1 min read

പ്രത്യേക അറിയിപ്പ് : തിരുവനന്തപുരം ജില്ലയിൽ ഇന്ന് മഞ്ഞ അലർട്ട്

തിരുവനന്തപുരം ജില്ലയിൽ ഇന്ന് മഞ്ഞ അലർട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയിൽ ഇന്ന് മഞ്ഞ അലർട്ട് മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പേപ്പാറ ഡാമിലേക്കുള്ള നീരൊഴുക്ക് വർധിക്കുന്നതിനാൽ, ഡാമിന്റെ ഒന്നു മുതൽ നാലു വരെയുള്ള ഷട്ടറുകൾ 20 സെന്റീമീറ്റർ വീതം, ആകെ 80 സെന്റീമീറ്റർ ഇന്ന് (ജൂലൈ 26) രാവിലെ 9 മണിക്ക് ഉയർത്തും. അരുവിക്കര ഡാമിലേക്ക് ശക്തമായ നീരൊഴുക്ക് തുടരുന്നതിനാൽ, ഒന്നു മുതൽ അഞ്ച് വരെയുള്ള ഷട്ടറുകൾ, 25 സെന്റീമീറ്റർ വീതം, […]

1 min read

ബലിതര്‍പ്പണത്തിനായി : ശിവഗിരിയില്‍ ആയിരങ്ങളെത്തും

ബലിതര്‍പ്പണം : ശിവഗിരിയില്‍ ആയിരങ്ങളെത്തും ശിവഗിരി : പിതൃക്കള്‍ക്കുള്ള ബലിതര്‍പ്പണത്തിന് ശിവഗിരിയില്‍ ഇന്നലെ മുതല്‍ വിശ്വാസികള്‍ എത്തിച്ചേര്‍ന്നു. ഇന്ന് പുലര്‍ച്ചെ മുതല്‍ ചടങ്ങുകള്‍ ആരംഭിക്കും. ഒരേസമയം നൂറുകണക്കിന് പേര്‍ക്ക് കര്‍മ്മാനുഷ്ഠാനങ്ങള്‍ക്ക് അവസരമുണ്ടാകും. സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവര്‍ ശിവഗിരിയിലും വര്‍ക്കലയിലെ വിവിധ കേന്ദ്രങ്ങളിലും താമസിച്ചാകും എത്തിച്ചേരുക. കെ.എസ്.ആര്‍.ടി.സി യിലും സ്വകാര്യ ബസ്സുകളിലും ട്രെയിനുകളിലും മറ്റു സ്വകാര്യ വാഹനങ്ങളിലുമായി ആയിരങ്ങളാകും നാടിന്‍റെ നാനാഭാഗത്തുനിന്നും എത്തുക. വന്നുചേരുന്നവര്‍ക്ക് കാലവിളമ്പം കൂടാതെ ബലിതര്‍പ്പണശേഷം മടങ്ങാനുള്ള അവസരമൊരുക്കും.

1 min read

വിരൽത്തുമ്പിൽ വർക്കല – പദ്ധതി വിജയത്തിലേക്ക് കുതിക്കുന്നു.

പ്രകൃതി വിഭവ ഡാറ്റ ജനകീയമായി പുതുക്കുന്ന പഞ്ചായത്ത് റിസോഴ്സ് മാപ്പിംഗ് 2.0 പദ്ധതിക്ക് തുടക്കമായി. സംസ്ഥാനത്ത് വർക്കല നിയോജക മണ്ഡലത്തിലാണ് ആദ്യമായി പദ്ധതി നടപ്പിലാക്കുന്നത്. പഞ്ചായത്തുകളുടെ വിഭവ ഭൂപടം ജനകീയമായി നിർമ്മിക്കുവാൻ ലക്ഷ്യം വയ്ക്കുന്ന – വിരൽത്തുമ്പിൽ വർക്കല – എന്ന് നാമകരണം ചെയ്തിട്ടുള്ള പദ്ധതിയുടെ ഇടവ പഞ്ചായത്ത് തലയോഗം, ഇടവ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ബാലിക് ഉദ്ഘാടനം ചെയ്തു. പദ്ധതി അവതരണം ഭൂവിനിയോഗ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സജീവ് .ആർ.എസ് നിർവഹിച്ചു. […]

