സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയതിൻ്റെ വാർഷിക ദിനമായ സെപ്തം. 26 ന് തിരുവനന്തപുരം പ്രസ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ പാളയത്തെ സ്വദേശാഭിമാനി പ്രതിമയ്ക്കു മുന്നിൽ അനുസ്മരണ യോഗം സംഘടിപ്പിക്കുന്നു.

രാവിലെ 9 മണിക്ക് കേന്ദ്ര മന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്യും. സി പി എം സംസ്ഥാന കമ്മിറ്റിയംഗം എം. വിജയകുമാർ, ഡിസിസി പ്രസിഡൻ്റ് പാലോട് രവി, സാഹിത്യകാരൻ ഡോ.ജോർജ് ഓണക്കൂർ, മുതിർന്ന മാധ്യമ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും.
