ഓംബുഡ്സ്മാൻ സിറ്റിംഗ്.

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടേയും പ്രധാനമന്ത്രി ആവാസ് യോജനയുടേയും ഓംബുഡ്സ്മാൻ സിറ്റിംഗ് ബുധനാഴ്ച (നവംബർ20) രാവിലെ 11 മുതൽ ഒരു മണിവരെ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽ നടത്തും. ചിറയിൻകീഴ് ബ്ലോക്കിന് കീഴിലുള്ള അഞ്ചുതെങ്ങ്, ചിറയിൻകീഴ്, കടയ്ക്കാവൂർ, കിഴുവിലം, മുദാക്കൽ, വക്കം എന്നീ ഗ്രാമപഞ്ചായത്തുകളിലെ തൊഴിലുറപ്പ് തൊഴിലാളികൾ, ഗുണഭോക്താക്കൾ, മേറ്റുമാർ, പൊതുപ്രവർത്തകർ, ജനപ്രതിനിധികൾ, ജീവനക്കാർ എന്നിവർക്ക് പരാതികളും നിർദ്ദേശങ്ങളും നേരിട്ട് നൽകാം. പ്രധാനമന്ത്രി ആവാസ് യോജന ഭവന പദ്ധതി ഗുണഭോക്താക്കൾക്കും ഓംബുഡ്സ്മാനിൽ പങ്കെടുത്ത് പരാതി നൽകാം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!