1 min read

ഇതു വഴിയുളള യാത്ര ദുരിതം പിടിച്ചത്

തിരുവനന്തപുരം : നഗരത്തിലെ പ്രധാന റോഡുകളിലേക്ക് പ്രവേശിക്കാനുളള ബൈറോഡുകൾ പലതും കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും അപകട കെണിയായി മാറിയിട്ട് നാളുകൾ ഏറെയായി. മണക്കാട് നിന്നും അമ്പലത്തറയിലേയ്ക്ക് പോകുന്ന റോഡിൽ ഇടതുവശത്തുളള പോക്കറ്റ് റോഡ് തകർന്ന് കിടക്കാൻ തുടങ്ങിയിട്ട് നാളുകളേറയായി.ഓക്സ്ഫോർഡ് സ്കൂൾ റോഡ് എന്ന് അറിയപ്പെടുന്നകോർപ്പറേഷന്റെ അധീനതയിലുളൂള ഈ റോഡിന്റെ ദയനീയമായ ശോച്യാവസ്ഥ കാരണം സ്കൂൾ കുട്ടികളും, പ്രദേശത്തെ താമസക്കാരും ദുരിതമനുഭവിക്കുകയാണ്. സ്കൂളിൽ സൈക്കിളിൽ വരുന്ന വിദ്യാർത്ഥികളും ടൂവീലറിൽ രക്ഷകർത്താക്കൾ കൊണ്ടാക്കുന്ന വിദ്യർത്ഥികളും ഈ റോഡിലെ ഗർത്തങ്ങളിൽ വീണ് പരിക്ക് […]

1 min read

നഗരസഭാ മേയര്‍ക്ക് ജയിലിലേക്ക് പോകേണ്ട സാഹചര്യം: ശോഭസുരേന്ദ്രന്‍

നഗരസഭാ മേയര്‍ക്ക് ജയിലിലേക്ക് പോകേണ്ട സാഹചര്യം: ശോഭസുരേന്ദ്രന്‍ തിരുവനന്തപുരം:’ നഗരസഭാ മേയര്‍ ആര്യാ രാജേന്ദ്രനും അവരെ സഹായിക്കുന്ന പലര്‍ക്കും ജയിലിലേക്ക് പോകേണ്ട സാഹചര്യം ഉണ്ടായിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. നഗരസഭയിലെ എല്‍ഡിഎഫ് ഭരണസമിതിയുടെ അനധികൃത നിയമനത്തിനെതിരെ ബിജെപി സിറ്റി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ഏകദിന സത്യാഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു ശോഭ സുരേന്ദ്രൻ അനധികൃതമായി കത്തെഴുതി നിയമനം നടത്തേണ്ടതെങ്ങനെയെന്ന് ഡോക്ടറേറ്റ് എടുത്ത ആളാണ് നഗരസഭാ മേയര്‍. ഇന്ന് ആര്യ മാത്രമല്ല ശിവന്‍കുട്ടി വരെ […]

1 min read

കര്‍ക്കിടക വാവുബലി: മദ്യനിരോധനം ഏര്‍പ്പെടുത്തി

ജൂലൈ 24ലെ കര്‍ക്കിടക വാവുബലിയോടനുബന്ധിച്ച് തിരുവനന്തപുരം കോര്‍പ്പറേഷന്‍, വര്‍ക്കല മുനിസിപ്പാലിറ്റി, അരുവിക്കര, പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിലെ എല്ലാ മദ്യവില്‍പ്പനശാലകളുടേയും പ്രവര്‍ത്തനം നിരോധിച്ചതായി ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ജൂലൈ 23ന് രാത്രി 12 മുതല്‍ 24ന് ഉച്ചയ്ക്ക് 2 മണിവരെയാണ് മദ്യനിരോധനം. തിരുവല്ലം പരശുരാമക്ഷേത്രം, വര്‍ക്കല പാപനാശം കടപ്പുറം, അരുവിക്കര ദേവീക്ഷേത്രം, അരുവിപ്പുറം ശിവക്ഷേത്രം എന്നിവിടങ്ങളില്‍ ബലിതര്‍പ്പണത്തിനായി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ എത്തുന്ന സാഹചര്യത്തില്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിനും ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനുമാണ് മദ്യനിരോധനം ഏര്‍പ്പെടുത്തിയതെന്ന് ജില്ലാ […]

1 min read

തിരുവനന്തപുരം നെയ്യാർഡാമിൽ കെഎസ്ആര്‍ടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം

തിരുവനന്തപുരം നെയ്യാർഡാമിൽ കെഎസ്ആര്‍ടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം :തിരുവനന്തപുരം നെയ്യാർഡാമിന് സമീപം കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചറും ഓര്‍ഡിനറി ബസും കൂട്ടിയിടിച്ച് അപകടം. നെയ്യാർ ഡാമിൽ നിന്ന് കാട്ടാക്കടയ്ക്ക് വന്ന ബസും എതിർ ദിശയിലെത്തിയ ഫാസ്റ്റ് പാസഞ്ചർ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. സ്റ്റിയറിംഗിനിടയിൽ കുടുങ്ങിയ ബസ് ഡ്രൈവറെ ഏറെ നേരത്തെ ശ്രമത്തിന് ശേഷമാണ് പുറത്ത് കൊണ്ടു വന്നത്. പന്ത്രണ്ടോളം യാത്രക്കാർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല.

