ലോകത്തെ വിസ്മയിപ്പിച്ച ഫാഷൻ ഡിസൈനർ രോഹിത് ബാൽ (63) അന്തരിച്ചു.

ന്യൂഡൽഹി: പ്രശസ്ത ഫാഷൻ ഡിസൈനർ രോഹിത് ബൽ (63) അന്തരിച്ചു. ഡൽഹിയിലെ ആശ്ലോക് ആശുപത്രിയിൽ വെള്ളിയാഴ്ച ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യമെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ശ്രീനഗറിൽ ജനിച്ച രോഹിത്, 1986-ലാണ് തന്റെ തൊഴിൽ ജീവിതം ആരംഭിക്കുന്നത്. 2006-ൽ ഇന്ത്യൻ ഫാഷൻ അവാർഡ്സിൽ ‘ഡിസൈനർ ഓഫ് ദ ഇയർ’ പുരസ്കാരം രോഹിത് നേടിയിരുന്നു. 2012-ൽ ലാക്മെ ഗ്രാൻഡ് ഫിനാലെ ഡിസൈനർ ആയും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഒക്ടോബറിൽ ലാക്മെ ഫാഷൻ വീക്കിന്റെ ഗ്രാൻഡ് ഫിനാലെയിൽ ‘കായ്നാത്: എ ബ്ലൂം ഇൻ ദ യൂണിവേഴ്സ്’ എന്ന തീമിൽ തന്റെ കളക്ഷനുകൾ രോഹിത് ബാൽ അവതരിപ്പിച്ചിരുന്നു. നടിയും ലാക്മെ ബ്രാൻഡ് അംബാസഡറുമായിരുന്ന അനന്യ പാണ്ഡേയായിരുന്നു ഇതിന്റെ ഷോ സ്റ്റോപ്പർ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!