ബാഹുബലിയിലൂടെ ലോകമെമ്പാടുമുള്ള സിനിമാപ്രേമികളുടെ ഇഷ്ടതാരമായി മാറിയ പാന്‍ ഇന്ത്യന്‍ താരം പ്രഭാസ് അഭിനയ രംഗത്തെത്തിയിട്ട് 22 വര്‍ഷം.








ഈശ്വര്‍ എന്ന സിനിമായിലൂടെ അരങ്ങേറ്റം കുറിച്ച പ്രഭാസിന് ബാഹുബലിയിലൂടെയായിരുന്നു രാജ്യമൊട്ടാകെ ആരാധകരെ ലഭിച്ചത്. പിന്നീട് ബിഗ്ബജറ്റ് ചിത്രങ്ങളുടെ മാത്രം ഭാഗമായ താരം കല്‍ക്കി 2898 എഡിയൂടെ അമ്പരിപ്പിക്കുന്ന പ്രകടനമായിരുന്നു കാഴ്ച്ച വെച്ചത്.

ഈ കാലയളവിന് ഉള്ളില്‍ സൂപ്പര്‍ താരം എന്ന പദവി കൂടാതെ ഇന്ത്യന്‍ സിനിമാലോകത്തിന് തന്റേതായ ശൈലി സമ്മാനിക്കുവാനും പ്രഭാസിന് കഴിഞ്ഞു. ‘മിര്‍ച്ചി’ എന്ന ചിത്രത്തിന് ശേഷം ആരാധകര്‍ സ്‌നേഹപൂര്‍വ്വം പ്രഭാസിന് നല്‍കിയ പേരായ ‘റിബല്‍ സ്റ്റാര്‍’.

അദ്ദേഹത്തിന്റെ പകരംവയ്ക്കാനാകാത്ത അഭിനയശൈലിക്ക് ചേര്‍ന്നതായിരുന്നു ആ വിശേഷണം. ഇന്ത്യന്‍ സിനിമ ചരിത്രത്തെ തന്നെ മാറ്റിമറിച്ച ബാഹുബലി പ്രഭാസിന്റെ സിനിമ ജീവിതത്തെയും മാറ്റിമറിക്കുകയായിരുന്നു. ബാഹുബലിയിലൂടെ ഇന്ത്യയിലുടനീളം ആരാധകരെ സൃഷ്ടിക്കാന്‍ പ്രഭാസിന് സാധിച്ചു.

പാന്‍ ഇന്ത്യന്‍ താരം പ്രഭാസിന്റേതായി ഉടന്‍ ചിത്രീകരണം ആരംഭിക്കുന്ന മറ്റൊരു ചിത്രം 1940 കളില്‍ നടന്ന ഒരു ചരിത്ര കഥയെ ആസ്പദമാക്കിയുള്ളതാണ്.

ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം ഹനു രാഘവ്പുടി പ്രോജക്ട് എന്നാണ് ഇപ്പോള്‍ അറിയപ്പെടുന്നത്. വിശാല്‍ ചന്ദ്രശേഖറിന്റെ സംഗീതത്തില്‍, സുദീപ് ചാറ്റര്‍ജി ഛായാഗ്രഹണവും കോത്തഗിരി വെങ്കിടേശ്വര റാവു എഡിറ്റിംഗും നിര്‍വഹിക്കുന്ന ഈ ചിത്രവും വന്‍ ബജറ്റിലാണ് ഒരുങ്ങുന്നത്.