1 min read

ഹജ്ജിനിടെ ഹൃദയാഘാതം, കല്ലമ്പലം സ്വദേശി മരണപ്പെട്ടു.

ഹജ്ജിനിടെ ഹൃദയാഘാതം, കല്ലമ്പലം സ്വദേശി മരണപ്പെട്ടു. കല്ലമ്പലം:ഞാറയിൽക്കോണം മഹല്ല് അംഗമായ പുതുശ്ശേരി മുക്ക് കോട്ടമല സ്വദേശി ബുഹാരി(71)യാണ് മരിച്ചത്. ഭാര്യയുടെയും മകളുടെയും കൂടെ സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഹജ്ജിനെത്തിയതായിരുന്നു. ഹജ്ജ് പൂർത്തിയാക്കിയ ശേഷം ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് രണ്ടാഴ്ചയിലേറെയായി കിംഗ് അബ്ദുല്ല ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. നടപടികൾ പൂർത്തിയാക്കി മക്കയിൽ ഖബറടക്കം നടത്തും. ഭാര്യ: ഷംഷാദ് ബീഗം, മകൾ: ഇംതിയാസ്.

1 min read

നികുഞ്ജത്തിൽ അഞ്ച് അഞ്ജനമാർ മലർക്കാവൊരുക്കുന്നു; ഇടവയില്‍ കുറ്റിക്കാട് വെട്ടിത്തെളിച്ച് മലർവാടി ഒരുക്കുകയാണ് അഞ്ച് വനിതകൾ;

നികുഞ്ജത്തിൽഅഞ്ച് അഞ്ജനമാർ മലർക്കാവൊരുക്കുന്നു ഇടവ : കുറ്റിക്കാട് വെട്ടിത്തെളിച്ച് മലർവാടി ഒരുക്കുകയാണ് അഞ്ച് വനിതകൾ. കാടുകയറി കിടന്ന അര ഏക്കർ പുരയിടമാണ് ഇവർ ഏറ്റെടുത്ത്, കാട് വെട്ടിത്തെളിച്ച് പൂ കൃഷിക്ക് തൈ നട്ടത്. വസ്തു ഉടമ സൗജന്യമായാണ് ഇവർക്ക് ഭൂമി, പുഷ്പ കൃഷിക്കായി വിട്ടു നൽകിയത്. കാർഷിക ആവശ്യങ്ങൾക്കുള്ള പമ്പ് ഹൗസ് കൂടി സ്ഥാപിച്ചിട്ടുള്ള പുരിയിടമാണിത്. അതുകൊണ്ടുതന്നെ ജലസേചന സൗകര്യത്തിനായി മറ്റെങ്ങും പോകേണ്ടതില്ല. വസ്തു ഉടമയ്ക്ക് തന്റെ വസ്തു വൃത്തിയായി കിടക്കുകയും ചെയ്യും. കുടുംബശ്രീയിലും തൊഴിലുറപ്പ് തൊഴിലാളികളായും […]

1 min read

പ്ലസ് ടു മാർക്ക് ലിസ്റ്റ് പിഴവ് – കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുക: കെ പി എസ് ടി എ

തിരുവനന്തപുരം : 30000 കുട്ടികളുടെ ഭാവിയെ തകർക്കുന്ന പ്ലസ് ടു മാർക്ക് ലിസ്റ്റിൽ ഗുരുതര പിഴവുകൾ ഉണ്ടായിട്ടും പ്രസിനെ കുറ്റപെടുത്തി തടിയൂരാനുള്ള നീക്കം അപലനീയമാണെന്നും പൊതുവിദ്യാഭ്യാസത്തിൻ്റെ വിശ്വാസ്യതയെ തകർക്കുന്ന ഇത്തരം കൃത്യവിലോപം നടത്തിയവർക്കെതിരിൽ മാതൃകാപരമായ ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നും കെ പി എസ് ടി എ സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. ഉയർന്ന പഠനങ്ങൾക്ക് തയ്യാറെടുക്കുന്ന കുട്ടികളുടെ ഭാവി തകർക്കുന്ന ഇത്തരം വിഷയങ്ങളിൽ സർക്കാർ ക്രിയാത്മക നടപടി സ്വീകരിക്കാത്തത് ഖേദകരമാണ്. പരീക്ഷ നടത്തിപ്പിനും പരിശോധനയ്ക്കും ഉന്നതതല ഉദ്യോഗസ്ഥ സംഘമുണ്ടായിരിക്കെ […]

error: Content is protected !!