മലയാളികളുടെ മനസില്‍ മായാതെ നില്‍ക്കുന്ന ഉപ്പായി മാപ്ല എന്ന കാര്‍ട്ടൂണ്‍ കഥാപാത്രത്തെ സ്യഷ്ടിച്ച വ്യക്താണ് ജോര്‍ജ് കുമ്പനാട്.വെള്ളിയാഴ്‌ച രാവിലെ 9.30നായിരുന്നു അന്ത്യം.

ഉപ്പായി മാപ്ല എന്ന കാര്‍ട്ടൂണ്‍ കഥാപാത്രത്തെ പ്രശസ്തനാക്കിയത് പ്രമുഖരായ കാര്‍ട്ടൂണിസ്റ്റുകള്‍ അവരുടെ രചനകളില്‍ കടം കൊണ്ടതോടെയാണ്.

കാര്‍ട്ടൂണിസ്റ്റ് റ്റോംസ് ബോബനും മോളിയിലും, മന്ത്രി പാച്ചുവും കോവാലനിലും, കെ എസ് രാജന്‍ ലാലു ലീലയിലുമാണ് ഉപ്പായി മാപ്ലയെ വരച്ച് ചേര്‍ത്തത്.


ജോര്‍ജ് കുമ്പനാടിന്റെ നിര്യാണത്തില്‍ കേരള കാര്‍ട്ടൂണ്‍ അക്കാദമി അനുശോചനം രേഖപ്പെടുത്തി. ലോക കാര്‍ട്ടൂണ്‍ ചരിത്രത്തില്‍ തന്നെ ഇതുപോലൊരു സംഭവം ഉണ്ടാകാന്‍ ഇടയില്ല എന്ന് ‘ഉപ്പായി മാപ്ല’യുടെ രൂപീകരണത്തെ കുറിച്ച് കേരള കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍മാന്‍ സുധീര്‍നാഥ് സ്മരിച്ചു

