വര്‍ക്കലയില്‍ കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ തിരയിൽപ്പെട്ടു; ഒരാളെ കാണാതെയായി

വർക്കല വര്‍ക്കല പാപനാശം ബീച്ചിനും അലിയിറക്കം ബീച്ചിനും മധ്യേ  കടലില്‍ രണ്ട് യുവാക്കൾ തിരയിൽപ്പെട്ടു. അന്യ സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ വിനോദസഞ്ചാരികളായ യുവാക്കളാണ് കടലിൽ കുളിക്കവേ തിരയിൽ പെട്ടത്. ഒരാളെ തമിഴ്നാട് സ്വദേശികൾ രക്ഷപ്പെടുത്തി. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.ഫയർ ഫോഴ്‌സും വർക്കല പൊലീസും ചേർന്ന് ഇയാളെ ആശുപത്രിയില്‍ എത്തിച്ചു.

കർണാടക സ്വദേശിയായ നെൽസൺ ജസ്വന്ത് (28 ) എന്ന യുവാവിനെയാണ് കാണാതായത്. ഉത്തർ പ്രദേശ് സ്വദേശിയായ ക്വസിമന്യൂമാൻ (23 )നെയാണ് ശിവഗിരി ശ്രീനാരായണ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഐ. ടി മേഖലയിൽ പ്രവർത്തിക്കുന്ന നാല് പേര് അടങ്ങുന്ന സുഹൃത്തുക്കൾ ഇന്നലെയാണ് വർക്കലയിൽ എത്തിയത്. കാണാതായ ഒരാൾക്കായി ഫയർ ഫോഴ്‌സും വർക്കല പൊലീസും ചേർന്ന് തിരച്ചിൽ തുടരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!