1 min read

ഇടവയിൽ നവകേരള സദസ്സ് സംഘാടകസമിതി രൂപീകരിച്ചു

നവകേരള സദസ്സ് ഇടവയിൽ സംഘാടകസമിതി രൂപീകരിച്ചു ഇടവ : മുഖ്യമന്ത്രിയും മന്ത്രിസഭാംഗങ്ങളും പങ്കെടുക്കുന്ന നവ കേരള സദസ്സിന്റെ ഇടവ ഗ്രാമപഞ്ചായത്ത് തല സംഘാടകസമിതി രൂപീകരിച്ചു. സ്വാഗത സംഘ രൂപീകരണ സമ്മേളനം അഡ്വ. വി. ജോയി എംഎൽഎ ഉദ്ഘാടനം ചെയ്തു. ഇടവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ബാലിക് അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിതാ സുന്ദരേശൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്, ശുഭ ആർ എസ് കുമാർ,ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുനിത എസ് ബാബു, ഗ്രാമപഞ്ചായത്ത് […]

1 min read

വർക്കല ശിവഗിരി ശ്രീ നാരായണ മെഡിക്കൽ മിഷൻ സ്കൂൾ ഓഫ് നഴ്സിങ്ങിൽ സീറ്റൊഴിവ്

വർക്കല ശിവഗിരി ശ്രീ നാരായണ മെഡിക്കൽ മിഷൻ സ്കൂൾ ഓഫ് നഴ്സിങ്ങിൽ എ. എൻ. എം / ജെ. പി. എച്. എൻ കോഴ്സിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട് അപേക്ഷയ്ക്കായി സ്കൂളിൽ നേരിട്ടോ 8138834993 ഈ നമ്പറിലോ ബന്ധപ്പെടുക

1 min read

ശ്രീമദ് ഋതംഭരാനന്ദ സ്വാമികൾ 91-ാമത് ശിവഗിരി തീര്‍ത്ഥാടന കമ്മിറ്റി സെക്രട്ടറി

വർക്കല: 91-ാമത് ശിവഗിരി തീര്‍ത്ഥാടന കമ്മിറ്റിയുടെ സെക്രട്ടറിയായി ശ്രീമദ് ഋതംഭരാനന്ദ സ്വാമിയെ ഇന്നു ചേര്‍ന്ന ശ്രീ നാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് യോഗം തെരഞ്ഞെടുത്തു. ദീര്‍ഘകാലം ധര്‍മ്മസംഘം ട്രസ്റ്റിന്‍റെ ജനറല്‍ സെക്രട്ടറിയായി  സേവനം അനുഷ്ഠിച്ചിട്ടുള്ള സ്വാമികള്‍ നിലവിൽ ശിവഗിരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയുടെ സെക്രട്ടറിയും ശിവഗിരി സെന്‍ട്രല്‍ സ്കൂളുകളുടെ മാനേജരുമാണ്. തീര്‍ത്ഥാടനകമ്മിറ്റി ജോയിന്റ് സെക്രട്ടറിയായി ഗുരുധർമ്മ പ്രചരണസഭ സെക്രട്ടറി ശ്രീമദ് അസംഗാനന്ദഗിരി സ്വാമിയെയും ബോർഡ് യോഗം തെരഞ്ഞെടുത്തു.

1 min read

കവലയൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വിദ്യാർത്ഥികൾ വർക്കല വാത്സല്യം വൃദ്ധസദനത്തിൽ പൊതിച്ചോർ നൽകി.

വൃദ്ധസദനത്തിൽ പൊതിച്ചോർ നൽകി എൻഎസ്എസ് വിദ്യാർത്ഥികൾ കവലയൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വിദ്യാർത്ഥികൾ വർക്കല വാത്സല്യം വൃദ്ധസദനത്തിൽ പൊതിച്ചോർ നൽകി. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം വി പ്രിയദർശിനി പൊതിച്ചോർ അന്തേവാസികൾക്ക് നൽകി ഉദ്ഘാടനം നിർവഹിച്ചു. കുട്ടികൾ സമൂഹത്തിൽ ഇടപെടേണ്ട കാര്യങ്ങളെക്കുറിച്ചും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ വഴി വിദ്യാർത്ഥികൾ ആർജിക്കേണ്ട മൂല്യ ഗുണങ്ങളെ പറ്റിയും ഉദ്ഘാടക സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ എം എസ് സുധീർ സ്വാഗതം ആശംസിച്ച ചടങ്ങിൽ പിടിഎ വൈസ് പ്രസിഡൻറ് അനിൽകുമാർ അധ്യക്ഷനായിരുന്നു. […]

1 min read

മലേഷ്യയിൽ അന്തരിച്ചു

മലേഷ്യയിൽ അന്തരിച്ചു വർക്കല :വടശ്ശേരിക്കോണം മലവിള വീട്ടിൽ എ. അബ്ദുൽ അസീസ് (91)മലേഷ്യയിൽ അന്തരിച്ചു. ദീർഘ കാലമായി മലേഷ്യയിൽ കുടുംബ സമേതം താമസിച്ചിരുന്ന അദ്ദേഹത്തിന്റെ ഖബറടക്കം മലേഷ്യയിൽ തന്നെ നടന്നു. പരേതരായ മുഹമ്മദ്‌ യൂസഫിന്റെയും പാത്തിമുത്തിന്റെയും മൂത്ത മകനാണ്. ഷിഹാബുദീൻ സഹോദരനാണ്.

