കാപ്പിൽ കേന്ദ്രമാക്കി വനിതാ കൂട്ടായ്മ കൃഷി രംഗത്തേക്ക്

ഇടവ ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാർഡായ കാപ്പിൽ കേന്ദ്രീകരിച്ച് വനിതാ കൂട്ടായ്മ കൃഷി രംഗത്തേക്ക്. സ്നേഹിതാ ഗ്രൂപ്പ്‌ കൃഷിക്കൂട്ടം രൂപീകരിച്ചാണ് വനിതകൾ കൃഷി രംഗത്തേക്ക് ഇറങ്ങിയിട്ടുള്ളത്.

കഴിഞ്ഞ ഓണക്കാലത്തിന് മുൻപായി ഇവർ ചെയ്ത ചെണ്ടുമല്ലിപ്പൂകൃഷി വിജയമായതിനെതുടർന്നാണ് സ്നേഹിതാ ഗ്രൂപ്പ്‌ സജീവമായി കൃഷി രംഗത്തിറങ്ങുവാൻ തീരുമാനിച്ചത്. ഇതിനായി ഒരേക്കർ വസ്തുവാണ് കൃഷിക്കൂട്ടം കണ്ടെത്തിയിട്ടുള്ളത്. ഇവിടെ പയർ, പാവൽ, ചീര, വെണ്ട എന്നിവ കൃഷി ചെയ്യാനാണ് വനിതാ ക്കൂട്ടായ്മയുടെ തീരുമാനം.


കൃഷിക്കൂട്ടത്തിന്റെ വിത്ത് പാകൽ ചടങ്ങിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ. ബാലിക് നിർവഹിച്ചു. വൈസ് പ്രസിഡന്റ്‌ ശുഭ. ആർ. എസ്. കുമാർ, ജനപ്രതിനിധികൾ, കൃഷി ഓഫീസർ അനശ്വര, കൃഷി അസിസ്റ്റൻഡ് അനീഷ്, നൂർനിസ്സ, ഗ്രൂപ്പ്‌ അംഗങ്ങളായ ശ്രീല, രജിത, ഷൈലജ, രഞ്ജില തുടങ്ങിയവർ പങ്കെടുത്തു. വാർഡ് മെമ്പറും ഗ്രൂപ്പ്‌ അംഗവുമായ പുത്തലീ ബായിയുടെ നേതൃത്വത്തിലാണ് സ്നേഹിതാ ഗ്രൂപ്പ്‌ കൃഷി രംഗത്ത് സജീവമാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!