പാറശ്ശാല ആയുര്‍വേദ ആശുപത്രിക്ക് പുതുജീവന്‍



ഐ.പി ബ്ലോക്കിന്റെ ഉദ്ഘാടനവും പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനവും നടത്തി.

പാറശ്ശാല സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ പുതുതായി പണിപൂര്‍ത്തിയാക്കിയ ഐ.പി ബ്ലോക്കിന്റെ ഉദ്ഘാടനവും പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനവും സി.കെ ഹരീന്ദ്രന്‍ എംഎല്‍എ നിര്‍വ്വഹിച്ചു.

എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും ഒരു കോടി രൂപ ചെലവഴിച്ചാണ് പുതിയ ബ്ലോക്ക് നിര്‍മ്മിച്ചത്. പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനത്തിന് 50 ലക്ഷം രൂപ അനുവദിച്ചു.



പാറശ്ശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍. മഞ്ചുസ്മിത അധ്യക്ഷത വഹിച്ചു.

പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ ബെന്‍ഡാര്‍വിന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍.ബിജു, ചീഫ് മെ‍ഡിക്കൽ ഓഫീസർ സീബ എസ് ബാലകൃഷ്ണൻ,  ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!