തിരുവനന്തപുരം∙ സെക്രട്ടേറിയറ്റിനു മുന്നിൽ മുഖ്യമന്ത്രിയുടെ ചിത്രമടങ്ങിയ കൂറ്റൻ ഫ്ലക്സ് സ്ഥാപിച്ചതിനു സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ പിഴ അടച്ചു. 5,600 രൂപയാണ് സംഘടന നഗരസഭയ്ക്കു പിഴയായി നൽകിയത്.

വിവാദമായ ഫ്ലക്സ് നഗരസഭ നീക്കം ചെയ്തിരുന്നു. നിയമം നടപ്പാക്കേണ്ട ഉദ്യോഗസ്ഥർ ഫ്ലക്സ് വച്ചതിൽ നടപടി വേണമെന്നു ഹൈക്കോടതി ആവശ്യപ്പെട്ടതിനു പിന്നാലെ ആയിരുന്നു ഇരുവർക്കും എതിരായ നടപടി. ഫ്ലക്സ് സ്ഥാപിച്ചത് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നേരത്തേ നിയോഗിച്ചിരുന്നു. ഇതിനിടെയാണ് സംഘടന പിഴയീടാക്കിയത്.

