പുതിയ ചാർജ് 5 പ്രഖ്യാപിച്ചേക്കും

പുതിയ വൈദ്യുതി നിരക്ക് ഈയാഴ്ച അവസാനം പ്രഖ്യാപിക്കാൻ സാധ്യത. 4.45 ശതമാനം വർധനയാണ് വൈദ്യുതി ബോർഡ്, റെഗുലേറ്ററി കമ്മിഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

നാളെ (ബുധൻ) തിരുവനന്തപുരത്ത് എത്തിയ കമ്മിഷൻ സർക്കാരുമായി കൂടിയാലോചിച്ച് അടുത്ത ദിവസം തന്നെ നിരക്ക് വർദ്ധന പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

ജനുവരി മുതൽ മെയ് മാസം വരെ യൂണിറ്റിന് 10 പൈസ വീതം വർധിപ്പിക്കണമെന്നും ബോർഡ് കമ്മിഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷേ, നിലവിലെ സാഹചര്യത്തിൽ അത് അംഗീകരിക്കാൻ സാധ്യതയില്ല.

വൈദ്യുതി ചാർജ് വർദ്ധന തന്നെ പ്രതിഷേധങ്ങൾക്കിടയാക്കുമെന്നതിനാൽ സമ്മർ താരിഫ് പരിഗണിക്കാൻ സാധ്യത തീരെയുണ്ടാവില്ല എന്നാണ് വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!