അസ്പര്‍ശാനന്ദസ്വാമിയുടെ രണ്ടാം സമാധി ദിനത്തോടനുബന്ധിച്ചു ശിവഗിരിയില്‍ അനുസ്മരണായോഗ ഉദ്ഘാടനം നടന്നു.

അസ്പര്‍ശാനന്ദസ്വാമി ഗുരുശിഷ്യ പരമ്പരയിലെ മഹാനായ കര്‍മ്മ യോഗി

ശിവഗിരി : ഗുരുദേവ ശിഷ്യപ്രശിഷ്യപരമ്പരയിലെ മഹാനായ കര്‍മ്മയോഗിയായിരിന്നു അസ്പര്‍ശാനന്ദസ്വാമിയെന്നു ശിവഗിരി മഠം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി പറഞ്ഞു.

ചിത്രം : അസ്പര്‍ശാനന്ദസ്വാമി സമാധിവാര്‍ഷിക അനുസ്മരണാസമ്മേളനം സച്ചിദാനന്ദസ്വാമി ഉദ്ഘാടനം ചെയ്യുന്നു. ശശികലാധരന്‍നായര്‍, സ്വാമി അവ്യയാനന്ദ, സ്വാമി അസംഗാനന്ദഗിരി, ചന്ദ്രന്‍ പുളിങ്കുന്ന്, ഇ.എം. സോമനാഥന്‍ എന്നവര്‍ സമീപം


അസ്പര്‍ശാനന്ദസ്വാമിയുടെ രണ്ടാം സമാധി ദിനത്തോടനുബന്ധിച്ചു ശിവഗിരിയില്‍ അനുസ്മരണായോഗം ഉദ്ഘാടനം ചെയ്യുകയായിരിന്നു സ്വാമി. ഗുരുദേവന്‍ സ്ഥാപിച്ച മത മഹാപാഠശാലയില്‍ ഏഴു വര്‍ഷം പഠിച്ചു സന്യാസം സ്വീകരിച്ച സ്വാമി ആശ്രമ കവാടത്തിലിരുന്നു.

ആത്മീയ ഉപദേശം നല്‍കുന്നതിനപ്പുറം സമൂഹ മധ്യത്തിലേക്കിറങ്ങി സന്യാസിയെന്നാല്‍ ത്യാഗി പരോപകരാര്‍ത്ഥം പ്രവര്‍ത്തിക്കുന്നവന്‍ എന്ന ഗുരുദേവന്‍റെ നവ സന്യാസി സങ്കല്‍പ്പത്തെ സ്വജീവിതത്തില്‍ പ്രാവര്‍ത്തികമാക്കി.

ആത്മീയമായി ക്ലാസെടുക്കുക, ഉപദേശം നല്‍കുക എന്നതിന് അധീതമായി സാധാരണക്കാര്‍ക്ക് തൊഴില്‍ നല്‍കുവാനും അവരുടെ ജീവിത തോത് ഉയര്‍ത്തുവാനും സ്വാമി അശ്രാന്ത പരിശ്രമം ചെയ്തു.

ചേര്‍ത്തലയിലെ വിശ്വഗാജി മഠം ഇന്നറിയപ്പെടുന്നവിധം ആശ്രമമായി വളര്‍ത്തിയെടുത്തത് അസ്പര്‍ശാനന്ദസ്വാമിയുടെ ശ്രമഫലത്താലാണ്. വിശ്വഗാജി മഠത്തില്‍ സ്വാമിക്ക് സ്മാരകം പണിയുവാന്‍ മുന്നോട്ട് വന്ന ശശികലാധരന്‍നായരെ യോഗം അഭി നന്ദിച്ചു.

സ്വാമി അവ്യയാനന്ദ അധ്യക്ഷത വഹിച്ചു. സ്വാമി അസംഗാനന്ദഗിരി, സ്വാമി ദേശികാനന്ദയതി, ഇ.എം. സോമനാഥന്‍, ചന്ദ്രന്‍ പുളിങ്കുന്ന്, ശശികലാധരന്‍നായര്‍, സജീവന്‍ ചേര്‍ത്തല തുടങ്ങിയവര്‍ പ്രസംഗിച്ചു.

സ്വാമിയുടെ സമാധി പീഠത്തില്‍ നടന്ന പൂജയിലും പ്രാര്‍ത്ഥനയിലും ധര്‍മ്മസംഘം പ്രസിഡന്‍റ് സച്ചിദാനന്ദസ്വാമി, ജനറല്‍ സെക്രട്ടറി ശുഭാഗാനന്ദസ്വാമി, അവ്യയാനന്ദസ്വാമി, അസംഗാനന്ദഗിരിസ്വാമി, ഹംസതീര്‍ത്ഥസ്വാമി, അംബികാനന്ദസ്വാമി, ദേശികാനന്ദയതിസ്വാമി, ജ്ഞാനതീര്‍ത്ഥസ്വാമി, ജയന്തന്‍ ശാന്തി, ശശികലാധരന്‍നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഗുരുപൂജയും അന്നദാനവും ഉണ്ടായിരിന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!