1 min read

വർക്കല ശിവഗിരി റെയിൽവേ സ്റ്റേഷനിൽ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ഓഫീസിന് മുന്നിൽ ആയി പുതിയ കവാടം തുറന്നു

റെയിൽവേ സ്റ്റേഷനിൽ പുതിയ കവാടം. വർക്കല ശിവഗിരി റെയിൽവേ സ്റ്റേഷനിൽ പുതിയ സ്റ്റേഷൻ  കെട്ടിടത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ഓഫീസിന് മുന്നിൽ ആയി പുതിയ കവാടം തുറന്നു. പുതിയ കവാടം നടപ്പാതയുടെ തൊട്ടരികിൽ ആയതുകൊണ്ട് രണ്ടാമത്തെ പ്ലാറ്റ്ഫോമിലേക്ക് പ്രവേശിക്കാനും, പുറത്തുപോകാനും യാത്രക്കാർക്ക് വളരെ സൗകര്യമായി മാറിയിരിക്കുന്നു. ഇതുവരെ പുതിയ കെട്ടടത്തിന്റെ രണ്ട ഘട്ടം കെട്ടിഉയർത്തുകയും, മൂന്നാം ഘട്ടം പണി ആരംഭിക്കാൻ പഴയ സ്റ്റേഷൻമാസ്റ്റർ ഓഫീസും കാത്തിരിപ്പു കേന്ദ്രവും, പൊളിക്കുന്ന ജോലി ആരംഭിച്ചു കഴിഞ്ഞു. […]

1 min read

പേരേറ്റിൽ റസിഡൻ്റ്സ് അസോസിയേഷൻ്റെ 22-ാമത് വാർഷിക പൊതുയോഗവും കുടുംബസംഗമവും നടന്നു

വർക്കല : പേരേറ്റിൽ റസിഡൻ്റ്സ് അസോസിയേഷൻ്റെ 22-ാമത് വാർഷിക പൊതുയോഗവും കുടുംബസംഗമവും 2025 മേയ് 25 ന് ബി.പി.എം സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് നടന്നു. അസോസിയേഷൻ പ്രസിഡൻ്റ് ആർ.സുരേഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ശിവ പ്രസാദ് റിപ്പോർട്ടും ട്രഷറർ പുഷ്ക്കരൻ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. ഫ്രാവ് പ്രസിഡൻ്റ് ഡോ. പി. ചന്ദ്രമോഹൻ ഉത്ഘാടനം നിർവഹിച്ചു. ഒറ്റൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി. ബീന മുഖ്യാതിഥിയായിരുന്നു. വർക്കല എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. അനിൽകുമാർ, ഒറ്റൂർ […]

1 min read

മാന്തറ എം വി എൽ പി സ്കൂളിലെ വിദ്യാർത്ഥികള്‍ വായനാദിനാചരണത്തിന്റെ ഭാഗമായി ഇടവ പഞ്ചായത്ത് പബ്ലിക് ലൈബ്രറി സന്ദര്‍ശിച്ചു

വായനാ ദിനാചരണം : വിദ്യാർത്ഥികൾ ലൈബ്രറി സന്ദർശിച്ചു ഇടവ: ജൂൺ 19 വായനാദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾ ലൈബ്രറി സന്ദർശിച്ചു. മാന്തറ എം വി എൽ പി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളുമാണ് വായനാദിനാചരണത്തിന്റെ ഭാഗമായി ഇടവ പഞ്ചായത്ത് പബ്ലിക് ലൈബ്രറി സന്ദർശിച്ചത്. ഗ്രന്ഥശാലയിലെ മുതിർന്ന അംഗമായ മുൻ ഡയറ്റ് പ്രിൻസിപ്പൽ ലക്ഷ്മീ വരാഹൻ വിദ്യാർത്ഥികൾക്ക് വായനയുടെ മഹത്വ സന്ദേശം നൽകി. എം വി എല്‍ പി എസ് അധ്യാപിക സരിത. വി പുസ്തകങ്ങളെ പരിചയപ്പെടുത്തി കുട്ടികളോട് […]

