ഡയബറ്റിക് കെയർ അവാർഡ് ജേതാവ് ഡോ: എസ്. കെ നിഷാദിന് സ്വീകരണം

അന്താരാഷ്ട്ര ഡയബറ്റിക്
ദിനത്തോട് അനുബന്ധിച്ചു നവംബർ 14 ,15,16 തീയതികളിൽ ന്യൂ ഡൽഹിയിൽ വച്ചു നടന്ന ആർ.എസ്.എസ്.ഡി.ഐ 2024 നാഷണൽ ഡയബറ്റി കോൺഫറൻസിൽ “ബെസ്റ്റ് ഇന്നവേഷൻ ഡയബറ്റിക് കെയർ” അവാർഡിന് അർഹനായ ശിവഗിരി ശ്രീ നാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിലെ മെഡിക്കൽ ഡയറക്ടർ ഡോ: എസ്.കെ നിഷാദിന് ഹോസ്പിറ്റൽ മാനേജ്മെൻ്റും സ്റ്റാഫും പൊതുജനങ്ങളും ചേർന്ന് സ്വീകരണം നൽകി.

ന്യൂഡൽഹിയിൽ വച്ച് നടന്ന RSSDI -2024 നാഷണൽ ഡയബറ്റിക് കോൺഫറെൻസിൽ “Best Innovation in Diabetes Care” അവാർഡ് യൂണിയൻ മിനിസ്റ്റർ Dr. ജിതേന്ദ്ര സിങിൽ നിന്നും SSNMM ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ.NISHAD S.K ഏറ്റു വാങ്ങുന്നു.


കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഡോ: ജിതേന്ദ്ര സിംഗിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി കേരളത്തിലെത്തിയ ഡോ:എസ് .കെ.നിഷാദിനെ ഹോസ്പിറ്റൽ സെക്രട്ടറി ഋതംഭരാനന്ദ സ്വാമി പൊന്നാട അണിയിച്ചു ആദരിച്ചു. എസ് .എസ് .എൻ.എം ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ നടന്ന സ്വീകരണ യോഗത്തിൽ മെഡിക്കൽ സൂപ്രണ്ട് ഡോ:റ്റിറ്റി പ്രഭാകരൻ അധ്യക്ഷത വഹിച്ചു.

ഡോ: വികാസ് (പ്രിൻസിപ്പൽ, വി.എച്ച്.എസ്.സി ഞെക്കാട് ഗവ:ഹയർ സെക്കൻഡറി സ്കൂൾ ) കെ.ജോഷി (ആർ. എം. ഒ) എന്നിവർ മുഖ്യപ്രഭാഷണം നടത്തി.

ശ്രീമതി: ഒ.ലിജ (ഒറ്റൂർ ഗ്രാമപഞ്ചായത്ത് അംഗം) ഡോ: ശ്യാം. ഡി. ഗോപാൽ, ഡോ:സുഘോഷ് മിത്ര, ഡോ: എസ്.ഷാജി, ഡോ: അലീഷ ആനി ജവഹർ, ഡോ:ഷെറിൻ ഷാജി,ഡോ:ജയകുമാർ എന്നിവർ അനുമോദന പ്രസംഗം നടത്തി.

ഹോസ്പിറ്റൽ സ്റ്റാഫിന് വേണ്ടിയുള്ള ഉപഹാര സമർപ്പണം സ്വാമി ഋതംഭരാനന്ദ നിർവഹിച്ചു.ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്. ഷാജി സ്വാഗതവും നഴ്സിംഗ് സൂപ്രണ്ട് കെ.എസ്.അജിതകുമാരി കൃതജ്ഞതയും പറഞ്ഞ ചടങ്ങിൽ ജീവനക്കാരും ഡോക്ടർമാരും വിദ്യാർത്ഥികളും പൊതു ജനങ്ങളും പങ്കെടുത്തു.

ഡി. ഗോപാൽ, ഡോ:സുഘോഷ് മിത്ര, ഡോ: എസ്.ഷാജി, ഡോ: അലീഷ ആനി ജവഹർ, ഡോ:ഷെറിൻ ഷാജി,ഡോ:ജയകുമാർ  എന്നിവർ അനുമോദന പ്രസംഗം നടത്തി.

ഹോസ്പിറ്റൽ സ്റ്റാഫിന് വേണ്ടിയുള്ള ഉപഹാര സമർപ്പണം സ്വാമി ഋതംഭരാനന്ദ നിർവഹിച്ചു.ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്. ഷാജി സ്വാഗതവും നഴ്സിംഗ്  സൂപ്രണ്ട് കെ.എസ്.അജിതകുമാരി കൃതജ്ഞതയും പറഞ്ഞ ചടങ്ങിൽ ജീവനക്കാരും ഡോക്ടർമാരും വിദ്യാർത്ഥികളും പൊതു ജനങ്ങളും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!