പ്രതിയെ പിടിക്കാൻ ബൈക്കിൽ ‘ചേസിങ്’; ബൈക്ക് റീൽസിലൂടെ പ്രശസ്‌തയായ വനിതാ എസ്ഐ ഉൾപ്പെടെ കാറിടിച്ച് മരിച്ചു.
മാധവാരം മിൽക്ക് കോളനി പൊലീസ് സ്റ്റേഷനിലെ എസ്ഐ ജയശ്രീ (33), കോൺസ്റ്റബിൾ നിത്യ (27) എന്നിവരാണു കൊല്ലപ്പെട്ടത്
ചെന്നൈ–തിരുച്ചിറപ്പള്ളി ദേശീയ പാതയിൽ മേൽമറുവത്തൂരിനു സമീപമായിരുന്നു അപകടം.പ്രതിയെ പിടികൂടുന്നതിനായി ഇരുചക്ര വാഹനത്തിൽ പുറപ്പെട്ട ഇരുവരെയും അമിത വേഗത്തിൽ വന്ന കാർ പിന്നിൽ നിന്ന് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ഉടൻ തന്നെ ചെങ്കൽപെട്ട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. കാർ ഡ്രൈവർ അൻപഴകനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇൻസ്റ്റഗ്രാമിൽ രണ്ടു ലക്ഷത്തിലധികം ഫോളോവേഴ്സുള്ള താരമാണ് എസ്‌ഐ ജയശ്രീ. ബൈക്ക് ഓടിക്കുന്ന റീൽസുകളാണ് ജയശ്രീ കൂടുതലായും പങ്കുവയ്ക്കാറുള്ളത്. ഒടുവിൽ മരണവും ബൈക്കപകടത്തിൽ തന്നെ.
തിരുവനന്തപുരം പാപ്പനംകോട് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിയുടെ ഓഫീസിൽ വൻ തീപിടിത്തം തിരുവനന്തപുരം പാപ്പനംകോട് ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിയുടെ ഓഫീസിലെ തീപിടുത്തം എസി പൊട്ടിത്തെറിച്ചതാകാമെന്ന്…
വിമാനങ്ങള്‍ക്ക് പിന്നാലെ ഹോട്ടലുകള്‍ക്കും വ്യാജ ബോംബ് ഭീഷണി. മൂന്ന് സംസ്ഥാനങ്ങളിലായി 23 ഹോട്ടലുകള്‍ക്ക് ആണ് ഭീഷണി സന്ദേശം ലഭിച്ചത്. കൊല്‍ക്കത്ത, തിരുപ്പതി, രാജ്കോട്ട് എന്നിവിടങ്ങളിലെ ഹോട്ടലുകള്‍ക്കാണ് ഭീഷണി…
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ബാലിക്കാണ് പ്രഖ്യാപനം നടത്തിയത്. മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായാണ് പഞ്ചായത്ത് തല പ്രഖ്യാപനവും നടന്നത്. ഇതോടൊപ്പം മാലിന്യമുക്ത റാലിയും സംഘടിപ്പിച്ചിരുന്നു. പഞ്ചായത്ത് കോൺഫറൻസ്…