1 min read

ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ഉപദേശക സമിതി അംഗങ്ങളായി ജസ്റ്റിസ് രാജേന്ദ്ര ബാബു, കെ മുരളീധരൻ, കെ ജി ബാബുരാജൻ, എ വി അനൂപ്, എന്നിവർ ചുമതലയേറ്റു

ശിവഗിരി: ജസ്റ്റിസ് രാജേന്ദ്ര ബാബു, കെ മുരളീധരൻ, കെ ജി ബാബുരാജൻ, എ വി അനൂപ്,എന്നിവർ ഗുരുദേവ മഹാസമാധിയിൽ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി ചൊല്ലിക്കൊടുത്ത സത്യപ്രതിജ്ഞാ വാചകം ഏറ്റുചൊല്ലി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ഉപദേശക സമിതി അംഗങ്ങളായി ചുമതല എൽക്കുന്നു. ട്രസ്റ്റ്‌ ജനറല്‍ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമി , ട്രഷറര്‍ ശാരദാനന്ദ സ്വാമി , സൂക്ഷ്മാനന്ദ സ്വാമി വീരേശ്വരാനന്ദ സ്വാമി എന്നിവർ സമീപം

1 min read

ഇന്ദ്രന്‍സിന് ശിവഗിരി ശാരദാംബാ പുരസ്ക്കാരം

ഇന്ദ്രന്‍സിന് ശിവഗിരി ശാരദാംബാ പുരസ്ക്കാരം ശിവഗിരി: സിനിമാ രംഗത്തെ മികച്ച സംഭാവനകളെമാനിച്ച് സംസ്ഥാന – ദേശീയ അവാര്‍ഡ് ജേതാവ് ഇന്ദ്രന്‍സിന് ശിവഗിരി മഠം ശ്രീശാരദാംബാ പുരസ്ക്കാരം നല്‍കി ആദരിക്കുമെന്ന് ശ്രീനാരായണ ധര്‍മ്മസംഘംട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി, ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ എന്നിവര്‍ അറിയിച്ചു. പുരസ്ക്കാരം (15-10-2023) 9.30നു ശിവഗിരി ശാരദാദേവി സന്നിധിയിലെ നവരാത്രി മണ്ഡപത്തില്‍ വച്ച് സച്ചിദാനന്ദ സ്വാമി നല്‍കും

1 min read

ബൈക്കിൽ കടത്തി കൊണ്ടുവന്ന 1.2 Kg കഞ്ചാവുമായി ഇടവ – പേരൂർ സ്വദേശികളെ വർക്കല എക്സൈസ് ഇൻസ്പെക്ടറിൻ്റെ നേതൃത്വത്തിൽ നാവായിക്കുളത്ത് നിന്നും പിടികൂടി.

വർക്കല: വർക്കല എക്സൈസ് ഇൻസ്പെക്ടറിൻ്റെ നേതൃത്വത്തിൽ നാവായിക്കുളം ഭാഗത്ത് നടത്തിയ റെയ്ഡിൽ KL.21A.8084 നമ്പർ ബൈക്കിൽ കടത്തി കൊണ്ടുവന്ന 1.2 kg കഞ്ചാവുമായി വെള്ളല്ലൂർ കാട്ടുചന്ത പേരൂർ പരുത്തിവിള പുത്തൻവീട്ടിൽ 48 വയസ്സുള്ള ടിപ്പർ ഉണ്ണി എന്ന് വിളിക്കുന്ന ഉണ്ണി, ഇടവ തോട്ടുമുഖം കാട്ടുമ്പുറം റീത്താ മണി നിവാസിൽ 23 വയസ്സുള്ള മണികണ്ഠൻ എന്ന് വിളിക്കുന്ന വിമൽ എന്നിവരാണ് പിടിയിലായത്. പ്രിവന്റീവ് ഓഫീസർമാരായ സന്തോഷ്, സെബാസ്റ്റ്യൻ, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രിൻസ് , രാഹുൽ, ദിനു പി […]

1 min read

കല്ലമ്പലം ഷാജി സ്റ്റോർ ഉടമ ഷാജി.എസ് നിര്യാതനായി.

കല്ലമ്പലത്തിലെ പ്രമുഖ വ്യാപാരസ്ഥാപനമായിരുന്ന ഷാജി സ്റ്റോർ ഉടമ കല്ലമ്പലം നസീറ മൻസിലിൽഷാജി.എസ് നിര്യാതനായി.തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകുന്നേരം അഞ്ചു മണിയോടെ ആയിരുന്നു അന്ത്യം. ഭാര്യ. ഫാത്തിമ ബീവി.മക്കൾ.നാസർ,സമീർ, ഷാനവാസ്,ഷംനാദ് റജീന,നസീറ.മരുമക്കൾ.ജീഷ,ഷഹർബാൻ, റെജീന,സഫിയ, സലാഹുദ്ദീൻ,ഹാഷിം. ഖബറടക്കം നാളെ രാവിലെ 10 മണിക്ക് പാവല്ല മുസ്ലിം ജുമാഅത്ത് പള്ളിയിൽ.

1 min read

ഗാന്ധി ജയന്തി: വർക്കല കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും പായസ വിതരണവും നടത്തി

വർക്കല കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വർക്കല മൈതാനത്ത് ഗാന്ധി ജയന്തിയോടനുബന്ധിച്ച് പുഷ്പാർച്ചനയും പായസ വിതരണവും നടത്തി. മണ്ഡലം പ്രസിഡൻ്റ് സജി വേളിക്കാടൻ്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ വർക്കലയിലെ മുതിർന്ന കോൺഗ്രസ്സ് നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.

error: Content is protected !!