
2023 ആഗസ്റ്റ് 10 മുതൽ സെപ്റ്റംബർ നാലു വരെ അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസക്ക് വേണ്ടി ഇന്റർനാഷണൽ അസ്ട്രോണമിക്കൽ സെർച്ച് കൊളാബ്രറേഷൻ എന്ന ബഹിരാകാശ സംഘടന നടത്തിയ സ്കൂൾ കുട്ടികൾക്ക് വേണ്ടിയുള്ള ആസ്ട്രോയിഡ് കണ്ടെത്തുന്നതിനുള്ള മത്സരത്തിൽ വർക്കല പ്രദേശത്തിൽ നിന്നും ലിറ്റിൽ ഫ്ലവർ സ്കൂൾ ഇടവ 11 സ്റ്റാൻഡേർഡ് s. ആരോമലും, ജവഹർ പബ്ലിക് സ്കൂൾ, ഇടവ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ പി. അദ്വൈതും 5 ഛിന്ന ഗ്രഹങ്ങൾ കണ്ടെത്തിയിരിക്കുന്നു.

ഈ മത്സരത്തിൽ മൊത്തം 82 വ്യത്യസ്തമായ ചിന്ന ഗ്രഹങ്ങളാണ് വിജയിച്ച മത്സരാർത്ഥികൾ കണ്ടെത്തിയത്. പാൻസ്റ്റാർ ബഹിരാകാശ യൂണിവേഴ്സിറ്റിയിൽ നിന്നും ടെലസ്കോപ്പിൽ എടുത്ത ശൂന്യാകാശ ചിത്രങ്ങൾ ആപ്പ് വഴിയാണ് മത്സരാർത്ഥികൾ ഛിന്ന ഗ്രഹങ്ങളെ കണ്ടെത്തുന്നത്. ഇടവ മെൻലോ ഇലക്ട്രോണിക്സ് ഉടമയായ സുരേഷ് കുമാറിന്റെയും, സജിതകുമാരിയുടെ മകനാണ് s. ആരോമൽ, റെയിൽവേയിൽ സ്റ്റേഷൻ സൂപ്രണ്ട് ആയ സി പ്രസന്നകുമാറിന്റെയും, പള്ളിക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ, ഹയർസെക്കൻഡറി അധ്യാപികയായ s. ഷീബയുടെയും മകനാണ് പി അദ്വൈത്, സഹോദരൻ പി അമർനാഥ് കോളേജ് ഓഫ് എൻജിനീയറിങ് തിരുവനന്തപുരം മൂന്നാം സെമസ്റ്റർ മെക്കാനിക്കൽ വിദ്യാർത്ഥിയാണ്.
ഈ രണ്ടു വിദ്യാർത്ഥികളും കാപ്പിൽ വലിയ വീട്ടിലെ കുടുംബാംഗങ്ങളാണ്. ഇന്റർനാഷണൽ അസ്ട്രോണമിക്കൽ സെർച്ച് കൊളാബ്രറേഷൻ അപ്പ്രീസിയേഷൻ സർട്ടിഫിക്കറ്റ് രണ്ടു വിദ്യാർത്ഥികൾക്കും നൽകുകയുണ്ടായി. നാസ ഒരു വർഷത്തോളം പഠനം നടത്തിയതിന് ശേഷം ഈ ഛിന്ന ഗ്രഹങ്ങൾക്ക് കണ്ടെത്തിയവരുടെ പേരുകൾ നൽകുന്നതാണ്. കാപ്പിൽ വാട്ട്സ്ആപ്പ് കൂട്ടായ്മയുടെ പ്രസിഡണ്ട് സാബുവും, സെക്രട്ടറിയേറ്റ് റിട്ടയേർഡ് അണ്ടർ സെക്രട്ടറി അജയൻ കുട്ടികളെ അനുമോദിക്കുകയുണ്ടായി.

