1 min read

മണ്ണന്തലയിൽ സഹോദരിയെ സഹോദരൻ അടിച്ചുകൊന്നു;സഹോദരനും സുഹൃത്തും കസ്റ്റഡിയിൽ

തിരുവനന്തപുരം മണ്ണന്തലയിൽ ആണ് ഈ അരും കൊല നടന്നത്.പോത്തൻകോട് സ്വദേശി ഷെഫീന (32) ആണ് കൊല്ലപ്പെട്ടത്. സഹോദരൻ ഷംസാദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കഴിഞ്ഞ 14 ന് സഹോദരന് ദന്തൽ ചികിത്സയുടെ ഭാഗമായാണ് മണ്ണന്തലയിൽ സഹോദരനും സഹോദരിയും ചേർന്ന് അപ്പാർട്ട്മെൻ്റ് വാടകയ്ക് എടുക്കുന്നത്. ഷെഫീനയുടെ മാതാപിതാക്കൾ ഇന്ന് വൈകുന്നേരം അപ്പാർട്ട്മെന്റിൽ എത്തിയപ്പോഴാണ് ഷെ ഫീന കട്ടിലിനു താഴെ കിടക്കുന്നത് കണ്ടത്. സംശയം തോന്നിയ ഇവർ തന്നെയാണ് മണ്ണന്തല പൊലീസിൽ വിവരമറിയിച്ചത്. ഷംഷാദും സുഹൃത്ത് ചെമ്പഴന്തി സ്വദേശി വിശാഖും […]

1 min read

തലസ്ഥാനത്ത് യുവതിയെ സഹോദരൻ അടിച്ച് കൊന്നു, സഹോദരൻ കസ്റ്റഡിയിൽ

തിരുവനന്തപുരം മണ്ണന്തലയിൽ യുവതിയെ സഹോദരൻ അടിച്ച് കൊന്നു. പോത്തൻകോട് സ്വദേശിനി ഷെഫീന (33)യാണ് കൊല്ലപ്പെട്ടത്. സഹോദരൻ ഷംസാദിനെ മണ്ണന്തല പോലീസ് കസ്റ്റഡിയിലെടുത്തു. മണ്ണന്തല മുക്കോലക്കലാണ് നാടിനെ നടുക്കിയ ദാരുണ സംഭവമുണ്ടായത്. മദ്യപിച്ചെത്തി സഹോദരിയെ മർദ്ദിക്കുകയായിരുന്നു. പ്രതിക്ക് ഒപ്പമുണ്ടായിരുന്ന വൈശാഖ് എന്നയാളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

1 min read

സാമൂഹിക അന്തരീക്ഷത്തില്‍ മാറ്റം വരുത്താന്‍ യോഗയ്ക്ക് കഴിയും- വി. മുരളീധരന്‍; പോത്തന്‍കോട് ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജില്‍ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു.

പോത്തന്‍കോട് : മാനസികമായ ആരോഗ്യമാണ് ഇന്ന് ഏറ്റവും പ്രദാനം. നിസാരമായ കാര്യങ്ങള്‍ക്ക് ‍ കൊല്ലും കൊലയും നടക്കുന്ന സാഹചര്യത്തില്‍ മനസ്സിന്റെ ഉളളിലുളള സംഘര്‍ഷങ്ങള്‍ മാറ്റി സാമൂഹിക അന്തരീക്ഷത്തില്‍ മാറ്റം വരുത്താന്‍ യോഗയ്ക്ക് കഴിയുമെന്ന് മുന്‍ കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. പോത്തന്‍കോട് ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജില്‍ നടന്ന അന്താരാഷ്ട്ര യോഗദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാധാനത്തിന്റെയും ശാന്തിയുടെയും സഹവര്‍ത്തിത്വത്തിന്റെയും സന്ദേശം നല്‍കുന്ന ഏറ്റവും ഉത്തമമായ ജീവിതചര്യയാണ് യോഗ. അതു കേവലമായ ഒരു വ്യായാമ മുറ […]

