാണ്. ശിവഗിരി തീർത്ഥാടനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് പോലീസിന്റെ മുൻകൈയിൽ ഇത്തരമൊരു സംരംഭം നടക്കുന്നതെന്ന് ശിവഗിരി മഠം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അഭിപ്രായപ്പെട്ടു. അഡ്വ. വി ജോയി എംഎൽഎ സ്വാമി ശുഭാംഗാനന്ദക്ക് ഗുരുദേവ കൃതി നൽകി ഉദ്ഘാടനം നിർവഹിച്ചു. സ്വാമി […]

1 min read

കുരയ്ക്കണ്ണി കല്ലുവെട്ടുവിള സിന്ദൂരത്തിൽ കെ.പ്രതാപചന്ദ്രൻ നായർ ( റിട്ട. സബ് ഇന്‍സ്പെക്ടര്‍, കേരളാ പൊലീസ് , ബാബു – 66 ) നിര്യാതനായി.

വർക്കല : മാന്തറ അക്കര വീട്ടിൽ കുഞ്ഞൻ പിള്ളയുടെയും സുകേശിനിഅമ്മയുടെയും മകൻ കുരയ്ക്കണ്ണി കല്ലുവെട്ടുവിള സിന്ദൂരത്തിൽ കെ.പ്രതാപചന്ദ്രൻ നായർ ( റിട്ട. സബ് ഇന്‍സ്പെക്ടര്‍, കേരളാ പൊലീസ് , ബാബു – 66 ) നിര്യാതനായി. ഭാര്യ : സജില , മക്കൾ : സീലി, സിന്ദൂരി. മരുമക്കൾ : പ്രേംകുമാർ, അരുൺ ഗോപാൽ. സംസ്കാരം : ചൊവ്വാഴ്ച

1 min read

നവകേരള സദസ്സ് വർക്കല മണ്ഡലം വോളിബോൾ മത്സരം സംഘടിപ്പിച്ചു

നവകേരള സദസ്സ് വർക്കല മണ്ഡലം വോളിബോൾ മത്സരം സംഘടിപ്പിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സ് വർക്കല മണ്ഡലത്തിൽ ഡിസംബർ 20ന് ശിവഗിരിയിൽ എത്തിച്ചേരുന്നതിൻ്റെ ഭാഗമായി നവകേരള സദസിന്റെ പ്രചരണാർത്ഥം ബീച്ച് വോളിബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു. വർക്കല മണ്ഡലത്തിലെ പ്രമുഖമായ ക്ലബ്ബുകളെ പങ്കെടുപ്പിച്ചുകൊണ്ട് വർക്കല പാപനാശം ബീച്ചിൽ സംഘടിപ്പിച്ച ബീച്ച് വോളിബോൾ ടൂർണ്ണമെന്റ് അഡ്വ വി ജോയ് എംഎൽഎ സർവീസ് ചെയ്തുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. ഒരു വിദേശ ടീമും ഒരു തമിഴ്നാട് ടീമും ഉൾപ്പെടെ എട്ട് ടീമുകൾ […]

1 min read

കെഎസ്ആർടിസിയിൽ ജനറൽ മാനേജർമാരായി നാല് കെഎഎസ് ഓഫീസർമാരെ നിയമിച്ചു. വര്‍ക്കല-ഇടവയുടെ അഭിമാനമായി രാരാരാജ് ആർ

നാല് പേരും എഞ്ചിനീയറിംഗ് ബിരുദധാരികൾ തിരുവനന്തപുരം; കെഎസ്ആർടിസിയിൽ നാല് ജനറൽ മാനേജർ തസ്തിക സൃഷ്ടിച്ച് കെഎഎസ് ഓഫീസർമാരെ നിയമിക്കണമെന്ന് കെഎസ്ആർടിസി ഡയറക്ടർ ബോർഡ് സർക്കാരിൽ ശിപാർശ ചെയ്തതിന്റെ അടിസ്ഥാനത്തിൽ എഞ്ചിനീയറിംഗ് ബിരുദമുള്ള നാല് കെഎഎസ് ഓഫീസർമാരെ കെഎസ്ആർടിസിയിലേക്ക് നിയമിച്ചു. കെഎഎസ് ഓഫീസർമാരെ ആദ്യമായാണ് ഒരു പൊതു മേഖല സ്ഥാപനത്തിൽ നിയമിക്കുന്നത്. കെഎസ്ആർടിസിയിൽ പ്രൊഫഷലിസം കൊണ്ട് വരണമെന്നുള്ള സുശീൽ ഖന്ന റിപ്പോട്ടിന്റെ അടിസ്ഥാനത്തിലും, മാനേജ്മെന്റ് ഘടന മൊത്തത്തിൽ ഉടച്ചുവാർക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ നിയമനം. ആദ്യ ഘട്ടത്തിലെ പരിശീലനത്തിന് ശേഷം […]

