വർക്കല :ജനങ്ങളെ ദുരിതത്തിലാക്കുന്ന അശാസ്ത്രീയ വാർഡ് വിഭജനം പിൻവലിക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് ബിജെപി ജില്ലാധ്യക്ഷൻ നയിക്കുന്ന പ്രധിഷേധ ജാഥക്ക് ബിജെപി വർക്കല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വർക്കല മുൻസിപ്പാലിറ്റയ്ക്ക് മുന്നിൽ സ്വീകരണം നൽകി.


തുടർന്ന് മണ്ഡലം പ്രസിഡന്റ് ആർ. വി. വിജി യുടെ അധ്യക്ഷതയിൽ നടന്ന യോഗം സംസ്ഥാന സമിതി അംഗം മധു മുല്ലശ്ശേരി ഉൽഘാടനം ചെയിതു. ജില്ലാ വൈസ് പ്രസിഡന്റ് തിരുമല അനിൽ മുഖ്യ പ്രഭാഷണം നടത്തി. യോഗത്തിൽ വച്ചു ജാഥാ ക്യാപ്റ്റനായ വി വി രാജേഷിനെ പാർട്ടി നേതാക്കളും അണികളും ഷാൾ അണിയിച്ചു സ്വീകരിച്ചു.

തുടർന്ന് നടന്ന പ്രസംഗത്തിൽ അശാസ്ത്രീയ വാർഡ് വിഭജനത്തിന്റെ ദുരിതങ്ങളെയും, ഭവിഷത്തുകളെയും കുറിച്ച് ജാഥാ ക്യാപ്റ്റൻ പ്രസംഗിച്ചു.



ബിജെപി നേതാക്കളായ എം ആർ ഗോപൻ, മണമ്പൂർ ദിലീപ്, പോൾ, ഇലകമൺ സതീശൻ,thottakkadu sasi പൈവേലിക്കോണം ബിജു, സബീൻ, തച്ചോടു സുധീർ അഡ്വ:അനിൽകുമാർ, കർഷകമോർച്ച മണ്ഡലം പ്രസിഡന്റ് ഷാജി ഗോപിനാഥൻ, ശ്രീനിവാസൻ, മണ്ഡലം ഭാരവാഹികൾ, കൗൺസിലർമാർ എന്നിവർ പ്രസംഗിച്ചു.

