മാതാവ് ഫോൺ കൊടുക്കാത്തതിൽ മനംനൊന്ത് 13 കാരൻ തൂങ്ങി മരിച്ചു

മലപ്പുറം ചേളാരി: പാണക്കാട് മലയിൽ വീട്ടിൽ ചാത്തൻകുളങ്ങര സുബൈർ- ജുബൈരിയ ദമ്പതികളുടെ മകൻ മുഹമ്മദ് നിഹാൽ(13) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 4 ന് വീട്ടിൽ വെച്ചാണ് സംഭവം. 

മൊബൈൽ അമിതമായി ഉപയോഗിക്കുന്നത് കണ്ട് ശകാരിച്ചിരുന്നു. ഫോൺ എടുത്തു വെച്ച് ഫുട്ബോൾ കളിക്കാൻ പോകാൻ മാതാവ് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് മുറിക്കുള്ളിലേക്ക് പോയ നിഹാൽ തോർത്ത് ജനൽ കമ്പിയിൽ കെട്ടി തൂങ്ങുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!