1 min read

സാങ്കേതിക സർവകലാശാല എൻ എസ് എസ് പുരസ്‌കാരം എയ്‌സ് കോളേജിന്

തിരുവനന്തപുരം : സാങ്കേതിക സർവകലാശാലയിലെ മികച്ച എൻ എസ് എസ് യൂണിറ്റിനുള്ള പുരസ്‌കാരം തിരുവല്ലം എയ്‌സ് കോളേജ് ഓഫ് എൻജിനീയറിങ്ങിന്. സർവകലാശാലയിലെ മികച്ച എൻ എസ് എസ് പ്രോഗ്രാം ഓഫീസർക്കുള്ള പുരസ്‌കാരം എയ്‌സ് കോളേജിലെ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ നന്ദു ഭദ്രനും ലഭിച്ചു. സർവകലാശാല എൻ എസ് എസ് സെല്ലിന്റെ നേതൃത്ത്വത്തിലുള്ള രുധിരസേനയുടെ തിരുവനന്തപുരം ജില്ലാ കോർഡിനേറ്ററുമാണ് നന്ദു ഭദ്രൻ. സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. കെ ശിവപ്രസാദാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. 2021-24 […]

1 min read

ശാന്തിഗിരി വിദ്യാഭവനിൽ സോൾ ലൈറ്റ് വായനപ്പെട്ടിയുടെ ഉദ്ഘാടനം സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി നിർവഹിച്ചു

ശാന്തിഗിരി വിദ്യാഭവനിൽ സോൾ ലൈറ്റ് വായനപ്പെട്ടി സ്ഥാപിച്ചു പോത്തൻകോട്: വായനശീലത്തെ പ്രോത്സാഹിപ്പിക്കുന്നതിനും വിദ്യാർത്ഥികളിൽ പുസ്തകപ്രേമം വളർത്തുന്നതിനുമായി സോൾ ലൈറ്റ് വായനപ്പെട്ടി ശാന്തിഗിരി വിദ്യാഭവനിൽ സ്ഥാപിച്ചു. വായനദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ സോൾ ലൈറ്റ് വായനപ്പെട്ടിയുടെ ഉദ്ഘാടനം സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി നിർവഹിച്ചു. പുസ്തകങ്ങൾ ഓരോരുത്തരുടെയും വ്യക്തിത്വവികാസത്തിനും ജീവിതവിജയത്തിനും വഴികാട്ടികളാകുമെന്നും ആത്മവിശ്വാസവും ചിന്താശീലവുമുള്ള പുതിയ തലമുറയെ പുസ്തകവായനയിലൂടെ സൃഷ്ടിക്കാമെന്നും സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി അഭിപ്രായപ്പെട്ടു. സോൾ ലൈറ്റ് ജനറൽ സെക്രട്ടറി അനിൽ ചേർത്തല ആമുഖപ്രഭാഷണം നടത്തി. സോൾ ലൈറ്റ് […]

1 min read

ആതുരസേവനരംഗത്ത് ദിവ്യപ്രഭയുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയം- കടകം‌പളളി സുരേന്ദ്രന്‍ എം.എല്‍.എ

തിരുവനന്തപുരം: ആതുരസേവനമേഖലയില്‍ ദിവ്യപ്രഭ കണ്ണാശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമെന്ന് കടകം‌പളളി സുരേന്ദ്രന്‍ എം.എല്‍.എ. കുമാരപുരം-കണ്ണമൂല റോഡില്‍ ദിവ്യപ്രഭ ഐ ഹോസ്പിറ്റലിന്റെ പുതിയ ബ്ലോക്കില്‍ ഓട്ടോ -ടാക്സി ഡ്രൈവര്‍മാര്‍ക്ക് വേണ്ടിയുളള ‘ദൃശ്യപഥം’ സൌജന്യ നേത്രസംരക്ഷണ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡ്രൈവര്‍മാരെ സംബന്ധിച്ച് കാഴ്ചയ്ക്ക് ജീവന്റെ വിലയാണ്. ഒരു നിമിഷം കണ്ണൊന്ന് അടഞ്ഞാല്‍ മതി വലിയ അപകടം സംഭവിക്കാന്‍. സര്‍ക്കാര്‍ സഹായമില്ലാതെ സ്വന്തം നിലയില്‍ ജീവനോപാധി കണ്ടെത്തുന്ന വിഭാഗമാണ് മോട്ടോര്‍ തൊഴിലാളികളെന്നും അവരെ സംരക്ഷിക്കാന്‍ ദിവ്യപ്രഭ പോലെയുളള സ്വകാര്യ […]

