ശുചിമുറി ഉപയോഗിക്കുന്നതിനിടെ ക്ലോസറ്റ് പൊട്ടി ജീവനക്കാരിക്ക് പരുക്ക്

സംസ്ഥാന സെക്രട്ടേറിയേറ്റിലെ ശുചിമുറിയില്‍ ക്ലോസറ്റ് പൊട്ടി വീണ് വനിതാ ജീവനക്കാരിക്ക് പരുക്ക്.

തദ്ദേശ വകുപ്പിലെ ഉദ്യോഗസ്ഥയ്ക്കാണ് പരുക്കേറ്റത്. അനക്സ് വണിലെ ശുചിമുറിയിലാണ് അപകടം നടന്നത്.

പരിക്കേറ്റ ജീവനക്കാരിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. പിന്നീട് ഇവിടെ നിന്ന് കിംസ് ആശുപത്രിയിലേക്ക് മാറ്റി. മുറിവില്‍ ഒൻപത് തുന്നലുകളിട്ടതായാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!