പത്തനംതിട്ട: തഹസില്‍ദാര്‍ പദവയില്‍ നിന്ന് തന്നെ മാറ്റണമെന്ന് ആവശ്യപ്പെട്ട് എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ. റവന്യൂ വകുപ്പിനാണ് മഞ്ജുഷ അപേക്ഷ നല്‍കിയത്.





സമാന പദവിയായ കളക്ടറേറ്റിലെ സീനിയര്‍ സൂപ്രണ്ട് തസ്തികയിലേക്ക് മാറ്റിത്തരണമെന്നാണ് മഞ്ജുഷ പറയുന്നത്.


ഉത്തരവാദിത്വപെട്ട തഹസിൽദാർ ജോലി നിറവേറ്റാനുള്ള മാനസികാവസ്ഥയിലല്ല താൻ. അതിനാൽ തനിക്ക് തതുല്യമായ മറ്റ് തസ്തിക അനുവദിക്കണമെന്നാണ് അപേക്ഷ.

നിലവിൽ കോന്നി തഹസിൽദാരാണ് മഞ്ജുഷ. ഇപ്പോൾ നവീൻ ബാബുവിന്‍റെ മരണത്തെ തുടർന്ന് അവധിയിലാണ്.

അവധി കഴിഞ്ഞ് ഡിസംബര്‍ ആദ്യവാരം മഞ്ജുഷയ്ക്ക് ജോലിയിൽ പ്രവേശിക്കണം. ഇതിനു മുന്നോടിയായിട്ടാണ് മഞ്ജുഷ റവന്യു വകുപ്പിന് അപേക്ഷ നൽകിയിരിക്കുന്നത്.


