ഐഎഎസുകാർക്കിടയിലും ആർഎസ്എസ് നുഴഞ്ഞുകയറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

കൊച്ചി∙  സംസ്ഥാനത്തെ ഉദ്യോഗസ്ഥർ തമ്മിൽ കൂട്ടയടിയാണ് നടക്കുന്നത്. ഐഎഎസ് ഉദ്യോഗസ്ഥർക്കിടയിലെ തല്ലിൽ സർക്കാർ തീരുമാനം എടുക്കട്ടെ. മുഖ്യമന്ത്രി ഇതൊന്നും അറിയുന്നില്ലേയെന്നും സതീശൻ ചോദിച്ചു.

‘എഡിഎമ്മിന്റെ മരണത്തിൽ പി.പി. ദിവ്യക്ക് ജാമ്യം കിട്ടിയപ്പോൾ സ്വീകരിക്കാൻ പോയത് ഗോവിന്ദന്റെ ഭാര്യയാണ്. എന്തൊരു തട്ടിപ്പാണ് സിപിഎം .

ആരുടെ ബിനാമിയാണ് പ്രശാന്തൻ? സിപിഎം ഇരയ്ക്ക് ഒപ്പമല്ല, മറിച്ച് വേട്ടക്കാരനൊപ്പമാണ്. നവീൻ ബാബുവിന്റെ മരണത്തിൽ ആദ്യം വ്യാജ രേഖ ചമച്ചത് എകെജി സെന്ററിൽ വച്ചാണ്.

പാർട്ടിയിൽ നിന്ന് തരം താഴ്ത്തിയ ആളെ സ്വീകരിക്കാൻ നേതാക്കൾ എന്തിനു പോയി’’ – സതീശൻ പറഞ്ഞു.

വയനാട്ടിൽ ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് പഴകിയ സാധനങ്ങൾ നൽകിയ സംഭവത്തിൽ ഉത്തരവാദിത്തം റവന്യൂ വകുപ്പിനാണെന്നും സതീശൻ പറഞ്ഞു.

പഞ്ചായത്തിന്റെ ഭാഗത്തല്ല തെറ്റ്. പഞ്ചായത്തിനു സാധനങ്ങൾ നൽകിയത് റവന്യൂ വകുപ്പാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!