പ്രണയ ബന്ധങ്ങള്‍ വിവാഹത്തിലേക്ക് എത്താതെ തെറ്റിപ്പിരിയുന്ന സംഭവങ്ങളില്‍ ക്രിമിനല്‍ കേസുകള്‍ നല്‍കുന്നത് ശരിയല്ല.

പ്രണയ ബന്ധങ്ങള്‍ വിവാഹത്തിലേക്ക് എത്താതെ തെറ്റിപ്പിരിയുന്ന സംഭവങ്ങളില്‍ ക്രിമിനല്‍ കേസുകള്‍ നല്‍കുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി, ദില്ലി സ്വദേശിക്കെതിരായ കേസ് കോടതി റദ്ദാക്കി. 2019 ലെ ദില്ലിയില്‍ നിന്നുള്ള കേസിലാണ് കോടതി നടപടി.

ഉഭയ കക്ഷി പ്രകാരമുള്ള ബന്ധമായിരുന്നുവെന്നും പരാതി അവിശ്വനീയമായിരുന്നുവെന്നും സുപ്രീം കോടതി ജസ്റ്റിന് നാഗരത്ന നിരീക്ഷിച്ചു.

യുവതിയും യുവാവും വിദ്യാസമ്ബന്നരാണ്. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങള്‍ക്കിടയിലും കൂടിക്കാഴ്ച്ചകള്‍ നടന്നിരുന്നു. വിവാഹ വാഗ്ദാനം നല്‍കിയാണ് ബന്ധം തുടങ്ങിയത് എന്നതിന് തെളിവില്ലെന്നും കോടതി നിരീക്ഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!