എം.എം. ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന്; ആശ ലോറൻസിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി

അന്തരിച്ച സി.പി.എം നേതാവ് എം.എം ലോറൻസിന്റെ മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കണമെന്ന മകള്‍ ആശാ ലോറൻസിന്റെ ആവശ്യം ഹൈക്കോടതി തള്ളി.

ആശ ഈ ആവശ്യം ഉന്നയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഹർജിയില്‍ തീർപ്പാകുന്നതുവരെ മൃതദേഹം സൂക്ഷിക്കാൻ കോടതി ഉത്തരവിട്ടിരുന്നു. ലോറൻസിന്റെ മകനടക്കം മൃതദേഹം വൈദ്യ പഠനത്തിന് കൈമാറാൻ തയ്യാറാണെന്ന് അറിയിച്ചിരുന്നു. ഇതിന് അനുകൂലമായാണ് കോടതി ഇപ്പോള്‍ വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

കോടതി നേരത്തെ മെഡിക്കല്‍ കോളേജ് പ്രിൻസിപ്പളിനോട് തീരുമാനമെടുക്കൻ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് മെഡിക്കല്‍ കോളേജ് പ്രിൻസിപ്പള്‍ ആശ ഉള്‍പ്പടെയുള്ളവരുടെ വാദങ്ങള്‍ കേട്ട ശേഷം മൃതദേഹം ഏറ്റെടുക്കാൻ തീരുമാനിച്ചു. ഇത് ആശ ഹൈക്കോടതിയില്‍ ചോദ്യം ചെയ്യുകയായിരുന്നു. ഈ ഹർജിയാണ് ഇപ്പോള്‍ ഹൈക്കോടതി തള്ളിയിരിക്കുന്നത്. 

ഇതോടെ എം.എം ലോറൻസിന്റെ മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജിന് കൈമാറാനുള്ള തടസങ്ങളെല്ലാം നീങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!