
ഇടവ :- ഇടവ ഗ്രാമപഞ്ചായത്തിന്റെ ഈ വർഷത്തെ കേരളോത്സവം ആരംഭിച്ചു, കായിക മത്സരത്തിൽ ഇന്ന് നടന്ന ഫുട്‌ബോൾ ടൂർണമെന്റിൽ ഇൻവിസിബിൾ ഇടവ ജേതാക്കളായി.

ആവേശം നിറഞ്ഞ ഫൈനൽ മത്സരത്തിൽ മുഴുവൻ സമയത്തിൽ സ്ക്കോർ നിലയിൽ സമനില പാലിച്ചപ്പോൾ ഷൂട്ട് ഔട്ടിലും സ്ക്കോർ നില തുല്യമായിരുന്നു.തുടർന്ന് ടോസിലൂടെ വിജയികളെ തീരുമാനിക്കുകയായിരുന്നു.
കായിക മത്സരങ്ങൾ രാവിലെ 8 മണിക്ക് ആരംഭിച്ചു കേരളോത്സവത്തിന്റെ ഉൽഘാടനകർമ്മം മാന്തറ മെർലിൻ മെമ്മോറിയൽ സ്പോട്ടിങ് ഗ്രൗണ്ടിൽ പഞ്ചായത്ത് പ്രസിഡന്റ് എ ബാലിക് ഉൽഘാടനം ചെയ്തു.