1 min read

ഡോ: എം ജയരാജുവിന് എമിനെൻ്റ് എൻജിനിയേഴ്സ് അവാർഡ്

ഡോ: എം ജയരാജുവിന് എമിനെൻ്റ് എൻജിനിയേഴ്സ് അവാർഡ് തിരുവനന്തപുരം: ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ് ഇന്ത്യയുടെ ഈ വർഷത്തെ ” എമിനെൻ്റ് എൻജിനിയേഴ്സ് അവാർഡിന് ” മുൻ മൂന്നാർ ഗവ: എൻജിനീയറിങ് കോളേജ് പ്രിൻസിപ്പലും, മുൻ അനർട്ട് ഡയറക്ടറും, കൊല്ലം ടി കെ എം എൻജിനീയറിങ് കോളേജിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് വിഭാഗം മേധാവിയുമായിരുന്ന ഡോ:എം ജയരാജു അർഹനായി. സാങ്കേതിക വിദ്യാഭ്യാസം, ഗവേഷണം, ഊർജ്ജ സംരക്ഷണം തുടങ്ങി വിവിധ മേഖലകളിൽ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി നൽകി വരുന്ന […]

1 min read

ഇടവയില്‍ സ്നേഹവീടിന്റെ താക്കോൽദാന ചടങ്ങ് നടന്നു.

ഇടവയില്‍ സ്നേഹവീടിന്റെ താക്കോൽദാന ചടങ്ങ് നടന്നു. ഇടവ പഞ്ചായത്ത് പ്രസിഡൻറ് ബാലികിന്റെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ വർക്കല എംഎൽഎ വി ജോയ് വിസ്മയമോൾക്ക് സ്നേഹവീടിന്റെ താക്കോൽ കൈമാറി. ഇടവ ജനകീയ സമിതിയുടെ നേതൃത്വത്തിലാണ് സ്നേഹവീട് നിർമ്മിച്ചു നൽകിയത്. വിസ്മയുടെ സ്കൂൾ ടീച്ചേഴ്സ്മാരായ ജയശ്രീ ,ബിജു മറ്റ് വാർഡ് മെമ്പേഴ്സ് എല്ലാം ചടങ്ങിൽ സന്നിഹിതരായിരുന്നു. 9 ലക്ഷം രൂപയ്ക്ക് 750 സ്ക്വയർ ഫീറ്റ് ഉള്ള ഒരു സ്നേഹവീട് ആണ് വിസ്മയ്ക്ക് നിർമ്മിച്ചു നൽകിയത്.

1 min read

ശിവഗിരി നഴ്സിംഗ് കോളേജില്‍ സംസ്ഥാനതല സെമിനാര്‍ നടത്തി

ശിവഗിരി നഴ്സിംഗ് കോളേജില്‍ സംസ്ഥാനതല സെമിനാര്‍ നടത്തി ശിവഗിരി : നഴ്സിംഗ് വിദ്യാഭ്യാസരംഗത്തെ മാറ്റങ്ങളും വെല്ലുവിളികളും എന്ന വിഷയത്തില്‍ സംസ്ഥാനതല സെമിനാര്‍ നടന്നു.ശിവഗിരി ശ്രീനാരായണ മെഡിക്കല്‍ മിഷന്‍ നഴ്സിംഗ് കോളേജില്‍ നടന്ന സെമിനാര്‍ ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ മെഡിക്കല്‍ മിഷന്‍ ആശുപത്രി സെക്രട്ടറി സ്വാമി ഋതംഭരാനനന്ദ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ വിവിധ നഴ്സിംഗ് കോളേജുകളെ പ്രതിനിധീകരിച്ചു കൊണ്ട് പ്രൊ. മാത്യു സോണി (എച്ച്.ഒ.ഡി. കമ്മ്യൂണിറ്റി ഹെല്‍ത്ത് […]

1 min read

ബിസിനസ് കൺസല്‍റ്റന്റെസിനു മികച്ച തൊഴിൽ അവസരവുമായി കേരള കൗമുദി ദിനപത്രവും ടാൽറോപും

ബിസിനസ് കൺസല്‍റ്റന്റെസിനു മികച്ച തൊഴിൽ അവസരവുമായി കേരള കൗമുദി ദിനപത്രവും ടാൽറോപും! കേരളത്തിന്റെ നവോത്ഥാന മുന്നേറ്റങ്ങൾക്ക് എന്നും പിന്തുണയേകുന്ന കേരള കൗമുദി ദിനപത്രവും കേരളത്തിൽ മികച്ച തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ മാതൃകാ പ്രൊജക്ടുകൾ നടപ്പിലാക്കുന്ന ടാൽറോപും ചേർന്ന് ബിസിനസ് കൺസല്‍റ്റന്റ് കോൺഫറൻസ് സംഘടിപ്പിക്കുന്നു. സാമൂഹിക മുന്നേറ്റത്തിനും കേരളത്തിന്റെ വളർച്ചയ്ക്കും മുതൽക്കൂട്ടാകാൻ ടാൽറോപിനൊപ്പം പ്രവർത്തിക്കാൻ കഴിയുന്ന ബിസിനസ് കൺസല്‍റ്റന്റെസുമാരെ കണ്ടെത്താനുള്ളതാണ് ഈ കോൺഫറൻസ്. 25 വയസ്സിന് മുകളിൽ പ്രായവും സാമൂഹിക പിന്തുണയും വാക്ചാതുരിയും ഉള്ളവർക്ക് പങ്കെടുക്കാം. Date: 25th […]

error: Content is protected !!