പോക്സോ കേസ് പ്രതി ചാടി ആത്മഹത്യക്ക് ശ്രമിച്ചു.

തിരുവനന്തപുരം: തിരുവനന്തപുരത്ത് കോടതിയുടെ മൂന്നാം നിലയിൽ നിന്നും പോക്സോ കേസ് പ്രതി ചാടി ആത്മഹത്യക്ക് ശ്രമിച്ചു. നെയ്യാറ്റിൻകര കോടതിയിലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. മാരായമുട്ടം സ്വദേശി വിപിനാണ് ജീവനൊടുക്കാൻ ശ്രമിച്ചത്.പാറശ്ശാല പൊലീസ് സ്റ്റേഷനിലെ കേസിലെ പ്രതിയാണ്. വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ ഇയാളെ ആദ്യം തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അവിടെ നിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!