വയനാട് പുനരധിവാസത്തിന് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രതിസന്ധിയാകരുത്’: ഹൈക്കോടതി.

വയനാട് പുനരധിവാസത്തിന് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രതിസന്ധിയാകരുതെന്ന് ഹൈക്കോടതി. അമികസ് ക്യൂറി റിപ്പോര്‍ട്ട് അംഗീകരിച്ചാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. വയനാട് മുണ്ടക്കൈ, ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

വയനാട് പുനരധിവാസത്തിന് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം തടസമാകുന്നുവെന്ന് അമികസ് ക്യൂറി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ദുരിത ബാധിതര്‍ക്ക് സാമ്പത്തിക ആശ്വാസം ലഭ്യമാകുന്നതിനും തടസ്സം നേരിടുന്നുണ്ടെന്നും അമിക്കസ് ക്യൂറിയായ അഡ്വ. രഞ്ജിത് തമ്പാന്‍ കോടതിയെ അറിയിച്ചിരുന്നു.

ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും അമികസ് ക്യൂറി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!