നഗരത്തിലെ എ വൺ ലോഡ്ജിൽ തീപിടിത്തം

മാനന്തവാടി: നഗരത്തിലെ എ വൺ ലോഡ്ജിൽ തീപിടിത്തം. ഇന്ന് പുലർച്ചെ ഒന്നേകാലോടെയാണ് സംഭവം. റിസപ്ഷനിലെ ഉപകരണങ്ങൾ കത്തിനശിച്ചു.

അഗ്‌നി-രക്ഷാനിലയം സ്റ്റേഷൻ ഓഫീസർ പി.കെ. ഭരതൻ്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് ഫയർ ഫോഴ്സ് എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.

മുറിയിൽ കുടുങ്ങിയ ഏഴു പേരെ സേന രക്ഷപ്പെടുത്തി. മുകൾ നിലയിലെ മുറികളിലുണ്ടായിരുന്ന സ്ത്രീകളടക്കമുള്ളവരെ ലാഡർ ഉപയോഗിച്ചാണ് പുറത്തിറക്കിയത്.   ആർക്കും പരിക്കില്ല.

റിസപ്ഷനിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥിക വിവരം.

സീനിയർ ഫയർ ആൻഡ് റസ ഓഫീസർ ഒ.ജി. പ്രഭാകരൻ, വിശാൽ അഗസ്റ്റിൻ, എം.ബി. രമേശ്, ആഷിഫ്, ശ്രീകാന്ത്, അഭിജിത്ത്, വിനു, ലെജിത്ത്, ജോബി, ചന്തു എന്നിവർ രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!