മുനമ്പം ഭൂമി പ്രശ്നം :മുഖ്യമന്ത്രി പിണറായി വിജയനുമായി സമരസമിതി അംഗങ്ങൾ കൂടിക്കാഴ്ച നടത്തി.

കൊച്ചി∙ മുനമ്പം ഭൂമി പ്രശ്നത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി സമരസമിതി അംഗങ്ങൾ കൂടിക്കാഴ്ച നടത്തി. 

22ന് ഉന്നതതല യോഗം ചേർന്ന് പ്രശ്നം പരിഹരിക്കാൻ ച‍ർച്ച നടത്തുമെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം മന്ത്രി പി.രാജീവ് പറഞ്ഞു. മുനമ്പത്തുനിന്ന് ആരെയും കുടിയൊഴിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഉപതിരഞ്ഞെടുപ്പ് കഴിയുന്നതു വരെ കാത്തിരിക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടുവെന്നും ബിഷപ് അംബ്രോസ് പുത്തൻവീട്ടിൽ പറഞ്ഞു.

മുനമ്പത്തിന്റെ കണ്ണീർ തോരാനുള്ള ഇടപെടൽ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!