എൽഡിഎഫിൽ പൂർണ തൃപ്തൻ, മുന്നണി വിടില്ല; യുഡിഎഫ് പുറത്താക്കിയതാണ്’

ന്യൂഡൽഹി ∙ കേരള കോൺഗ്രസ് (എം) ഇടതുമുന്നണി വിടുന്നുവെന്ന വാർത്ത വെറും സൃഷ്ടി മാത്രമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി. മുന്നണി മാറ്റം സംബന്ധിച്ച് ആരുമായും ചർച്ച നടത്തിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് അഭ്യൂഹങ്ങൾ മാത്രമാണ്.

കേരളാ കോൺഗ്രസ് (എം) യുഡിഎഫ് വിട്ടതല്ല, പുറത്താക്കിയതാണ്. നിലവിൽ ഇടതു മുന്നണിയുടെ അവിഭാജ്യ ഘടകമാണ് ഞങ്ങൾ. യുഡിഎഫിനെ സഹായിക്കാനുള്ള അജൻഡയാണ് ഇതിനു പിന്നിൽ. രഹസ്യമായും പരസ്യമായും ആരുമായും ചർച്ച നടത്തിയിട്ടില്ല. എൽഡിഎഫിൽ പൂർണ തൃപ്തനാണെന്നും ജോസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!