ശിവഗിരി തീര്‍ത്ഥാടന വിളംബര സമ്മേളനങ്ങള്‍ നടന്നു വരുന്നു.

ശിവഗിരി തീര്‍ത്ഥാടന വിളംബര സമ്മേളനങ്ങള്‍ നടന്നു വരുന്നു.വരും ദിനങ്ങളില്‍ വ്യാപകമാകും

ശിവഗിരി :  92-ാമതു ശിവഗിരി മഹാതീര്‍ത്ഥാടനത്തിന്‍റെ മുന്നോടിയായി ഗുരുധര്‍മ്മപ്രചരണസഭയുടെ ആഭിമുഖ്യത്തില്‍ നാടാകെ തീര്‍ത്ഥാടന വിളംബര സമ്മേളനങ്ങള്‍ തുടരുകയായി. 

ഗുരുദേവന്‍ കല്പിച്ചനുവദിച്ച എട്ടു വിഷയങ്ങളാണു എവിടെയും പഠനവിധേയമാകുന്നത്.  ശിവഗിരിമഠത്തിലെ സന്യാസിശ്രേഷ്ഠരും  വിവിധ തുറകളിലെ മറ്റു  പ്രമുഖരും സമ്മേളനങ്ങളില്‍ സംബന്ധിക്കുന്നുണ്ട്. 

ഇതിനകം പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, കോട്ടയം തിരുവനന്തപുരം ജില്ലകളുടെ വിവിധ ഭാഗങ്ങളില്‍ വിളംബരസമ്മേളനങ്ങള്‍ നടത്തുകയുണ്ടായി.

തുടര്‍ന്ന് സമ്മേളനങ്ങള്‍ സംഘടിപ്പിക്കുമെന്ന് ഗുരുധര്‍മ്മപ്രചരണസഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!