ഇടവയിൽ യന്ത്രവത്കൃത നെൽ കൃഷിക്ക് തുടക്കമായി.

യന്ത്രവത്കൃത നെൽ കൃഷിക്ക് ഇടവ ഗ്രാമ പഞ്ചായത്തിൽ തുടക്കമായി. ഓടയം പടശേഖരത്തിലെ 8ഹെക്ടർ നിലത്തിലാണ് യന്ത്രം ഉപയോഗിച്ച് ഞാറു നടീൽ നടത്തിയത്.

ഔപചാരിക ഉത്ഘാടനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ. ബാലിക് നിർവഹിച്ചു. കാർഷിക യന്ത്ര വത്കരണം നെൽകൃഷിയിൽ എന്ന കൃഷി വകുപ്പിന്റെ പദ്ധതിയുടെ ഭാഗമായാണ് ഇടവയിലും കൃഷി ആരംഭിച്ചിട്ടുള്ളത്.

ഓടയം പാടശേഖര സമിതി പ്രസിഡന്റ്‌ ശശിധരൻ, സെക്രട്ടറി കെ. സജീന്ദ്രൻ നായർ, കൃഷി ഓഫീസർ അനശ്വര. ആർ. എസ്, കൃഷി അസിസ്റ്റന്റ് അനീഷ്, പടശേഖര സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

ഗ്രാമ പഞ്ചായത്തിലെ മറ്റ് തരിശു നിലങ്ങളിലും യന്ത്രവത്കൃത നെൽകൃഷി ഏർപ്പെടുത്തുവാൻ ശ്രെമിക്കുമെന്ന്‌ പ്രസിഡന്റ്‌ എ. ബാലിക് അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!