1 min read

സ്റ്റേറ്റ് ബാങ്ക് ഇന്ത്യ ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൻ്റെ സഹകരണത്തോടെ ജൂൺ 20ന് മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മെഗാ രക്തദാന ക്യാമ്പ് നടത്തുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്ലാറ്റിനം ജൂബിലി ( എഴുപതാം വാർഷികം ) ആഘോഷങ്ങളുടെ ഭാഗമായി ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൻ്റെ സഹകരണത്തോടെ ജൂൺ 20ന് രാവിലെ 10 മണി മുതൽ 3 മണി വരെ ഹോസ്പിറ്റലിൽ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു . ബാങ്കിംഗ് മേഖലയിലെ ജീവനക്കാർ നടത്തുന്ന ഈ ക്യാമ്പിൽ സന്നദ്ധ സംഘടന പ്രവർത്തകർക്കും,വോളൻ്റിയേഴ്സിനും രക്തദാനം നടത്താവുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക്8157874907,8891507920എന്നീ ഫോൺ നമ്പരിൽ […]

1 min read

വർക്കല ശിവഗിരി റെയിൽവേ വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര നഴ്സിംഗ് അസിസ്റ്റന്റ് ദിനം ആചരിച്ചു

അന്താരാഷ്ട്ര നഴ്സിംഗ് അസിസ്റ്റന്റ് ദിനം ആചരിച്ചു ആതുര സേവന മേഖലയിൽ ബഹു തൊഴിലുകളിൽ ഏർപ്പെടുന്ന നഴ്സിംഗ് അസിസ്റ്റന്റ് മാരെ ബഹുമാനർത്ഥം  വർക്കല ശിവഗിരി റെയിൽവേ വെൽഫെയർ അസോസിയേഷന്റെ പ്രവർത്തകർ വർക്കല താലൂക്ക് ആശുപത്രിയിൽ സേവനമനുഷ്ഠിക്കുന്ന നഴ്സിംഗ് അസിസ്റ്റന്റ് ആയ ശ്രീമതി മായാദേവിയെ ആദരിക്കുകയുണ്ടായി. കായിക രംഗത്തും, ആതുര സേവനമേഖലയിലും മികവ് തെളിച്ചതിനാണ് ആദരവ് നൽകിയത്. ചടങ്ങിന്റെ അധ്യക്ഷൻ ബ്രഹ്മാസ് മോഹനൻ പൊന്നാട അണിയിച്ചു  ആദരിച്ചു മുഖ്യ അതിഥി മെഡിക്കൽ സൂപ്രണ്ട് ഡോക്ടർ അനിൽ. വി, റെയിൽവേ സ്റ്റേഷൻ […]

1 min read

ആംബുലൻസ് സർവീസ് ആരംഭിക്കുന്നതിനും, ഓഫീസ് മന്ദിരം നിർമ്മിക്കുന്നതിനും സേവാഭാരതി ഇടവാ മേഖല സമ്മേളനം തീരുമാനിച്ചു

സേവാഭാരതി ആംബുലൻസ് സർവീസ് ആരംഭിക്കും ആംബുലൻസ് സർവീസ് ആരംഭിക്കുന്നതിനും, ഓഫീസ് മന്ദിരം നിർമ്മിക്കുന്നതിനും സേവാഭാരതി ഇടവാ മേഖല സമ്മേളനം തീരുമാനിച്ചു. സ്വന്തമായി ആംബുലൻസ് വാങ്ങി സർവീസ് നടത്തുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്. അഭ്യുദയകാംക്ഷി സൗജന്യമായി നൽകുന്ന വസ്തുവിലാണ് ഓഫീസ് മന്ദിരം നിർമ്മിക്കുന്നത്. കഴിഞ്ഞദിവസം ഇടവ പാറയിൽ എൻഎസ്എസ് കരയോഗ ഓഡിറ്റോറിയത്തിൽ ചേർന്ന സേവാഭാരതിയുടെ ഇടവ മേഖല സമ്മേളനമാണ് തീരുമാനങ്ങൾ കൈക്കൊണ്ടത്. വാർഷിക സമ്മേളനത്തിന്റെ ഉദ്ഘാടനം സേവാ സന്ദേശം നൽകി സേവാഭാരതി ജില്ല ആരോഗ്യ സെൽ കൺവീനർ വി.എം. മനു നിർവഹിച്ചു. […]

1 min read

ശിവഗിരി ശ്രീ നാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലും,വർക്കല റെയിൽവേ സ്റ്റേഷൻ നിർമ്മാണ കരാർ കമ്പനിയും സംയുക്തമായി രക്തദാന ദിനം ആചരിച്ചു.

