കിളികൊല്ലൂർ കല്ലുംതാഴം കാപ്പെക്‌സ് കശുവണ്ടി ഫാക്ടറിക്കു സമീപം അശ്വതി(34) ക്കെതിരെയാണ് പോലീസ് കേസെടുത്തത്

അങ്കണവാടി വിദ്യാർഥിയായ മകൻ മിഠായി വാങ്ങാൻ പേഴ്സ്‌സിൽ നിന്ന് പണമെടുത്തു എന്ന് പറഞ്ഞായിരുന്നു ക്രൂരത.

ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ പൊതുപ്രവർത്തകരുടെ ഇടപെടലിലാണ് കിളികൊല്ലൂർ പോലീസ് എത്തി ആശുപത്രിയിലെത്തിച്ചത്.

ചായ വീണെന്നാണ് അശ്വതി ആദ്യം പോലീസിനോട് പറഞ്ഞത്. പിന്നീടാണ് പേഴ്‌സിൽനിന്ന് പണമെടുത്ത ദേഷ്യത്തിൽ സ്‌പൂൺ ചൂടാക്കി കാൽ പൊള്ളിച്ചെന്നു സമ്മതിക്കുകയായിരുന്നു. അശ്വതിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്
