വഴിയരികിൽ ഇരുന്ന് ഭക്ഷണം കഴിക്കുകയായിരുന്ന ശബരിമല തീർഥാടകർക്കു മേൽ കാർ പാഞ്ഞുകയറി അപകടം.

പത്തനംതിട്ട∙ വഴിയരികിൽ ഇരുന്ന് ഭക്ഷണം കഴിക്കുകയായിരുന്ന ശബരിമല തീർഥാടകർക്കു മേൽ കാർ പാഞ്ഞുകയറി അപകടം. തമിഴ്നാട് സ്വദേശികളായ തീർഥാടകരാണ് അപകടത്തിൽപ്പെട്ടത്.

പമ്പാവാലി കണമല പാലത്തിന് സമീപത്തു വച്ച് കാർ നിയന്ത്രണം തെറ്റി ബൈക്കിൽ ഇടിക്കുകയും പിന്നീട് തീർഥാടകർക്ക് ഇടയിലേക്ക് പാഞ്ഞുകയറുകയുമായിരുന്നു.

മൂന്നു പേർക്കു പരുക്കേറ്റതായാണു വിവരം. ഗുരുതരമായി പരുക്കേറ്റ ഇവരെ എരുമേലി ആശുപത്രിയിൽനിന്ന് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയേക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!