ജൂൺ 14 _ ലോക രക്തദാന ദിനം ആചരിച്ചു Blood Donation CampWorld Blood Donor Day“Give Blood, Give Hope, Together we Save Lives“ സന്നദ്ധ രക്ത ദാനത്തിന്റെ പ്രാധാന്യം അടയാളപെടുത്തുന്നതിനായി ലോകാരോഗ്യ സംഘടനയും വിവിധ രാജ്യങ്ങളും 14 ജൂൺ ലോക രക്ത ദാതാ ദിനമായി ആചരിക്കുന്നു. “രക്തം നൽകു, പ്രതീക്ഷ നൽകൂ: ഒരുമിച്ച് നമ്മൾ ജീവൻ രക്ഷിക്കുന്നു.” ഈ സന്ദേശം ഉൾക്കൊണ്ട് ശിവഗിരി ശ്രീ നാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ ബ്ലഡ്‌ സെന്ററും […]

1 min read

ഇടവ കാപ്പിൽ കണ്ണംമ്മൂട് ചന്ദ്രത്തിൽ വീട്ടിൽ സുശീല അമ്മ (83) നിര്യാതയായി

ഇടവ കാപ്പിൽ കണ്ണംമ്മൂട് ചന്ദ്രത്തിൽ വീട്ടിൽ പരേതനായ എക്സ് സർവീസ് മാൻ ശ്രീധരൻ നായരുടെ ഭാര്യ സുശീല അമ്മ (83) നിര്യാതയായി. മക്കൾ : ലതിക. എസ് (അംഗൻവാടി അധ്യാപിക ), ലേഖ. എസ്. മരുമക്കൾ : പ്രഭാകരൻ നായർ (റിട്ട : വാട്ടർ അതോറിറ്റി ), വിജയൻ നായർ.സഞ്ചയനം : ജൂൺ 12 വ്യാഴാഴ്ച രാവിലെ 8 ന്.

1 min read

പ്രമുഖ കയർ വ്യവസായി ചെറുന്നിയൂർ പുതുവൽ വീട്ടിൽ പുത്തൻകടവിൽ ആർ.ഭാസി(78) നിര്യാതനായി.

വർക്കല: പ്രമുഖ കയർ വ്യവസായിയും ശിവഗിരി മഠത്തിന്റെ ഉറ്റ ബന്ധവും ശിവഗിരി തീർത്ഥാടനത്തിന് അതിഥി സൽക്കാര കമ്മിറ്റിയുടെ ചെയർമാനായി ദീർഘകാലമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ചെറുന്നിയൂർ പുതുവൽ വീട്ടിൽ പുത്തൻകടവിൽ ആർ.ഭാസി(78) നിര്യാതനായി.ഭാര്യ: മല്ലിക (Late).മക്കൾ: ഭവ്യ, അരുൺ ഭാസി.മരുമക്കൾ: ലിജിമോൻ, സുജിത.Mobile:9946046000 സംസ്കാരം 7 /6/ 2025 ശനിയാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ നടക്കും

1 min read

നടയറയില്‍ കിണർ ഇടിഞ്ഞു താണു

കിണർ ഇടിഞ്ഞു താണു കഴിഞ്ഞ ദിവസങ്ങളിലെ തുടർച്ചയായ മഴയെ തുടർന്ന് വീടിനോട് ചേർന്നുള്ള കിണർ ഇടിഞ്ഞ് താഴ്ന്നു . വർക്കല നടയറ കളത്തറ സ്കൂളിന് സമീപം അൻസീന നിഹാസ് എന്നിവരുടെ വീടിന് സമീപത്തെ കിണറാണ് ഉൾവലിഞ്ഞത്..

error: Content is protected !!