കേരള നിയമസഭാ പ്രതിപക്ഷനേതാവിന്റെ അഭിനന്ദനങ്ങൾ പിരായിരി സ്വദേശി ശ്രീജിത്ത് മാരിയലിന്

കേരള നിയമസഭാ പ്രതിപക്ഷനേതാവിന്റെ അഭിനന്ദനങ്ങൾ പിരായിരി സ്വദേശി ശ്രീജിത്ത് മാരിയലിന്…..

മികച്ച പരമ്പരാഗത കലകളെ ആസ്പദമാക്കിയ ഹസ്വ ചിത്രത്തിന്റെ മികച്ച സംവിധായകനുള്ള പുലരി ടിവി ഇൻറർനാഷണൽ അവാർഡാണ് ശ്രീജിത്ത് മാരിയലിന് ലഭിച്ചത്.

രാഷ്ട്രീയ പ്രമുഖനായ കേരള നിയമസഭ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ശ്രീജിത്തിന് അഭിനന്ദനങ്ങൾ ആശംസിച്ചു കൊണ്ട് അഭിനന്ദനകുറിപ്പ് സമൂഹമാധ്യമത്തിലൂടെ അറിയിക്കുകയും തപാൽ മാർഗം അയക്കുകയും ചെയ്തു.

പ്രശസ്ത ചലച്ചിത്ര സംവിധായകൻ സുരേഷ് ഉണ്ണിത്താനാണ് ശ്രീജിത്തിന് പുരസ്കാരം കൈമാറിയത്.

പരമ്പരാഗത കലാരൂപങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ഒട്ടേറെ ഹസ്വ ചിത്രങ്ങളുടെ അഭിനേതാവും സംവിധായകനും കൂടിയാണ് ശ്രീജിത്ത് മാരിയൽ.നിരവധി പ്രോജെക്റ്റുകൾ വരാനിരിക്കെ ശ്രീജിത്തിന് ലഭിക്കുന്ന അഭിനന്ദന പ്രവാഹങ്ങൾ അനുഗ്രഹമായി കാണുന്നു എന്ന് ശ്രീജിത്ത് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!