1 min read

ശക്തമായ മഴയിലും കാറ്റിലും തിരുവനന്തപുരം ജില്ലയില്‍ മരം വീണ് നിരവധി വീടുകള്‍ തകര്‍ന്നു

മഴക്കെടുതി: തിരുവനന്തപുരം ജില്ലയില്‍ മരം വീണ് നിരവധി വീടുകള്‍ തകര്‍ന്നു കഴിഞ്ഞദിവസം ജില്ലയില്‍ പെയ്ത ശക്തമായ മഴയിലും കാറ്റിലും പലയിടത്തും മരം വീണ് വീടുകള്‍ തകര്‍ന്നു. നിരവധിയിടങ്ങളില്‍ ഗതാഗതം സ്തംഭിക്കുകയും ചെയ്തു. മരം വീണുണ്ടായ അപകടങ്ങളില്‍ ഒരിടത്തും ആളപായങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അപകടങ്ങളുണ്ടായ മേഖലകളില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അഗ്നിരക്ഷാ സേനയുടെ ഇടപെടല്‍മൂലം കാര്യക്ഷമമായ ഇടപെടലിലൂടെ വന്‍അപകടങ്ങള്‍ ഒഴിവാക്കാന്‍ സാധിച്ചു. തിരുവനന്തപുരം നഗരത്തില്‍ 20 കെട്ടിടങ്ങളുടെ മുകളിലേക്ക് മരം വീണ് അപകടങ്ങളുണ്ടായി. 23 ഇടങ്ങളില്‍ മരംവീണ് ഗതാഗത […]

1 min read

നടയറയില്‍ കിണർ ഇടിഞ്ഞു താണു

കിണർ ഇടിഞ്ഞു താണു കഴിഞ്ഞ ദിവസങ്ങളിലെ തുടർച്ചയായ മഴയെ തുടർന്ന് വീടിനോട് ചേർന്നുള്ള കിണർ ഇടിഞ്ഞ് താഴ്ന്നു . വർക്കല നടയറ കളത്തറ സ്കൂളിന് സമീപം അൻസീന നിഹാസ് എന്നിവരുടെ വീടിന് സമീപത്തെ കിണറാണ് ഉൾവലിഞ്ഞത്..

1 min read

ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത- ജാഗ്രതാ നിര്‍ദ്ദേശം

കേരള തീരത്ത് 29/05/2025 രാത്രി 8.30 വരെ 3.3 മുതൽ 3.9 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ കാപ്പിൽ മുതൽ പൊഴിയൂർ വരെ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികളു൦ തീരദേശവാസികളും അതീവ ജാഗ്രത പാലിക്കുക.

1 min read

വക്കത്ത് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ച നിലയില്‍.

തിരുവനന്തപുരം വക്കത്ത് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ച നിലയില്‍. വക്കം ഫാര്‍മേഴ്‌സ് സഹകരണ ബാങ്ക് ജീവനക്കാരന്‍ അനില്‍കുമാര്‍ (55), ഭാര്യ ഷീജ (50), രണ്ട് ആണ്‍മക്കള്‍ അശ്വിൻ (25), ആകാശ് (22) എന്നിവരാണ് മരിച്ചത്. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ കടയ്ക്കാവൂര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.കടബാധ്യത മൂലം കുടുംബം ആത്മഹത്യ ചെയ്തു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. CPM ലോക്കൽ കമ്മിറ്റി അംഗമാണ് ആത്മഹത്യ ചെയ്ത അനിൽ കുമാർ.

error: Content is protected !!