ശിവഗിരിയിൽ: ആശാൻ അനുസ്മരണവും കവിയരങ്ങും.

ശിവഗിരി : മഹാകവി എന്നതുപോലെ രാജ്യം ദര്‍ശിച്ച ഏറ്റവും വലിയ സാമൂഹിക പരിഷ്കര്‍ത്താവുകൂടിയായിരുന്നു മഹാകവി കുമാരനാശാനെന്ന് ശിവഗിരിമഠം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി അഭിപ്രായപ്പെട്ടു.

മഹാകവി കുമാരനാശാന്‍റെ ദേഹവിയോഗ ശതാബ്ദിയുടെ ഭാഗമായി ശിവഗിരിയില്‍ നടന്ന ആശാന്‍ അനുസ്മരണവും കവിയരങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി.
മറ്റു മഹാകവികളില്‍ നിന്നും ആശാനെ വേറിട്ടുന്നത് ആശാന്‍റെ നവോത്ഥാന പ്രവര്‍ത്തനങ്ങളായിരുന്നു.

ജീവിതഗന്ധികളായ കവിതളാണു ആശാന്‍ കൈരളിക്കു സംഭാവന ചെയ്തത്. കുമാരനാശാനു മുമ്പ് സ്മരിക്കാവുന്നത് എഴുത്തച്ഛനെയാണ്. ആശാനു ശ്രീനാരായണ ഗുരുദേവനെ ഗുരുവായി ലഭിക്കുകയും ഗുരുവിന്‍റെ ഉപദേശങ്ങള്‍ കവി ഏറ്റെടുക്കുകയും ചെയ്തപ്പോള്‍ ആശാന്‍ കൃതികള്‍ കാലാതിവര്‍ത്തികളായി.

കേരളത്തിലെ സാഹിത്യകാരന്‍മാര്‍ക്കു ആശാനെ വേണ്ട വിധം കാണാനായില്ലെന്നും സച്ചിദാനന്ദ സ്വാമി തുടര്‍ന്നു പറഞ്ഞു.
അനര്‍ട്ടു മുന്‍ ഡയറക്ടര്‍ ഡോ. എം. ജയരാജു അധ്യക്ഷത വഹിച്ചു. ശിവഗിരി ശ്രീനാരായണ കോളേജ് അസി. പ്രൊ. ഡോ. സിനി ആശാന്‍ സ്മൃതി പ്രഭാഷണം നടത്തി. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ വെട്ടൂര്‍ ശശി, ഷോണി. ജെ. ചെറുവിള എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുളളവര്‍ കവിതകള്‍ അവതരിപ്പിച്ചു.

ശിവഗിരിയില്‍ മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിയുടെ ഭാഗമായി നടന്ന സ്മൃതി സമ്മേളനവും കവിയരങ്ങും ശിവഗിരിമഠം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു. ഡോ. സിനി, വെട്ടൂര്‍ ശശി ഡോ. എം. ജയരാജു തുടങ്ങിയവര്‍ സമീപം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!