നിലയ്ക്കൽ – എരുമേലി റൂട്ടിൽ തുലാപ്പള്ളി ആലപ്പാട്ട് ജംക്ഷനിൽ തീർഥാടകരുടെ മിനി ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു.

ശബരിമല ∙ നിലയ്ക്കൽ – എരുമേലി റൂട്ടിൽ തുലാപ്പള്ളി ആലപ്പാട്ട് ജംക്ഷനിൽ തീർഥാടകരുടെ മിനി ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് ഒരാൾ മരിച്ചു. 2 പേരുടെ നില അതീവ ഗുരുതരമാണ്. വൈകിട്ടു നാലരയോടെയാണ് സംഭവം.

പ്ലാപ്പള്ളിയിൽ നിന്ന് താലാപ്പള്ളിയിലേക്കുള്ള റോഡിലെ കുത്തനെയുള്ള ഇറക്കം ഇറങ്ങി വരുമ്പോൾ നിയന്ത്രണം വിട്ട് മറയുകയായിരുന്നു. തീർഥാടകർ ഭക്ഷണത്തിനായി വാഹനം നിർത്തി കടയിലേക്കു കയറുന്ന ഭാഗത്താണ് അപകടം.

വഴിയിൽ നിന്ന തീർഥാടകനെ ഇടിച്ചു തെറിപ്പിച്ച ശേഷമാണ് മറിഞ്ഞത്. സംഭവ സ്ഥലത്തുവച്ചു തന്നെ ഒരാൾ മരിച്ചു. പരുക്കേറ്റവരെ എരുമേലി ആശുപത്രിയിലേക്ക് കൊണ്ടുപോയി.മരിച്ചയാളിനെ തിരിച്ചറിഞ്ഞിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!