തമിഴ്‌നാട്ടിൽ ജയിലറെ നടുറോഡി ൽ ചെരുപ്പൂരി തല്ലി പെൺകുട്ടി.

ചെന്നൈ: തമിഴ്‌നാട്ടിൽ ജയിലറെ നടുറോഡി ൽ ചെരുപ്പൂരി തല്ലി പെൺകുട്ടി. മധുര സെൻട്ര ൽ ജയിൽ അസിസ്റ്റന്റ് ജയിലർ ബാലഗുരുസ്വാ മിക്കാണ് മർദനമേറ്റത്.

ജയിലിലെ തടവുകാരൻ്റെ ചെറുമകളാണ് പെ ൺകുട്ടി. പെൺകുട്ടിയോട് തനിച്ച് വീട്ടിലേക്ക് വരാൻ ഇയാൾ ആവശ്യപ്പെട്ടു എന്നാണ് ആ രോപണം. തുടർന്ന് പെൺകുട്ടി ബന്ധുക്കളെ യും കൂട്ടിയെത്തി ജയിലറെ തല്ലുകയായിരുന്നു.

തടവിലുള്ള ബന്ധുവിനെ കാണാൻ വരുന്ന പെൺകുട്ടിയോട് പരിചയം മുതലെടുത്താണ് ഇയാൾ വീട്ടിലേക്ക് ക്ഷണിച്ചത്. ഇക്കാര്യം വീ ട്ടിൽ അറിയിച്ചതോടെ പെൺകുട്ടിക്കൊപ്പം കു ടുംബാംഗങ്ങളും എത്തിയാണ് ജയിലറെ മർദി ച്ചത്.

പിന്നീട് യുവതി നൽകിയ പരാതിയിൽ ജയില ർക്കെതിരെ മധുര പോലീസ് കേസെടുത്തു. ഇയാളെ സസ്പെൻഡ് ചെയ്യുകയും ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!