യുവജന കമ്മീഷൻ സംസ്ഥാനതല ചെസ്സ് മത്സരം ജനുവരി 4ന്


ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷൻ യുവജനങ്ങൾക്കായി ചെസ്സ് മത്സരം സംഘടിപ്പിക്കുന്നു. ജനുവരി 4ന് കണ്ണൂരിലാണ് മത്സരങ്ങൾ നടത്തുന്നത്. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന 18നും 40നും ഇടയിൽ പ്രായമുള്ള യുവജനങ്ങൾ ഫോട്ടോയും ഫിഡെ റേറ്റിംഗും ഉൾപ്പെടെ വിശദമായ ബയോഡേറ്റയും official.ksyc@gmail.com എന്ന ഇമെയിൽ വിലാസത്തിലോ വികാസ് ഭവനിലുള്ള കമ്മീഷൻ ഓഫീസിൽ തപാൽ മുഖേനയോ നേരിട്ടോ നൽകാവുന്നതാണ്. വിലാസം: കേരള സംസ്ഥാന യുവജന കമ്മീഷൻ, വികാസ് ഭവൻ, പി.എം.ജി, തിരുവനന്തപുരം -33.

ഒന്നാം സ്ഥാനത്തിന് 15,000 രൂപയും രണ്ടാം സ്ഥാനത്തിന് 10,000 രൂപയും മൂന്നാം സ്ഥാനത്തിന് 5000 രൂപയും ട്രോഫിയും യുവജന ദിനാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും. അവസാന തീയതി: ഡിസംബർ 31. ഫോൺ 0471-2308630

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!