ഫുട്ബോൾ ടൂർണമെന്റ്
രജിസ്ട്രേഷൻ ആരംഭിച്ചു       



                                
തിരുവനന്തപുരം : മനാറുൽ ഹുദാ ട്രസ്റ്റിന്റെ കീഴിൽ കൊല്ലത്ത് പ്രവർത്തിക്കുന്ന ദി ഓക്സ്ഫോർഡ് സ്കൂളിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി  സംഘടിപ്പിക്കുന്ന ദിഓക്സ്ഫോർഡ് ട്രോഫി ഫുട്ബോൾ ടൂർണമെൻറ്
ആരംഭിച്ചു.

മുൻ സന്തോഷ് ട്രോഫി ക്യാപ്റ്റനും ഡെപ്യൂട്ടി കമാൻഡന്റുമായ കുരികേഷ് മാത്യു ടൂർണമെൻറിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.


കൊല്ലം ഓക്സ്‌ഫോർഡ്  സ്കൂൾ  പ്രിൻസിപ്പൽ സനൽ ടി.എസ് അധ്യക്ഷത വഹിച്ച ഉദ്‌ഘാടന ചടങ്ങിൽ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് രാമഭദ്രൻ, സ്കൂൾ മാനേജർ ഷാനവാസ് എ. തുടങ്ങിയവർ പങ്കെടുത്തു.


25, 26,27 & 28, എന്നീ ദിവസങ്ങളിലായി നടക്കുന്ന ടൂർണമെന്റിൽ കേരളത്തിലെ  വിവിധ ജില്ലകളിൽ നിന്നുള്ള
സി ബി എസ് ഇ, ഐ സി എസ് ഇ സ്കൂളുകളിൽ നിന്നുളള 32 ടീമുകൾ മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. ഫുട്ബോൾ ടൂർണമെന്റിൽ
വിജയിക്കുന്ന ടീമിന് 10000 രൂപയും രണ്ടാംസ്ഥാനം നേടുന്ന ടീമിന് 5000 രൂപയും സമ്മാനമായി ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!