മലപ്പുറം∙ വന്യമൃഗശല്യത്തിന് എതിരായ പോരാട്ടം കേരളത്തിൽനിന്ന് തുടങ്ങണമെന്നും അതിന് യുഡിഎഫ് നേതൃത്വം നൽകണമെന്നും പി.വി.അൻവർ എംഎൽഎ.


നിലമ്പൂരിൽ നടന്ന വാർത്താസമ്മേളനത്തിലാണ് പി.വി.അൻവറിന്റെ പ്രതികരണം. ജനങ്ങളെ ബാധിക്കുന്ന ഈ വിഷയം യുഡിഎഫ് ഏറ്റെടുക്കണം. താൻ യുഡിഎഫിന്റെ ഔദ്യോഗിക ഭാഗമാകണോ എന്നു യുഡിഎഫ് നേതൃത്വമാണു ചിന്തിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

വനംവിസ്തൃതി കൂട്ടാൻ ശ്രമം നടക്കുന്നു. മനുഷ്യരെ കുടിയൊഴിപ്പിക്കാൻ ആസൂത്രിത നീക്കം നടക്കുന്നു. പശ്ചിമഘട്ടത്തിന്റെ ഭാഗമായ വനമേഖലയുടെ വനംവിസ്തൃതി കൂട്ടാൻ ശ്രമം നടക്കുന്നു.വനം മന്ത്രി എന്തു സംഭാവനയാണ് കേരളത്തിന് നൽകിയിരിക്കുന്നത്.

കാർബൺ പുറന്തള്ളുന്നത് കുറവുള്ള രാജ്യങ്ങളിലേക്ക് കോടിക്കണക്കിന് ഫണ്ട് വരുന്നുണ്ട്. ഈ കാർബൺ ഫണ്ട് അടിച്ചുമാറ്റാനാണ് ഉദ്യോഗസ്ഥർ വനംവിസ്തൃതി വർധിപ്പിക്കുന്നത്.

എന്തുപറഞ്ഞാലും ആവാസവ്യവസ്ഥയെക്കുറിച്ചു പറയുന്നവർ ഇതിന് ഉത്തരം പറയണം.യുഡിഎഫ് അധികാരത്തിൽ വരണം.

ജനങ്ങളെ ബാധിക്കുന്ന ഈ വിഷയം യുഡിഎഫ് ഏറ്റെടുക്കണം. എംഎൽഎ സ്ഥാനവും മറ്റു പദവികളും തരണ്ട.


